NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Wednesday, December 29, 2021

ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് IRPC helpdesk

 HELPDESK 22.11.2021

IRPC കൊട്ടയാട്‌  യൂണിറ്റ്   CPM ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടു ജീവിതശൈലീ രോഗ പരിശോധനയും ഹെൽപ്‌ഡെസ്‌കും ഏർപ്പാടാക്കി .

22.11.2021 ന് ആലക്കോട് ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ച് IRPC helpdesk സൗകര്യവും ജീവിത ശൈലി രോഗ മുന്നറിയിപ്പു പരിശോധനയും  ഏർപ്പെടുത്തി.  സമ്മേളന പ്രതിനിധികൾക്ക്  സൗജന്യമായി ബിപി, ബ്ലഡ് ഗ്ലൂക്കോസ്, രക്തത്തിലെ ഓക്സിജൻ സാന്ദ്രത എന്നിവ പരിശോധിക്കാനും ഭാരം അളക്കാനും വേണ്ട സൗകര്യവുമേർപ്പെടുത്തിയിരുന്നു. 53 പേർ പരിശോധനക്കു വിധേയരായി IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്  2021 മെയ് മാസം മുതൽ നടത്തിവന്ന മൈക്രോ പാലിയേറ്റീവ് കെയർ പരിശീലന ക്യാമ്പുകളിലും ജീവിത ശൈലി രോഗ പരിശോധന ക്യാമ്പുകളിലും പങ്കെടുത്ത്  പരിശീലനം നേടിയ വളണ്ടിയർമാരാണ്  ഇവിടെ വിവിധ പരിശോധനകൾ നടത്തിയത്. മയ്യിൽ PHC പാലിയേറ്റീവ് കെയർ നഴ്സ്  സൗമ്യ മനോജ് നേതൃത്വം നൽകി. ഗണേശൻ കോട്ടക്കടവ്, സൗമ്യ നരി യമ്പാറ ,ശോഭ നരി യമ്പാറ , മുബീന കോട്ടക്കടവ്, സിന്ധു കോട്ടക്കടവ് തുടങ്ങിയവർ വളണ്ടിയർമാരായി സേവനമനുഷ്ഠിച്ചു.

IRPC ജില്ലാ രക്ഷാധികാരി പി .ജയരാജൻ, ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത  ഇ പി  ജയരാജൻ ഏരിയാ സെക്രട്ടറി  ബാബുരാജ്  തുടങ്ങിയ  നേതാക്കന്മാർ നമ്മുടെ യൂനിറ്റിന്റെ Help Desk ൽ പരിശോധനക്കു വിധേയരായി. മുൻ എം.പി ശ്രീമതി ടീച്ചർ Help Desk സന്ദർശിച്ചു.










പാലിയേറ്റീവ് കെയർ സന്ദേശവുമായി മറ്റുവേദികളിൽ

ക്രിസ്മസ് അവധിക്കാലത്തും IRPC യുടെ പാലിയേറ്റീവ് കെയർ സന്ദേശവുമായി കൊട്ടയാടു യൂണിറ്റിന്റെ പ്രവർത്തകർ  മറ്റുവേദികളിൽ  നേതൃത്വപരമായ പ്രവർത്തനങ്ങളിൽ  പങ്കെടുത്തു .


സൗമ്യ മോഹനൻ 







ഗ്രൂപ്പ്‌ അംഗം  സൗമ്യ മനോജ്‌ ന് N S S ഗ്രൂപ്പിന്റെ  ആദരം


കൺവീനർ സി കെ രാധാകൃഷ്ണൻ - 








കാസർഗോഡ് ജില്ലയിൽ വരക്കാട്  ഹയർ സെക്കണ്ടറി സ്‌കൂൾ  നാഷനൽ സർവീസ് സ്കീം വേദിയിൽ ശാസ്ത്രം നിത്യജീവിതത്തിൽ എന്ന  ഒരു സെഷനു നേതൃത്വം നൽകി 27/ 12 / 2021 AN. സോപ്പു നിർമാണം, ലോഷൻ നിർമ്മാണം, BP പരിശോധിക്കുന്ന വിധം,ഓക്സിമീറ്റർ ഉപയോഗം , IRPC,പാലിയേറ്റീവ് കെയർ, ജീവിത ശൈലി രോഗങ്ങൾ, നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ സ്ഥാനം ഒക്കെ ചർച്ചാ വിഷയമായി.

