NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Saturday, August 20, 2022

വളണ്ടിയർ പരിശീലനം 16 08 2022

 .വളണ്ടിയർ സംഗമം ,ബാഡ്ജ് വിതരണം , വളണ്ടിയർ പരിശീലനം  16 08 2022; 5 PM



IRPC കൊട്ടയാട്‌ ലോക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 19 നു സംഘടിപ്പിക്കുന്ന സാന്ത്വന   ഗൃഹ സന്ദ ർശനത്തിനു  മുന്നോടിയായി നടന്ന വളണ്ടിയർ പരിശീലനം  ആലക്കോട് സോണൽ കൺവീനർ കെ വി രാഘവൻ ഉത്ഘാടനം ചെയ്തു .ഫാത്തിമാ സത്യൻ ഉൾപ്പെടെ 31 വളണ്ടിയർമാർ ID കാർഡും ബാഡ്ജും ഏറ്റുവാങ്ങി .




ചെയർമാൻ വിക്രമൻ ടി ജി അദ്ധ്യക്ഷത വഹിച്ചു .കൺവീനർ  CK രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ജോയിന്റ് കൺവീനർ ഗണേശൻ പി നന്ദിയും പറഞ്ഞു . അഡ്വ. ഡെന്നി , ഹാരിസ് , വിപിൻ തുടങ്ങിയവർ സന്നിഹിതരായി രുന്നു .ചപ്പാരപ്പടവ് PHC യിലെ  പാലിയേറ്റിവ്  നേഴ്സ്  വിജി വിനോദ് ക്ലാസ് നയിച്ചു .ആലക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗം  സാബുമാസ്റ്റർ ആശംസകൾ നേർന്നു .








ക്‌ളാസ്സിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ :
**വളരെ നല്ല അഭിപ്രായമാണുള്ളത്. സമയബന്ധിത മായ യോഗവും. അവതരണ വും . ഹ്യദ്യമായി തോന്നി !
***നല്ല ക്ലാസ്സ് അതുപോലെ തന്നെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം അറിയാത്ര കാര്യങ്ങൾ ഈ ക്ലാസ്സിൽ നിന്ന് കിട്ടി
 ****നല്ല ക്ലാസ്സ് തന്നെയാണ് സമയം കുറച്ച് കൂടി വേണമായിരുന്നു
 ******നല്ല ക്ലാസ് തന്നെയായിരുന്നു സമയക്കുറവുമൂലം എ യർ ബെഡ് /  വാട്ടർബെഡ് നിറയ്ക്കുന്നത് അറിയണമായിരുന്നു .സാഹചര്യം വന്നാൽ ചെയ്തു കൊടുക്കാമായിരുന്നു .വേറൊരു ദിവസം നല്ല ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു





അനുശോചനം :
അവിഭക്ത ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റി അംഗവും,  ആദ്യകാല വളണ്ടിയർ ക്യാപ്റ്റനുമായിരുന്ന സ:പി.കെ രാഘവേട്ടൻ (മണാട്ടി) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു :ആദരാഞ്ജലികൾ 
🌹🌹🌹🌹🌹🌹🌹
ലാൽസലാം: സഖാവെ







No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...