NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Tuesday, March 22, 2022

കിടപ്പു രോഗികളെ സന്ദർശിക്കൽ 22 03 2022 - റിപ്പോർട് KOTTAYAD LOCAL

എ കേ ജി ,ഇ എം എസ് ..ദിനാചരണത്തോടനുബന്ധിച്ചു  നടത്തിയ കിടപ്പു രോഗികളെ സന്ദർശിക്കൽ പ്രവർത്തനം - റിപ്പോർട് 

ജില്ലാ കമ്മിറ്റി അംഗം സ .പി കെ ഗോവിന്ദൻ  സാന്ത്വനപ്രവർത്തനത്തിന്റെ  ഭാഗമായി രാജപ്പൻ മാസ്റ്റർ  കൂളാമ്പി ,വി. മുഹമ്മദ് കാലായിമുക്ക് ,ജോസഫ് മണ്ണൂർ കാവുങ്കുടി ,ജോർജ് മണ്ണൂർ കാവുങ്കുടി തുടങ്ങിയ കിടപ്പു രോഗികളായ വയോജനങ്ങളെ സന്ദർശിച്ചു ഷാളണിയിച്ചു . .വിക്രമൻ റ്റി ജി ,മോഹനൻ കാവുങ്കുടി, ഡെന്നിസ് ജോർജ് , മാത്യു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .




കിടപ്പു രോഗികളുടെ എണ്ണം -39 

പങ്കെടുത്ത വളണ്ടിയർമാർ-44  ( (സ്ത്രീ -5  )

കൊടുത്ത ഉപഹാരങ്ങൾ -16.5 kg പഴങ്ങൾ, 5 packet ഓട്സ് ,2 ഷാൾ, 4 പുതപ്പു,1 FOODKIT 

പങ്കെടുത്ത പ്രധാന നേതാക്കൾ - പി കെ ഗോവിന്ദൻ ,ജില്ലാ കമ്മിറ്റി 

അംഗം 


ശ്രദ്ധയിൽപെട്ട മറ്റു പ്രശ്നങ്ങൾ 

2  വാക്കർ വേണം (കൂളാമ്പി ,കാലായിമുക്ക് )

കൂളാമ്പി ബ്രാഞ്ചിൽ ഒരു വീട്ടിൽ പരിസര ശുചീകരണത്തിന്റെ ആവശ്യമുണ്ട് 

*****************************************************************

























NELLIKUNNU




കോട്ടക്കടവ് യൂണിറ്റ് 

മാർച്ച്‌ 22 A.K. G. ദിനം.ഹോം വിസ്റ്. പ്രവർത്തനം. ടി. ജി. വിക്രമൻ. ബൈജു. വി. ടി. സരിതകൃഷ്ണൻ. സിന്ധുമനോജ്. ഗണേശൻ. പി

IRPC KallodyUnit

എ കെ.ജി.ദിനത്തോ ട നു ബന്ധി ച്ചു ഗൃഹസന്ദർ ശനം നടത്തി .

കാലായിമുക്ക്‌ 




മാർച്ച് 22. സ. AK G യുടെ ചരമദിനത്തോടനുബന്ധിച്ച് പാലിയേറ്റിവ് പ്രവർത്തനത്തിന്റെ ഭാഗമായി CPI (M) കൊട്ടയാട് ലോക്കലിന്റെയും . IRPC യുടേയും . ആഹ്വാനപ്രകാരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ. സ. TK ഗോവിന്ദൻ മാഷിന്റേയും . LC സിക്രട്ടറി . സ. TG . വിക്രമന്റെയും. LC അംഗങ്ങളായ . സ. മാത്യു മാഷിന്റെയും. സ. ഗിരീഷ് NG. സ. ഓമന PC ... DYFI മേഖല സിക്രട്ടറി സ. ഷെഫീഖ് CM എന്നിവരുടെ നേത്യത്വത്തിൽ നടന്നു !