NOTE : SOAP നിർമ്മാണ പരിശീലനം, ലോഷൻ നിർമ്മാണ പരിശീലനം ആവശ്യമുള്ള യൂനിറ്റുകൾ ( ക്ലബ് /കുടുംബശ്രീ / IRPC ബ്രാഞ്ച് തലം) വിവരമറിയിക്കുക. 9447739033.

സാമ്പത്തിക സാധ്യതകൾ : സോപ്പ്. kit 80 രൂ, വെളിച്ചെണ്ണ 1 kg - 180-190 രൂ, ലോഷൻ കിറ്റ് - 250 രൂ. മൊത്തം 520 രൂ. + പരിശീലനത്തിനുള്ള പ്രതിഫലം 100 രൂ= 620 രൂ. പരിപാടിയിൽ 20 സോപ്പുകളും . 12 ലിറ്റർ ലോഷനും നിർമ്മിക്കപ്പെടും. മാർക്കറ്റ് വില നോക്കിയാൽ സോപ്പിന്റെ വില = 20 x 20 = 400 രൂ , ലോഷന്റെ വില = 12 x 30 രൂ (മിനിമം) 360 രൂ . ആകെ 760രൂ  നടത്തിപ്പുകാർക്ക് ബാക്കി 140 രൂ (മിനിമം).വെളിച്ചെണ്ണ വിലക്കുറവിലോ സ്പോന്സര്ഷിപ്പിലോ സംഘടിപ്പിച്ചാൽ വരുമാനം ഇതിലും കൂട്ടാം .


ചെറുകിട സോപ്പ് , ലോഷൻ നിർമാണം എങ്ങിനെ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Wednesday, December 22, 2021

ടേബിൾ ഫാൻ എത്തിച്ചു കൊടുത്തു

 

.20 / 12/ 2021.




കൂ ളാമ്പിയിൽ  കിടപ്പു രോഗിക്ക്ആശ്വാസം പകരാൻ ।RPC ലോക്കൽ യൂനിറ്റ് ചെയർമാന്റെ നേതൃത്വത്തിൽ  സ്പോൺസറെ കണ്ടെത്തി ടേബിൾ ഫാൻ എത്തിച്ചു കൊടുത്തു

കരുവഞ്ചാൽ സൂരജ് മെഡിക്കൽസ് ഉടമ ശ്രീ തോമസ് ചേറ്റൂരാണ് 1800 രൂപയോളം വിലവരുന്ന ഈ ഫാൻ സ്പോൺസർ ചെയ്തത്. IRPC ലോക്കൽ യൂണിറ്റ് ചെയർമാൻ വിക്രമൻ ടി ജി , സി.കെ രാധാകൃഷ്ണൻ, പി.കെ ബാലൻ തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

കരുവഞ്ചാൽ സൂരജ് മെഡിക്കൽസ് ഉടമ ശ്രീ തോമസ് ചേറ്റൂർ അവർകൾക്കു നന്ദി -കൺവീനർ 

Monday, December 20, 2021

പ്രതിവാര പ്രവർത്തന റിപ്പോർട് 20 12 2021-27 12 2021

 പ്രതിവാര പ്രവർത്തന റിപ്പോർട്  20  12 2021-27 12 2021


20 12 2021 നേത്ര പരിശോധന ക്യാമ്പ് 

22 12 2021 ടേബിൾ ഫാൻ എത്തിച്ചു കൊടുത്തു

വളണ്ടിയർമാരുടെ പ്രത്യേക ശ്രദ്ധക്ക് :നിങ്ങളുടെ ക്ളസ്റററിൽ / വാർഡിൽ  75 വയസിനു മുകളിലുള്ള പ്രമേഹരോഗികളിൽ BPL വിഭാഗത്തിൽ പെടുന്നവരുടെ  ലിസ്റ്റ് ഉടൻ അയച്ചു തരാൻ അഭ്യർത്ഥിക്കുന്നു -കൺവീനർ 



