NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Sunday, March 20, 2022

20/03/2022 : IRPC കൊട്ടയാട്‌ ലോക്കലിലെ ഈയാഴ്ചത്തെ പ്രവർത്തനങ്ങൾ

      ആദിച്ചൻ പുലിക്കിരി

20/03/2022 : IRPC കൊട്ടയാട്‌  ലോക്കലിലെ ഈയാഴ്ചത്തെ പ്രവർത്തനങ്ങൾ  -

(1 ) മാർച്ച് 22 നു നടത്തേണ്ട ഗൃഹസന്ദർശനത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകി

 (2)ലോക്കലിലെ മദ്യാസക്തിക്കു വിധേയനായ ഒരു ചെറുപ്പക്കാരനെ IRPC വളണ്ടിയർമാരുടെ നേതൃ ത്വത്തിൽ ആസക്തി നിർമാർജന ചികി ത്സക്ക് വിധേയമാക്കി .ഇതിന്റെ യാത്രാച്ചിലവ് irpc കൺവീനർ സ്വന്തം നിലക്ക് വഹിച്ചു .കോട്ടക്കടവ് i rpc വളണ്ടിയർമാരായ ഗണേശൻ , ബൈജു തുടങ്ങിയവർ വയനാട്ടിലെ ഡീഅഡിക്ഷൻ കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾക്കു മേൽനോട്ടം വഹിച്ചു .

(3 ) i r p c വളണ്ടിയർ ആയ മനോജ് ഒറ്റമുണ്ടയുടെ പിതാവ്   ആദിച്ചൻ പുലിക്കിരിയുടെ  നിര്യാണത്തിൽ അനുശോചിക്കുന്നു . പ്രസ്തുത ശവസംസ്കാര ചടങ്ങിൽ ൽ കൺവീനറും ചെയർമാനും ബെന്നി ,സനീഷ് തുടങ്ങിയ നിരവധി  വളണ്ടിയർമാരും പങ്കെടുത്തു .

(4 ) കോട്ടക്കടവിൽ പ്രതിമാസ ജീവിതശൈലീരോഗ ക്ലിനിക്കു   പ്രവർത്തനമായി നടന്ന ബിപി/  ഷുഗർ പരിശോധനയിൽ 28 പേർ പങ്കെടുത്തു .മുബീന , സിന്ധു ,ഗണേശൻ , ബൈജു തുടങ്ങിയവർ നേതൃത്വം നൽകി  .കൂടാതെ വീടുകളിൽ ചെന്നു പരിശോധിക്കു ന്ന പ്രവർത്തനവും നടന്നിട്ടുണ്ട് .

(5 ) നരിയാൻപാറ വാഡിലെ പ്രതിമാസ ജീവിതശൈലീ പരിശോധന പ്രവ ർത്തനം മറ്റുവേദികളിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആനപ്പാറ മാതൃകാ കുടുംബ സഹായ സംഘത്തിൽ   ജീവിത ശൈലി രോഗ നിർണയ പരിശോധനയും പരിശീലനവും  റിട്ടയേഡ് PHC നഴ്സ് ഫാത്തിമാ സത്യന്റെ നേതൃത്വത്തിൽ നടന്നു.സെക്രട്ടറി ബെന്നി തോമസ്, തോമസ് ചിറ വയൽ, ഫാത്തിമാ സത്യൻ എന്നിവർ സംസാരിച്ചു. മാതൃകാ കുടുംബ സഹായ സംഘത്തിലെ അംഗങ്ങളുടെ BP , Blood Glucose നിലവാരം എന്നിവ പരിശോധിക്കപ്പെട്ടു. സുനിത റെജി, സോമി ബെന്നി ,തോമസ് ചിറ വയൽ എന്നിവർ പരിശീലനം നേടി. ഇവരുടെ നേതൃത്വത്തിൽ പ്രതിമാസ പരിശോധന  തുടരുന്നതാണ്. irpc കൺവീനർ കൂടി ആയ സി കെ രാധാകൃഷ്ണൻ ഈ പ്രവർത്തനത്തിനു വേണ്ട ഉപകരണങ്ങൾ സ്പോൺസർ  ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .







ശവസംസ്കാരത്തിനായി പണ്ടുകാലത്തു ഉപയോഗിച്ചിരുന്ന തരം തെങ്ങു  മാത്രം ഉപയോഗിച്ചുള്ള ദഹനപേടകം (പാലുംചിത്ത യിൽ ഇന്ന് ഉപയോഗിച്ചത് )


ബ്രാഞ്ച് തലത്തിൽ IRPC വളണ്ടിയർമാർ നാളെ / മാർച്ച് 22 ന് കിടപ്പു രോഗികളെ സന്ദർശിക്കേണ്ട കാര്യം ഓർമിപ്പിക്കുന്നു .ഗൃഹ സന്ദർശന സമയത്ത് സമ്മാനങ്ങൾ നൽകുമ്പോൾ സ്റ്റിക്കർ ഒട്ടിക്കാവുന്നതാണ്. സ്റ്റിക്കർ IRPC ലോക്കൽ ചെയർമാനുമായി ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.


No comments:

Post a Comment

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്   2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA,...