NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Thursday, March 17, 2022

18 03 2022 IRPC KOTTAYAD മീറ്റിംഗിലെ തീരുമാനങ്ങൾ

IRPC കൊട്ടയാട്‌  ലോക്കൽ മീറ്റിംഗിലെ തീരുമാനങ്ങൾ  

(1 ) എല്ലാ ബ്രാഞ്ചുകളിലും  മാർച്ച് 22 നു കിടപ്പു രോഗികളെ സന്ദർശിച്ചു സാന്ത്വന സന്ദേശം പകരേണ്ടതാണ് .എന്തെങ്കിലും ഉചിതമായ ലഘു ഉപഹാരങ്ങൾ നൽകേണ്ടതാണ് .ഇതിനുള്ള സാമ്പത്തികച്ചിലവ് ബ്രാഞ്ച് തലത്തിൽ സ്‌പോൺസർഷിപ് മുഖേന  കണ്ടെത്തേണ്ടതാണ് . ഈ പ്രവർത്തനത്തി ന്റെ റിപ്പോർട് മാർച്ച് 22 നു തന്നെ കൺവീനർക്കു അയക്കേണ്ടതാണ് .

(2 ) കൂളാമ്പിയിലെ ഭിന്നശേഷിക്കാരനായ വ്യക്തിയുടെ ദേഹശുചീകരണത്തിനും അദ്ദേഹത്തിന്റെ വീടിന്റെ പരിസര ശുചീകരണത്തിനുമായി    കൂളാമ്പി ബ്രാഞ്ച് അറിയിക്കുന്ന ദിവസത്തിലും സമയത്തിലും   ലോക്കലിലെ എല്ലാ വളണ്ടിയർമാരും കൂളാമ്പിയിൽ എത്തി സേവനദാനം നടത്തേണ്ടതാണ് .ഈ ദിവസം, സമയം എന്നിവ കൂളാമ്പിയിൽ നിന്നുള്ള വളന്റിയർമാർ എത്രയും പെട്ടെന്ന്  അറിയിക്കേണ്ടതാണ് .

(3 )കൂളാമ്പി ,.ഒറ്റമുണ്ട ,കാലായിമുക്ക് ഇവ സംയുക്തമായി ബിപി / ഗ്ളൂക്കോസ് പരിശോധനാ ക്യാമ്പും വളന്റിയർപരിശീലനവും അടുത്തമാസം ആദ്യം നടത്തുന്നതാണ് . ഇതിന്റെ ദിവസവും സമയവും ബ്രാഞ്ച് തല തീരുമാനത്തിന് വിധേയമായി അറിയിക്കുന്നതാണ് 

(4 ) നെല്ലിക്കുന്ന്  മേഖലയിൽ  ബിപി / ഗ്ളൂക്കോസ് പരിശോധനാ ക്യാമ്പും വളന്റിയർപരിശീലനവും ഏപ്രിൽ / മെയ് മാസം  നടത്തുന്നതാണ് ..പരിശീലകരേയും ഉപകരണങ്ങളും ലോക്കൽ തലത്തിൽ എത്തിക്കുന്നതാണ് .

(5 ) IRPC ലോക്കൽ തല ബാഡ്ജുകൾക്കു അർഹരായ IRPC വളണ്ടിയർമാരുടെ  ലിസ്റ്റ്  ബ്രാഞ്ച് തല തീരുമാനപ്രകാരം കൺവീനർക്കു എത്രയും പെട്ടെന്ന് അയക്കേണ്ടതാണ് .ലോക്കൽ തല അംഗീകാരത്തിന് വിധേയമായി ഈ ലിസ്റ്റിൽപെട്ടവർക്കു ബാഡ്ജ്  തയ്യാറാക്കി നൽകുന്നതാണ് . - കൺവീനർ 

No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...