കൂളാ മ്പി ബ്രാഞ്ച്‌

AKG   ദിനത്തിൽ   കിടപ്പുരോഗികളെ irpc  യുടെ ഭാഗമായി  കൂളമ്പി ബ്രാഞ്ച്‌  വീട് സന്ദർശിച്ചു      ലോക്കൽ സെക്രട്ടറി ടി ജി  വിക്രമൻ . ഓമന പിസി.  ബിജിത രാജീവൻ.  ജിബിൻ. എന്നിവർ പങ്കെടുത്തു

ഇ എം. സ് ബ്രാഞ്ച് 

ബെന്നി, യശോദ. ബാലൻ P.K:രാഹുൽ  : സനീഷ്.

നരിയംപാറ (എ )ബ്രാഞ്ച്



എ. കെ. ജി യുടെ ചരമദിനതോടനുബന്ധിച്ചു പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ഭാഗമായി നരിയംപാറ (എ )ബ്രാഞ്ച് ,കിടപ്പുരോഗി സന്ദർശനം. 

രവീന്ദ്രൻ വലിയ പാറക്കൽ. മേരി പൗലോസ്. ആലംതീറ്റ.ത്രേസ്യാമ്മ തേവരോലിക്കൽ. തുടങ്ങിയവരുടെ വീടുകളിൽ സന്ദർശനം നടത്തി. എ. ജി. രാമകൃഷ്ണൻ. നോബിൾ. കെ. സി. മനോജ്‌. തുടങ്ങിയവർ പങ്കെടുത്തു.

-REPORT BY കെ. സി. മനോജ്‌

































സ്ഥലത്തില്ലാതിരുന്ന കൺവീനർ ഇന്ന്  മട്ടന്നൂർ കയനിയിൽ മാണിയമ്മ (93)യെ(പവനഗിരി ഭവനം ) സന്ദർശിച്ചു ഉപഹാരം നൽകി.


Next -23 03 2022 : IRPC ലോക്കൽ യൂണിറ്റ് വാങ്ങിയ വാക്കർ നൽകി







Sunday, March 20, 2022

20/03/2022 : IRPC കൊട്ടയാട്‌ ലോക്കലിലെ ഈയാഴ്ചത്തെ പ്രവർത്തനങ്ങൾ

      ആദിച്ചൻ പുലിക്കിരി

20/03/2022 : IRPC കൊട്ടയാട്‌  ലോക്കലിലെ ഈയാഴ്ചത്തെ പ്രവർത്തനങ്ങൾ  -

(1 ) മാർച്ച് 22 നു നടത്തേണ്ട ഗൃഹസന്ദർശനത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകി

 (2)ലോക്കലിലെ മദ്യാസക്തിക്കു വിധേയനായ ഒരു ചെറുപ്പക്കാരനെ IRPC വളണ്ടിയർമാരുടെ നേതൃ ത്വത്തിൽ ആസക്തി നിർമാർജന ചികി ത്സക്ക് വിധേയമാക്കി .ഇതിന്റെ യാത്രാച്ചിലവ് irpc കൺവീനർ സ്വന്തം നിലക്ക് വഹിച്ചു .കോട്ടക്കടവ് i rpc വളണ്ടിയർമാരായ ഗണേശൻ , ബൈജു തുടങ്ങിയവർ വയനാട്ടിലെ ഡീഅഡിക്ഷൻ കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾക്കു മേൽനോട്ടം വഹിച്ചു .

(3 ) i r p c വളണ്ടിയർ ആയ മനോജ് ഒറ്റമുണ്ടയുടെ പിതാവ്   ആദിച്ചൻ പുലിക്കിരിയുടെ  നിര്യാണത്തിൽ അനുശോചിക്കുന്നു . പ്രസ്തുത ശവസംസ്കാര ചടങ്ങിൽ ൽ കൺവീനറും ചെയർമാനും ബെന്നി ,സനീഷ് തുടങ്ങിയ നിരവധി  വളണ്ടിയർമാരും പങ്കെടുത്തു .