Sunday, December 19, 2021

20 12 2021 സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്


നേത്ര പരിശോധന ക്യാമ്പിന്റെ തുടർ പ്രവർത്തനമായി 25 O2 2022 


സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് റിപ്പോർട്ട് 20 12 2021 

ണ്ണൂർ ജില്ലാ  ഗവ. ഹോസ്പിറ്റലിന്റെ സഞ്ചരിക്കുന്ന നേത്ര വിഭാഗ യൂണിറ്റ് കോട്ടക്കടവ് സ്റ്റാർസ് ആർട്സ് സ്പോർട്സ് ക്ലബ്ബ്IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് കോട്ടക്കടവ് സ്റ്റാർസ് ക്ലബ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീമതി പ്രേമലത.പി ഉദ്‌ഘാടനം ചെയ്തുണ്ണൂർ ജില്ലാ  ഗവ. ഹോസ്പിറ്റലിന്റെ സഞ്ചരിക്കുന്ന നേത്ര വിഭാഗ യൂണിറ്റ് കോട്ടക്കടവ് പോലെയുള്ള നഗരങ്ങളിൽ നിന്നും വിദൂരവുംചികിത്സ സൗകര്യം കുറഞ്ഞതുമായ മേഖലകളിൽ സൗജന്യ നേത്ര ചികിത്സാ  സൗകര്യം ലഭ്യമാക്കുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമാണെന്നു ശ്രീമതി പ്രേമലത.പി ഉൽഘാടന പ്രസംഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി . പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് നടത്തിവരുന്ന പ്രവർത്തനങ്ങളെ വൈസ് പ്രസിഡണ്ട് അഭിനന്ദിച്ചു .


IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് ചെയർമാൻ ശ്രീ വിക്രമൻ ടി ജി അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത് മെമ്പർമാർ  ആലീസ് ജോസഫ് ,രജിത സി എം ,ഗണേശൻ കോട്ടക്കടവ് ,സൗമ്യ മനോജ് തുടങ്ങിയവർ ആശംസകൾ നേർന്നു .ജില്ലാ ഒപ്താൽമിക് കോഓർഡിനേറ്റർ ശ്രീലത എം എം ക്യാമ്പ് വിശദീകരണം നടത്തി .ഒഫ്ത്താൽമിക് സർജൻ ഡോ .സന്ധ്യ റാം നേത്ര സംരക്ഷണ ക്ലാസ് എടുത്തു .ക്യാമ്പിൽ എഴുപത്തിയഞ്ചോളം ആളുകൾക്കു  സൗജന്യ നേത്ര പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടന്നു . 11 പേർക്കു ശസ്ത്രക്രിയയുടെ ആവശ്യമുണ്ടെന്നു കണ്ടെത്തി .(updated 0n 21/12/2021)


(click here for more pictures കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്കുക )


IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് കൺവീനർ സി കെ രാധാകൃഷ്ണൻ , വളണ്ടിയര്മാരായ സിന്ധു കോട്ടക്കടവ് , ബൈജു കോട്ടക്കടവ് ,ദിപിൻ കോട്ടക്കടവ് ,ശ്രെയസ് അയൽകൂട്ടം പ്രവർത്തകർ ,കോട്ടക്കടവ് അങ്കണവാടി ജീവനക്കാർ  തുടങ്ങിയവർ ക്യാമ്പ് സംഘാടനത്തിന്  പിന്തുണ നൽകി .

    വിഡിയോകൾ കാണാൻ ഇവിടെ ക്ലിക്കുക class video 1.... inauguration video 2



                   









Programme Notice

***************



അറിയിപ്പ് :

കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ ക്യാമ്പ് ബുക്ക് ചെയ്യുന്നതിന് ഈ നമ്പറിൽ വിളിക്കുക : 

ഡോ .ശ്രീലത  ,കോഓർഡിനേറ്റർ ,

കണ്ണൂർ ജില്ലാ  ഗവ. ഹോസ്പിറ്റലിന്റെ സഞ്ചരിക്കുന്ന നേത്ര വിഭാഗ യൂണിറ്റ്

ഫോൺ :9497103121    

********************

17 12 2021: സോണൽ യോഗം

 17 12 2021: സോണൽ കണ്ട്രോൾ ഗ്രൂപ്പിന്റെയും കൺവീനർമാരുടേയും യോഗം 

ജില്ലാ കമ്മിറ്റീ നിർദ്ദേശങ്ങൾ  :

