16 03 2022 :കൂളാമ്പിയിൽ രാജൻ പുലിക്കിരി എന്ന ഭിന്നശേഷിവിഭാഗത്തിൽപെട്ട വ്യക്തിയെ സന്ദർശിച്ചു .കിടക്കാൻ ഇരുമ്പു കട്ടിൽ സൗജന്യമായി എത്തിച്ചു കൊടുത്തു. വിക്രമൻ ടി ജി , യെശോദ കൃഷ്ണൻ, ബിജിത രവീന്ദ്രൻ ,ഓമന തുടങ്ങിയ IRPC വളണ്ടിയർമാർ പങ്കെടുത്തു .
🚩അറിയിപ്പ്- I RPC യോഗം : സഖാക്കളേ,ഇ എം എസ് , എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി മാർച്ച് 22 ന് സാന്ത്വന ഗൃഹ സന്ദർശനം എല്ലാ ബ്രാഞ്ചുകളിലും നടക്കാൻ വേണ്ട പ്രവർത്തനങ്ങളെ കുറിച്ച് സോണൽ തല യോഗം ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട IRPC ലോക്കൽ തല യൂനിറ്റ് യോഗം 17/O 3 /2022 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കരുവഞ്ചാൽ പാർട്ടി ഓഫിസിൽ വെച്ച് ചേരുന്നതാണ് . (ഓഫ് ലൈൻ മീറ്റിംഗ് .) ഗ്രൂപ്പംഗങ്ങൾ എല്ലാവരും കൃത്യസമയത്ത് യോഗത്തിൽ എത്തിച്ചേരേണ്ടതാണ്.- കൺവീനർ❤️
കവിത -(ഈ സന്ദർശനത്തിനു ശേഷം എഴുതിയത് )
പിഞ്ഞിയ പഴംപായിൽ,
വെറും തറയിൽ രാജരാജൻ,
നമുക്കായയക്കപ്പെട്ടവൻ ചുരുണ്ടു കൂടുന്നു,
നടുത്തളത്തിൽ തറയില്ല,
കുഴികൾ, പടുകുഴികൾക്കിടയിലൂടെ നടക്കാമെന്നാൽ,
തുള്ളി വെള്ളവുമില്ലാതെ പാത്രങ്ങളുമില്ലാത്തടുക്കള,
യെങ്ങും മലമൂത്ര ഗന്ധം,
നിഴലുമിരുട്ടും കളിക്കുന്ന വീടൊരു വീടല്ല,
വീടിന്റെ യെല്ലിൻ കൂടു മാത്രം.
കട്ടിലുമേന്തി മലകേറി വന്നവർ
നമ്മൾ കാണുന്നതാ മനുഷ്യപുത്രനെയാണോ ?
ഏറെ നാളായി കുളിക്കാതെ,
ചൂടിലുമവഗണനയുടെ യുൾച്ചൂടിലും വലഞ്ഞും,
പ്ലാസ്റ്റിക് കൂടിലൊന്നും രണ്ടും ചെയ്തു
തൊടിയിൽ വലിച്ചെറിഞ്ഞു നാറ്റം വമിച്ചും,
ഒറ്റത്തിരി ചിമ്മിനി വിളക്കിന്റെ വെട്ടത്തി-
ലൊറ്റക്കുറക്കമില്ലാ രാത്രികൾ തള്ളി നീക്കിയും,
തോളറ്റം വരെ നീളുന്നോരുയിരിന്റെ-
യേറെക്കനമേറും മരക്കുരിശേന്തി,
ചോരയുമൊലിപ്പിച്ചു ,
ഗാഗുൽസ്ഥാമല കയറിപ്പോകും മനുഷ്യപുത്രനെയോ ?
ദൂരത്തു കേൾപ്പതു ദേവസ്ഥാനത്തു
ജീവിതോൽസവക്കൊടിയേറ്റത്തിന്റെ-
യാൾക്കൂട്ടയാരവങ്ങളോ ?
ഇവനെ ക്രൂശിക്കുകയിവനേ ക്രൂശിക്കു-
കെന്നുൽസാഹത്തോടടുക്കും യൂദാസിൻ ചങ്ങാതിമാരോ ?
ഉത്സവത്തള്ളിച്ചയിൽ മഹാമാരിയും
കണ്ണീരും പ്രളയവും മറന്നു
ഹാ ഹാരവത്തോടെ മുന്നോട്ടു പോകവേ,
ക്രൂശിക്കുവതാരെ നാം, കണ്ണുണ്ടെങ്കിലും കാണാതെ
കഴിയുന്ന ബന്ധുക്കളേ, നമ്മളെത്തന്നെയോ,
ഉൾക്കണ്ണിലെല്ലാം കണ്ടു, തൊഴുത്തിനു തുല്യമീ വീട്ടിൽ
നമുക്ക് കണ്ടെത്താനായി കാലം കാത്തു വെച്ച
ചൂതാട്ട നിധിയായിരിക്കും മറ്റൊരു മനുഷ്യപുത്രനെത്തന്നെയോ ?
-( രാധാകൃഷ്ണൻ കണ്ണൂർ )
No comments:
Post a Comment