(4 ) കോട്ടക്കടവിൽ പ്രതിമാസ ജീവിതശൈലീരോഗ ക്ലിനിക്കു   പ്രവർത്തനമായി നടന്ന ബിപി/  ഷുഗർ പരിശോധനയിൽ 28 പേർ പങ്കെടുത്തു .മുബീന , സിന്ധു ,ഗണേശൻ , ബൈജു തുടങ്ങിയവർ നേതൃത്വം നൽകി  .കൂടാതെ വീടുകളിൽ ചെന്നു പരിശോധിക്കു ന്ന പ്രവർത്തനവും നടന്നിട്ടുണ്ട് .

(5 ) നരിയാൻപാറ വാഡിലെ പ്രതിമാസ ജീവിതശൈലീ പരിശോധന പ്രവ ർത്തനം മറ്റുവേദികളിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആനപ്പാറ മാതൃകാ കുടുംബ സഹായ സംഘത്തിൽ   ജീവിത ശൈലി രോഗ നിർണയ പരിശോധനയും പരിശീലനവും  റിട്ടയേഡ് PHC നഴ്സ് ഫാത്തിമാ സത്യന്റെ നേതൃത്വത്തിൽ നടന്നു.സെക്രട്ടറി ബെന്നി തോമസ്, തോമസ് ചിറ വയൽ, ഫാത്തിമാ സത്യൻ എന്നിവർ സംസാരിച്ചു. മാതൃകാ കുടുംബ സഹായ സംഘത്തിലെ അംഗങ്ങളുടെ BP , Blood Glucose നിലവാരം എന്നിവ പരിശോധിക്കപ്പെട്ടു. സുനിത റെജി, സോമി ബെന്നി ,തോമസ് ചിറ വയൽ എന്നിവർ പരിശീലനം നേടി. ഇവരുടെ നേതൃത്വത്തിൽ പ്രതിമാസ പരിശോധന  തുടരുന്നതാണ്. irpc കൺവീനർ കൂടി ആയ സി കെ രാധാകൃഷ്ണൻ ഈ പ്രവർത്തനത്തിനു വേണ്ട ഉപകരണങ്ങൾ സ്പോൺസർ  ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .







ശവസംസ്കാരത്തിനായി പണ്ടുകാലത്തു ഉപയോഗിച്ചിരുന്ന തരം തെങ്ങു  മാത്രം ഉപയോഗിച്ചുള്ള ദഹനപേടകം (പാലുംചിത്ത യിൽ ഇന്ന് ഉപയോഗിച്ചത് )


ബ്രാഞ്ച് തലത്തിൽ IRPC വളണ്ടിയർമാർ നാളെ / മാർച്ച് 22 ന് കിടപ്പു രോഗികളെ സന്ദർശിക്കേണ്ട കാര്യം ഓർമിപ്പിക്കുന്നു .ഗൃഹ സന്ദർശന സമയത്ത് സമ്മാനങ്ങൾ നൽകുമ്പോൾ സ്റ്റിക്കർ ഒട്ടിക്കാവുന്നതാണ്. സ്റ്റിക്കർ IRPC ലോക്കൽ ചെയർമാനുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.


Thursday, March 17, 2022

18 03 2022 IRPC KOTTAYAD മീറ്റിംഗിലെ തീരുമാനങ്ങൾ

IRPC കൊട്ടയാട്‌  ലോക്കൽ മീറ്റിംഗിലെ തീരുമാനങ്ങൾ  

(1 ) എല്ലാ ബ്രാഞ്ചുകളിലും  മാർച്ച് 22 നു കിടപ്പു രോഗികളെ സന്ദർശിച്ചു സാന്ത്വന സന്ദേശം പകരേണ്ടതാണ് .എന്തെങ്കിലും ഉചിതമായ ലഘു ഉപഹാരങ്ങൾ നൽകേണ്ടതാണ് .ഇതിനുള്ള സാമ്പത്തികച്ചിലവ് ബ്രാഞ്ച് തലത്തിൽ സ്‌പോൺസർഷിപ് മുഖേന  കണ്ടെത്തേണ്ടതാണ് . ഈ പ്രവർത്തനത്തി ന്റെ റിപ്പോർട് മാർച്ച് 22 നു തന്നെ കൺവീനർക്കു അയക്കേണ്ടതാണ് .