*വനിതാ കേഡർമാരുടെ  കുറവ്  നികത്തണം 

**ഗൃഹസന്ദർശനം കാര്യക്ഷമ മാകേണ്ടതുണ്ട് .പ്രതിമാസം 2 ആഴ്ചയിൽ 1 തവണ ചെയ്യണം .

***ജനുവരി 15 ഓടെ കിടപ്പു രോഗികൾ ഉള്ള മുഴുവൻ വീടുകളും കയറണം .

**കിടപ്പു രോഗികളുടെ ലിസ്റ്റ് പുതുക്കണം .

***വിതരണം ചെയ്യുന്ന സർവ്വേ ഫോം  സന്ദർശന  വേളയിൽ പൂരിപ്പിച്ചു ജനുവരി 10 ന് ജില്ലയിൽ കിട്ടണം 

***സോണിനു സ്വന്തമായി വാഹനം സംഘടിപ്പിക്കണം .ഓംനി വാൻ ആകാം 

***irpc ക്കുള്ള  സംഭാവന ഫണ്ടുകൾ/ ചെക്ക്  മുഴുവൻ ജില്ലാസമിതിക്കുള്ളതാണ് .

(ചർച്ചാ  വേളയിൽ ഈ തീരുമാനത്തിന്റെ  പ്രായോഗിക പ്രശ്നങ്ങൾ ശ്രദ്ധയിൽ പ്പെടുത്തി.)

***ഹുണ്ടിക പെട്ടി വരവിന്റെ  25 ശതമാനം ജില്ലക്ക് ലഭിക്കണം .

****ഡിസംബർ 25 നുള്ളിൽ ഹുണ്ടിക പെട്ടി വരവിന്റെ  വിഹിതം ജില്ലയിൽ തരണം .

***ഉണർവ് പുനരാരംഭിക്കണം (ആലക്കോട് 3 കേന്ദ്രങ്ങളിൽ നടക്കുന്നു )

*** coop ആശുപത്രിയിൽ 3 bed കിടത്തി പരിചരണത്തിന് മാറ്റിവെക്കുന്ന രീതി പുനരാരംഭിക്കണം .

***മറ്റു ആവശ്യമുള്ള ഉപകരണങ്ങൾ പ്രാദേശികമായി സ്പോൺസർമാരെ കണ്ടെത്തി വാങ്ങണം .

**oxygen concentratrator പ്രാദേശികമായി സ്പോൺസർമാരെ കണ്ടെത്തി വാങ്ങണം .

***ഇത്തരം സാധനങ്ങൾ മൊത്തവിതരണ നിരക്കിൽ ലഭിക്കാൻ ജില്ലാ കമ്മിറ്റി സഹായിക്കും (THROUGH  PURCHASE COMMITEE,AKG HOSPITAL)

***ലോക്കൽ കമ്മിറ്റി പുനഃസംഘടനാ തീയതികൾ നിർദ്ദേശിക്കപ്പെട്ടു   .(കൊട്ടയാട്‌ ഡിസമ്പർ 22 )

***സോൺ തല വളണ്ടിയർ പരിശീലനം-ജനുവരി 2 :  ഓരോ ലോക്കലിൽ നിന്നും 10 പേർ വീതം പങ്കെടുക്കണം .(ഇത്തരം പരിശീലനങ്ങൾ വളന്റിയർമാരുടെ സ്കിൽ വർദ്ധിപ്പിക്കാൻ  മതിയാകില്ലെന്നു  ചർച്ച വന്നു )

***വളണ്ടിയര്മാര്ക്കുള്ള ബാഡ്‌ജ് 4 പേർക്കുള്ളത് കണ്ണൂരിൽ പോയി എടുക്കാവുന്നതാണ് .

***ബിപി / ബ്ലഡ് ഗ്ളൂക്കോസ് ലവൽ ഒക്കെ അളക്കുന്നതിനു വലിയ പരിശീലനത്തിന്റെ ആവശ്യമില്ല ! (-പുതിയ ജില്ലാ സെക്രട്ടറി )

( ഈ അഭിപ്രായവും  പുനഃ പരിശോധിക്കപ്പെടേണ്ടതാണ്  , പ്രത്യേകിച്ചും ,പൾസ്‌ നോക്കാൻ പോലും പരിശീലനം വേണ്ടതുണ്ടെന്ന ,ചർച്ചയിൽ വന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ -ckr )




15 12 2021 ന്റെ ഗൃഹ സന്ദർശന റിപ്പോർട്ട്

 



