NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Saturday, August 20, 2022

കൊട്ടയാട് ലോക്കൽ തല പ്രതിമാസ ഹോം കെയർ വിസിറ്റ് പ്രോഗ്രാം ഉദ്ഘാടനം

19 / 08 / 2022 :പി കൃഷ്ണ പിള്ള ദിനമായ  ആഗസ്ത് 19 നു  IRPC കൊട്ടയാട്  ലോക്കൽ തല പ്രതിമാസ ഹോം കെയർ വിസിറ്റ് പ്രോഗ്രാം  സ: K.P. സാബു മാസ്റ്റർ (അംഗം, ആലക്കോട്  ഗ്രാമപഞ്ചായത്ത് ;ഏരിയ കമ്മറ്റി അംഗം,സിപിഎം ) ഉദ്ഘാടനം ചെയ്തു.ശ്രീമതി സൗമ്യ മനോജ് (മയ്യിൽ PHC നഴ്സ് ) നേതൃത്വം നൽകി.





I R P C വളണ്ടിയർമാരായ M J മാത്യു മാസ്റ്റർ, വിക്രമൻ ടി.ജി,  സിന്ധു സുരേഷ്, സജീവൻ കെ.കെ , സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരും ഹോം കെയർ വിസിറ്റ്  പ്രവർത്തനങ്ങളിൽ പങ്കെടുത്തു. രോഗികളുടെ BP ,Blood sugar പരിശോധന ക്കു പുറമെ സ്ഥിരമായുള്ള വ്രണങ്ങളുടെ പരിചരണം,  മരുന്ന് കുത്തിവെക്കൽ, ട്യൂബുകൾ മാറ്റി കൊടുക്കൽ തുടങ്ങിയ  വൈദ ഗ്ദ്ധ്യം ആവശ്യമുള്ള പ്രവർത്തനങ്ങൾ കൂടി ഹോം കെയറിന്റെ പരിധിയിൽ വരുന്നു.ഇന്ന് രാവിലെ മുതൽ കോട്ടയാട് മേഖലയിൽ 92 വീടുകളിൽ IRPC യുടെ മുപ്പതോളം വളണ്ടിയർമാർ വിവിധ സ്ക്വാഡുകളിലായി സാന്ത്വന സന്ദർശനം നടത്തുകയും ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ നൽകുകയും ചെയ്തു .



BACK TO MAIN PAGE

No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...