(2 ) കൂളാമ്പിയിലെ ഭിന്നശേഷിക്കാരനായ വ്യക്തിയുടെ ദേഹശുചീകരണത്തിനും അദ്ദേഹത്തിന്റെ വീടിന്റെ പരിസര ശുചീകരണത്തിനുമായി    കൂളാമ്പി ബ്രാഞ്ച് അറിയിക്കുന്ന ദിവസത്തിലും സമയത്തിലും   ലോക്കലിലെ എല്ലാ വളണ്ടിയർമാരും കൂളാമ്പിയിൽ എത്തി സേവനദാനം നടത്തേണ്ടതാണ് .ഈ ദിവസം, സമയം എന്നിവ കൂളാമ്പിയിൽ നിന്നുള്ള വളന്റിയർമാർ എത്രയും പെട്ടെന്ന്  അറിയിക്കേണ്ടതാണ് .

(3 )കൂളാമ്പി ,.ഒറ്റമുണ്ട ,കാലായിമുക്ക് ഇവ സംയുക്തമായി ബിപി / ഗ്ളൂക്കോസ് പരിശോധനാ ക്യാമ്പും വളന്റിയർപരിശീലനവും അടുത്തമാസം ആദ്യം നടത്തുന്നതാണ് . ഇതിന്റെ ദിവസവും സമയവും ബ്രാഞ്ച് തല തീരുമാനത്തിന് വിധേയമായി അറിയിക്കുന്നതാണ് 

(4 ) നെല്ലിക്കുന്ന്  മേഖലയിൽ  ബിപി / ഗ്ളൂക്കോസ് പരിശോധനാ ക്യാമ്പും വളന്റിയർപരിശീലനവും ഏപ്രിൽ / മെയ് മാസം  നടത്തുന്നതാണ് ..പരിശീലകരേയും ഉപകരണങ്ങളും ലോക്കൽ തലത്തിൽ എത്തിക്കുന്നതാണ് .

(5 ) IRPC ലോക്കൽ തല ബാഡ്ജുകൾക്കു അർഹരായ IRPC വളണ്ടിയർമാരുടെ  ലിസ്റ്റ്  ബ്രാഞ്ച് തല തീരുമാനപ്രകാരം കൺവീനർക്കു എത്രയും പെട്ടെന്ന് അയക്കേണ്ടതാണ് .ലോക്കൽ തല അംഗീകാരത്തിന് വിധേയമായി ഈ ലിസ്റ്റിൽപെട്ടവർക്കു ബാഡ്ജ്  തയ്യാറാക്കി നൽകുന്നതാണ് . - കൺവീനർ 

Wednesday, March 16, 2022

കട്ടിൽ സൗജന്യമായി എത്തിച്ചു കൊടുത്തു

16  03  2022 :കൂളാമ്പിയിൽ രാജൻ പുലിക്കിരി എന്ന ഭിന്നശേഷിവിഭാഗത്തിൽപെട്ട വ്യക്തിയെ സന്ദർശിച്ചു .കിടക്കാൻ ഇരുമ്പു കട്ടിൽ സൗജന്യമായി എത്തിച്ചു കൊടുത്തു. വിക്രമൻ ടി  ജി  , യെശോദ കൃഷ്ണൻ, ബിജിത   രവീന്ദ്രൻ ,ഓമന  തുടങ്ങിയ IRPC വളണ്ടിയർമാർ  പങ്കെടുത്തു . 