15 12 2021 ന്റെ പ്രവർത്തന റിപ്പോർട്ട് 

ബിപി / ഗ്ലൂക്കോസ് ലവൽ / ...തുടങ്ങിയ പരിശോധനകൾ നടത്താൻ പരിശീലനം കിട്ടിയ വളണ്ടിയർമാർ - 2 + 9 

ഇത്തവണത്തെ ഗൃഹ സന്ദർശനത്തിൽ ലോക്കലിൽ ആകെ പങ്കെടുത്ത വളണ്ടിയർമാരുടെ എണ്ണം - 13 +20 =33 

സന്ദർശിച്ച കിടപ്പു രോഗികളുടെ എണ്ണം -19 +19 =38 

സന്ദർശനം റിപ്പോർട് ചെയ്യാത്ത മേഖലകൾ - കാവുങ്കുടി (വിനു ), കാലായിമുക്ക് , മൊറാനി ,നെല്ലിക്കുന്ന് 

*******************************************

മേഖലയിലെ ആകെ കിടപ്പു രോഗികളുടെ എണ്ണം-32 +25 =57 

പ്രായാധിക്യം മാത്രം -3 +10 

കാൻസർ -3 +2 

ജന്മനാ ഭിന്നശേഷി വിഭാഗം - 1 +1

അംഗ വൈകല്യം (രോഗം / അപകടം )- 4 + 0 

സ്ട്രോക്ക് -5 +2 =7 

പ്രമേഹം / തളർച്ച / അവയവ ഭംഗം -2+1

നട്ടെല്ല് പ്രശ്നം / ഞരമ്പ്  സങ്കീർണത -2 + 1

ഹൃദയസംബന്ധം - 2+0

മാനസികപ്രശനം -3 +0 

മറ്റു പ്രശ്നങ്ങൾ -17 +7

******ഇത് അന്തിമ ലിസ്റ്റല്ല -പൂർണമാക്കാനുള്ളത് .......


Report from branches

ഇ എം സ് നഗർ ബ്രാഞ്ച്




IRPC യുടെ ഗൃഹസന്ദര്ശനത്തിന്റെ ഭാഗമായി ഇ എം സ് നഗർ ബ്രാഞ്ച് രണ്ട് വീടുകൾ സന്ദർശിച്ചു പുതുശ്ശേരി നാരായണന്റേതും നെല്ലിക്കശേരി മോഹനൻ എന്നിവരുടെ വീടും രണ്ടു വീടുകളിലായി മൂന്ന് രോഗികളാണുള്ളത് നാരായണൻ, മോഹനൻ നെല്ലിക്കശേരി, മോഹനന്റെ മാതാവ്.

koolambi a







 നരിയം പാറ എ ബ്രാഞ്ച്

ഐ. ആർ. പി. സി. സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നരിയം പാറ എ ബ്രാഞ്ച് കിടപ്പുരോഗി സന്നർശനം. എ. ജി. രാമകൃഷ്ണൻ. രേവമ്മ മോഹനൻ. കെ. കെ. രാജേഷ്. കെ. സി. മനോജ്‌. തുടങ്ങിയവർ ബ്രാഞ്ച് പരിധിയിൽ 7വീടുകൾ സന്നർശിച്ചു.. ബെന്നി ചാത്ത നാട്ട്.മേരി ആലം തീറ്റ. രവീന്ദ്രൻ വലിയ പറയ്ക്കൽ. പാത്തുമ്മ. സി. എച്. ഭാസ്കരൻ കല്ല. തിരുമ കല്ല അജിത്.






 നരിയമ്പാറB 







നരിയമ്പാറB ലെ ഈ വീട് ഗ്രാമപഞ്ചായത്തു മെമ്പർ സാലിജയിംസ്, ബ്രാഞ്ച് സെക്രട്ടറി ബാബു കെ എന്നിവരോടൊപ്പം കൺവീനറും ഇന്നു സന്ദർശിച്ചു സ്ഥിതിഗിതികൾ വിലയിരുത്തി. ഉടനെ ഇടപെടേണ്ട പ്രശ്നങ്ങൾ ഇല്ല.