🚩അറിയിപ്പ്- I RPC യോഗം : സഖാക്കളേ,ഇ എം എസ് ,  എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി  മാർച്ച് 22 ന് സാന്ത്വന ഗൃഹ സന്ദർശനം എല്ലാ ബ്രാഞ്ചുകളിലും നടക്കാൻ വേണ്ട പ്രവർത്തനങ്ങളെ കുറിച്ച് സോണൽ തല യോഗം ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട IRPC ലോക്കൽ തല യൂനിറ്റ് യോഗം  17/O 3 /2022 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കരുവഞ്ചാൽ പാർട്ടി ഓഫിസിൽ വെച്ച് ചേരുന്നതാണ് . (ഓഫ് ലൈൻ മീറ്റിംഗ് .) ഗ്രൂപ്പംഗങ്ങൾ എല്ലാവരും കൃത്യസമയത്ത് യോഗത്തിൽ എത്തിച്ചേരേണ്ടതാണ്.- കൺവീനർ❤️



കവിത -(ഈ സന്ദർശനത്തിനു ശേഷം എഴുതിയത് )

പിഞ്ഞിയ പഴംപായിൽ,

 വെറും തറയിൽ രാജരാജൻ, 

നമുക്കായയക്കപ്പെട്ടവൻ ചുരുണ്ടു കൂടുന്നു, 

നടുത്തളത്തിൽ തറയില്ല,

 കുഴികൾ, പടുകുഴികൾക്കിടയിലൂടെ നടക്കാമെന്നാൽ,

 തുള്ളി വെള്ളവുമില്ലാതെ പാത്രങ്ങളുമില്ലാത്തടുക്കള, 

യെങ്ങും മലമൂത്ര ഗന്ധം, 

നിഴലുമിരുട്ടും കളിക്കുന്ന വീടൊരു വീടല്ല,

വീടിന്റെ യെല്ലിൻ കൂടു മാത്രം.

കട്ടിലുമേന്തി മലകേറി വന്നവർ 

നമ്മൾ കാണുന്നതാ മനുഷ്യപുത്രനെയാണോ ?  

ഏറെ നാളായി കുളിക്കാതെ,

 ചൂടിലുമവഗണനയുടെ യുൾച്ചൂടിലും വലഞ്ഞും, 

പ്ലാസ്റ്റിക് കൂടിലൊന്നും രണ്ടും ചെയ്തു 

തൊടിയിൽ വലിച്ചെറിഞ്ഞു നാറ്റം വമിച്ചും, 

ഒറ്റത്തിരി ചിമ്മിനി വിളക്കിന്റെ വെട്ടത്തി-

ലൊറ്റക്കുറക്കമില്ലാ രാത്രികൾ തള്ളി നീക്കിയും, 

തോളറ്റം വരെ നീളുന്നോരുയിരിന്റെ-

യേറെക്കനമേറും മരക്കുരിശേന്തി, 

ചോരയുമൊലിപ്പിച്ചു ,

ഗാഗുൽസ്ഥാമല കയറിപ്പോകും മനുഷ്യപുത്രനെയോ ? 

ദൂരത്തു കേൾപ്പതു ദേവസ്ഥാനത്തു 

ജീവിതോൽസവക്കൊടിയേറ്റത്തിന്റെ-

യാൾക്കൂട്ടയാരവങ്ങളോ ?

ഇവനെ ക്രൂശിക്കുകയിവനേ ക്രൂശിക്കു-

കെന്നുൽസാഹത്തോടടുക്കും യൂദാസിൻ ചങ്ങാതിമാരോ ? 

ഉത്സവത്തള്ളിച്ചയിൽ മഹാമാരിയും 

കണ്ണീരും പ്രളയവും മറന്നു

ഹാ ഹാരവത്തോടെ മുന്നോട്ടു പോകവേ,

 ക്രൂശിക്കുവതാരെ നാം, കണ്ണുണ്ടെങ്കിലും കാണാതെ 

കഴിയുന്ന ബന്ധുക്കളേ, നമ്മളെത്തന്നെയോ, 

ഉൾക്കണ്ണിലെല്ലാം കണ്ടു, തൊഴുത്തിനു തുല്യമീ വീട്ടിൽ

 നമുക്ക് കണ്ടെത്താനായി കാലം കാത്തു വെച്ച  

ചൂതാട്ട നിധിയായിരിക്കും മറ്റൊരു മനുഷ്യപുത്രനെത്തന്നെയോ ?

-( രാധാകൃഷ്ണൻ കണ്ണൂർ )

Wednesday, March 9, 2022

വീൽചെയർ എത്തിച്ചു കൊടുത്തു 08/03/2022

കോട്ടക്കടവ്  3:35 pm, 08/03/2022:ആലക്കോട്  കല്ലൊടിയിലെ  ശ്രീ ദീപു പുത്തൻപുരയിൽ IRPC കൊട്ടയാട് യൂനിറ്റിനു  ഒരു വീൽചെയറും ഒരു കമോഡ് അറ്റാച്ച്ഡ് ചെയറും സംഭാവന ചെയ്തു. സജീവൻ കല്ലൊടി, സി.കെ.രാധാകൃഷണൻ എന്നിവർ ഏറ്റു വാങ്ങി.

രോഗബാധിതനായ കോട്ടക്കടവ് സാബു ( ജോസഫ്) കുരിശുംകുന്നേലിന്   വീൽചെയർ എത്തിച്ചു കൊടുത്തു.രാമചന്ദ്രൻ തേർത്തല്ലി , വിക്രമൻ ടി ജി, ഗണേശൻ പി, സജീവൻ കല്ലൊടി, സി കെ രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.





കൊട്ടയാടു ലോക്കൽ ആലക്കോട് സോണിൽ ഏറ്റവും മികച്ച IRPC യൂനിറ്റ് 

കൂടുതൽ അറിയാൻ ഇവിടെ തൊടുക 

Monday, March 7, 2022

IRPC ഗൃഹസന്ദർശനം പുലർകാലത്തു ,ഗ്ലൂക്കോമീറ്റർ സംഭാവന ലഭിച്ചു 07032022

 ഗൃഹസന്ദർശനംപുലർകാലത്തു ,ഗ്ലൂക്കോമീറ്റർ സംഭാവന ലഭിച്ചു 

07 03 2022 ആലക്കോട് കൊട്ടയാട് (കോട്ടക്കടവ് )മേഖലയിൽ IRPC വളണ്ടിയർമാരുടെ നേതൃത്വത്തിൽ  ഇന്ന്  പുലർകാലത്തു 4 വീടുകളിൽ BP / Blood sugar പരിശോധന നടന്നു.

 ഒരു ഗൃഹനാഥൻ IRPC യൂനിറ്റിലേക്ക് ഒരു ഗ്ലൂക്കോമീറ്റർ സംഭാവന ചെയ്തു.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോട്ടക്കടവിലെ വളണ്ടിയർമാർക്ക് അഭിനന്ദനങ്ങൾ.

 മറ്റു മേഖലകളിലും പ്രതിമാസ രോഗീ സന്ദർശനവും ജീവിത ശൈലി രോഗ പരിശോധനയും  നടത്തി വരുന്നു........ കൺവീനർ

 




IRPC E BOOK       

IRPC KOTTAYAD (ALAKODE ZONE) UNIT-THE BEST UNIT IN THE ZONE 

CLICK THESE LINKS TO KNOW WHAT WE DO .

പ്രതിമാസ ജീവിത ശൈലീ രോഗ ക്ലിനിക്



Our volunteeers visited four houses in the early morning to check the BP and Blood Glucose level of the patients on request . A FAMILY donated our unit a glucometer free of cost.We have been conducting these check up clinic  in each rural area every month regularly even during the covid 19 peak days.


Donate a small sum to help us to help rural people in this tribal area.

ഏറ്റവും കുറഞ്ഞത് ഒരു 100 രൂപയെങ്കിലും ഞങ്ങളുടെ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 

BANK ACCOUNT NO.1038007000395 ;(KERALA BANK,KARUVANCHAL)

ACCOUNT NAME -IRPC KOTTAYAD LOCAL UNIT;

 IFSC CODE - UTIB0SKDC01 (U,T,I,B,ZERO,S,K,D.C,ZERO,ONE)

എന്ന അക്കൊണ്ടിൽ മാത്രം അയച്ചു തരിക.google pay  സ്വീകരിക്കുന്നതല്ല .

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...