 ഇന്ന് നരിയമ്പാറ (B) ൽ4 വീടുകളിൽ പാലിയേറ്റീവ് സന്ദർശനം നടത്തി .ബാബു കീച്ചറ, വിജയൻ നരിയമ്പാറ, സി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Kottakkadavu




13)memo given ബ്രാഞ്ചിലെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി ശേഖരിക്കേണ്ട വിവരങ്ങൾ : കാൻസറിനെ നേരിടുന്നവർ, കിഡ്‌നി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ , മറ്റു മാരകരോഗങ്ങളെ നേരിടുന്നവർ ( a ) ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ( b) പ്രമേഹം.... ( C) സ്ട്രോക്ക്...(d) മറ്റു രോഗങ്ങൾ (e) ശ്രദ്ധയിൽപ്പെട്ട ഗുരുതരമായ മററ് അവസ്ഥകൾ... സ്ത്രീ / പുരുഷൻ/ കുട്ടികൾ. . വേർതിരിച്ചുള്ള എണ്ണം ഓരോ വിഭാഗത്തിലും വേണം, ഫോൺ നമ്പരും.; കൂടാതെ ബ്രാഞ്ചിലെ IRPC പ്രവർത്തനത്തിന് ലഭ്യമായ വളണ്ടിയർമാരുടെ പേരു് / ഫോൺ നമ്പർ ( മിനിമം 4: 2+2)എന്നിവയും ശേഖരിച്ച് Dec 15 ന് വൈകു.8 മണിയോടെ കൺവീനർക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു.


പ്രതിവാര പ്രവർത്തന റിപ്പോർട് 19 12 2021

പ്രതിവാര പ്രവർത്തന റിപ്പോർട്  12 12 2021-19 12 2021

13 12 2021 : ഹോപ്പ് പാലിയേറ്റിവ്‌ കെയർ സമിതിയുമായി സഹകരിച്ചു നരിയാൻപാറയിലെ ജോസ് കണ്ണാടിപ്പാറയുടെ ബന്ധുവിന് മടക്കുന്ന ബെഡ് ഏർപ്പാടാക്കി കൊടുത്തു .

15 12 2021 ഗൃഹസന്ദര്ശനങ്ങൾ :   ജനുവരി 15 പാലിയെറ്റിവ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബ്രാഞ്ചുതലത്തിൽ ഗൃഹസന്ദര്ശനങ്ങൾ നടത്തി .മൊറാനി ,ഒറ്റമുണ്ട ,നെല്ലിക്കുന്ന് മേഖലയിൽ നിന്നും റിപ്പോർട്ടുകൾ ഇല്ല .മറ്റു ബ്രാഞ്ചുകളിൽ കാര്യമായ പ്രവർത്തനം നടന്നിട്ടുണ്ട് . കൂളാമ്പിയിൽ ഒരു കിടപ്പു രോഗിക്ക് ഒരു ഫാനിൻറെ ആവശ്യകത കണ്ടെത്തി .നരിയാൻപാറ ഒരു രോഗിക്ക് ഒരു റേഡിയോ കിട്ടിയാൽ കൊള്ളാമെന്നു ണ്ട് .

വിശദമായ റിപ്പോർട്ടിന് ഇവിടെ ക്ലിക്കുക 


17.12.2021 : ആലക്കോട്  സോൺ മീറ്റിംഗിൽ വിക്രമൻ ടി ജി , സി കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു .ലോക്കലിലെ പ്രവർത്തന ങ്ങളും ആവശ്യങ്ങളും സി കെ രാധാകൃഷ്ണൻ റിപ്പോർട് ചെയ്തു .

വിശദമായ റിപ്പോർട്ടിന് ഇവിടെ ക്ലിക്കുക 


19 12 2021 കോട്ടക്കടവ് ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ

1 .കരുവഞ്ചാൽ  കോട്ടക്കടവിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും  നേതൃത്വത്തിലുള്ള  ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ പരിശോധനക്കുള്ള  സ്ഥിരം സംവിധാനവും  പരിശോധനകാർഡ് വിതരണവും പ്രവർത്തനം തുടർന്നു .31 പേർ പരിശോധനയിൽ പങ്കെടുത്തു.





 2 .കോട്ടക്കടവിൽ പാലിയേറ്റീവ് ഗൃഹസന്ദർശനം നടത്തി . ബിപി , ബ്ലഡ് ഗ്ളൂക്കോസ് , ഓക്സിമീറ്റർ പരിശോധന നടത്തി .(സജീവൻ , അദ്ദേഹത്തിൻ്റെ 'അമ്മ എന്നിവരെയാണ് പരിശോധിച്ചത് )



3 .പുതുതായി ഒരു  വളന്റിയർ (സരിതാ കൃഷ്ണൻ ) കൂടി പ്രാഥമിക പരിശീലനം നേടി .


4 .നേത്ര രോഗപരിശോധനാക്യാമ്പിന്റെ മുന്നൊരുക്കങ്ങൾ ചെയ്തു . പരിസരശുചീ കരണം,ബാനർ കെട്ടൽ , പ്രോഗ്രാം നോട്ടീസ് പ്രിന്റിംഗ്  തുടങ്ങിയവ ചെയ്തു  .

5 .കൃത്രിമക്കാലുകൾ സൗജ ന്യമായി ലഭ്യമാക്കാനുള്ള ലയൺസ്  ക്ലബ്ബിന്റെ പ്രോഗ്രാം കോട്ടക്കടവിലെ കൃത്രിമ ക്കാൽ ആവശ്യമുള്ള വ്യക്തിയുടെ കുടുംബത്തെ അറിയിച്ചു .

























Saturday, December 11, 2021

10.12.2021 ന് ചേർന്ന കമ്മിറ്റി തീരുമാനങ്ങൾ:

 10.12.2021 ന് ചേർന്ന കൊട്ടയാട്‌  IRPC ലോക്കൽ കമ്മിറ്റി തീരുമാനങ്ങൾ:

 (1 ) പാലീയേറ്റീവ് കെയർ ദിന ഗൃഹസന്ദർശത്തിന്റെ ഭാഗമായി Dec 15 ന് എല്ലാ ബ്രാഞ്ചുകളിലും  കിടപ്പു രോഗികളെ  വീട്ടിൽ ചെന്നു കാണുകയും വിവരങ്ങൾ ശേഖരിക്കുകയും വേണം. ഈ വർഷത്തെ ഇതു വരെയുള്ള സന്ദർശനങ്ങളിൽ പുതപ്പു പോലെയുള്ള ഉപഹാരങ്ങൾ ഒന്നും നൽകാത്ത വീടുകളാണെങ്കിൽ, ബ്രാഞ്ച് തലത്തിൽ തന്നെ സ്പോൺസറെ കണ്ടെത്തി ,ഒരു ചെറിയ ഉപഹാരമെങ്കിലും നൽകേണ്ടതാണ്.

 (2) സന്ദർശന സമയത്ത് വീടുകളിൽ നിന്നും ശേഖരിക്കാനുള്ള വിവരങ്ങൾ ഈ കുറിപ്പിന്റെ അവസാന ഭാഗത്ത്‌ ചേർക്കുന്നതാണ്.

 (3) എല്ലാ ബ്രാഞ്ചിലും 10 സംഭാവനപ്പെട്ടികൾ കൂടി വെക്കേണ്ടതാണ്. പെട്ടികൾ ലോക്കൽ തലത്തിൽ എത്തിച്ചു തരുന്നതാണ്.

 (4) അരങ്ങം ഉത്സവവുമായി ബന്ധപ്പെട്ട് IRPC help Desk ഫലപ്രദമായി പ്രവർത്തനം നടത്താൻ വേണ്ട വളണ്ടിയർമാരെ ലോക്കലിൽ നിന്നും നൽകുന്നതാണ്. എല്ലാ ദിവസങ്ങളിലും 7 മണി മുതൽ 10 മണി വരെയും ഇവിടെ വളണ്ടിയർമാർ ഉണ്ടാകേണ്ടതാണ്. ഇതിന്റെ ക്രമീകരണം സോണൽ തലത്തിലാണ് നടക്കുന്നത്. അവർ ഈ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പിന്റെ സഹായo കൂടി ഉറപ്പു വരുത്തുന്നതാണ്. ലോക്കലിൽ നിന്നുള്ള വളണ്ടിയർമാർക്കുള്ള  ബാഡ്ജ് ലോക്കൽ തലത്തിൽ നേരത്തേ തയ്യാറാക്കി നൽകേണ്ടതാണ്.

 (5) കോട്ടക്കടവ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും കണ്ണൂർ ജില്ലാ ഗവ. ആശുപത്രിയുടെ മൊബൈൽ നേത്ര പരിശോധനാ സംവിധാനത്തിന്റെയും ആഭിമുഖ്യത്തിൽ Dec 20 ന് നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പിന്  വളണ്ടിയർമാരെ നൽകുന്നത് ഉൾപ്പെടെ നടത്തിപ്പിന്  ആവശ്യമായ സഹകരണം നൽകാൻ തീരുമാനിച്ചു. ക്യാമ്പിലേക്ക് ഓരോ ബ്രാഞ്ചിൽ നിന്നും 5-10 പേരെ നേത്രരോഗ പരിശോധനക്കായി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കേണ്ടതാണ്.അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗണേശൻ പി ( കോട്ടക്കടവിനെ ) എത്രയും പെട്ടെന്ന് അറിയിക്കേണ്ടതാണ്.

(6) ജീവിത ശൈലി രോഗ പരിശോധനാ ക്ലിനിക്കുകൾ എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി വളണ്ടിയർ പരിശീലനം ഇതേ വരെ നടക്കാത്ത ബ്രാഞ്ചുകളിൽ  എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിച്ചു. കോട്ടക്കടവിൽ Dec 19 ന് പ്രതിമാസ ക്ലിനിക്ക് പ്രവർത്തനം തുടരുന്നതാണ്.

 (7) നരിയമ്പാറയിൽ  കാൻസർ രോഗിയായ കുട്ടിയുടെ ( C/O എടശ്ശേരി സരോജിനി ) ചികിത്സക്കായുള്ള തിരുവനന്തപുരം യാത്രയുടെ ചിലവ് കണ്ടെത്തുന്ന കാര്യം ചർച്ച ചെയ്തു.കുട്ടിയുടെ വീട് സന്ദർശിച്ച് പ്രശ്നം വിലയിരുത്തി വേണ്ടുന്നത് ചെയ്യാൻ കൺവീനറേയും ശ്രീ ബാബു കീച്ചറയേയും ചുമതലപ്പെടുത്തി.

(8) പാലിയേറ്റീവ് ഗൃഹസന്ദർശനങ്ങൾ ഇനി മുതൽ ബ്രാഞ്ച് തലത്തിൽ മാസത്തിൽ ഒരു തവണ നിർബന്ധമായും നടത്തേണ്ടതാണ്.

 മറ്റു വിവരങ്ങൾ:

 (9) Dec 17 ന് സോണൽ വിവരശേഖരണത്തിനായി ജില്ലാ സെക്രട്ടറി നേരിട്ട് എത്തുന്നതാണ്.

(10) ജീവിത ശൈലി രോഗ ക്ലിനിക്കുകൾ നടത്തുമ്പോൾ അതതു ബ്രാഞ്ചിൽ ഓരോ വ്യക്തിക്കും പരിശോധന ഫലങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന Health  Card കൾ  വിതരണം ചെയ്യേണ്ടതാണ് 

(11) ആയുർവേദ മേഖലയുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് കെയറിലേക്ക് സഹായങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കേണ്ടതാണ്.

********************************************************************

ശ്രീ ടി ജി വിക്രമൻ (അധ്യക്ഷൻ )സോണൽ തീരുമാനങ്ങൾ റിപ്പോർട് ചെയ്തു . ചർച്ചയിൽ പി ആർ , വിപിൻ നരിയംപാറ  ,സുമിത്രൻ മോറാനി   , ബാബു  കെ നരിയൻപാറ  , സജീവൻ കാവുങ്കുടി , ബിജിത കൂളാമ്പി  തുടങ്ങിയവർ പങ്കെടുത്തു .രാമകൃഷ്ണൻ എ ജി , ഗണേശൻ പി , മാത്യു എം ജെ , രാധാകൃഷ്ണൻ ഒറ്റമുണ്ട എന്നിവർ പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചിരുന്നു .ഒറ്റമുണ്ട , നെല്ലിക്കുന്നു ബ്രാഞ്ചുകളിൽ നിന്നും പ്രാതിനിധ്യ പങ്കാളിത്തം ഉണ്ടായില്ല .ഓഫ് ലൈൻ മീറ്റിംഗിൽ പത്തു പേരാണ് പങ്കെടുത്തത് .

************

ആയുർവേദ മേഖല : Contact no.DOCTOR SHAJU -9400114104



31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...