NEWS

അറിയിപ്പ്..lRPC Home care ഫിബ്രവരി 2025 ........ 16 / 2/ 25 ഞായർ : 9 AM - 5 PM : IRPC കൊട്ടയാട് ലോക്കൽ തല ഗൃഹസന്ദർശന സമയ ക്രമം : നരിയമ്പാറ A - 9 AM, നരിയമ്പാറ -B 9.45 AM ; ടൗൺ 10 .30 AM, കോട്ടക്കടവ് 11 AM , ഒറ്റമുണ്ട - 12 PM കൂളാമ്പി - 1 PM, കല്ലൊടി 1.30PM, കാവിൻ കുടി 2 PM മൊറാനി - നെല്ലിക്കുന്ന് :3 PM ; രോഗീ സന്ദർശനം ആയതിനാൽ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഓരോ ബ്രാഞ്ചിലും 2 വളണ്ടിയർമാർ എങ്കിലും സന്ദർശക ടീമിൻ്റെ കൂടെ വരേണ്ടതാണ്. സമയക്രമത്തിൽ മാറ്റങ്ങൾ ആവശ്യമെങ്കിൽ ഇന്നു തന്നെ അറിയിക്കേണ്ടതാണ് - കൺവീനർ.

Monday, February 17, 2025

കൊട്ടയാട്‌ IRPC ലോക്കൽ തല ഗൃഹസന്ദർശനം ഫിബ്രവരി 2025


 കൂളാമ്പി ബ്രാഞ്ചംഗം സ. ബിജോഷിൻ്റെ ഭാര്യാമാതാവ്‌  അച്ചാമ്മ മാനുവലിന് IRPC യുടെ ആദരാഞ്ജലികൾ .

16 ഫിബ്രവരി 2025 , കൊട്ടയാട്‌ :

 ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. നരിയമ്പാറA, B, ടൗൺ, കോട്ടക്കടവ്, കൂളാമ്പി, EMS, ഒറ്റമുണ്ട ,കല്ലൊടി, നെല്ലിക്കുന്ന് ,കാവിൻകുടി പ്രദേശങ്ങളിലെ 30 ഓളം വീടുകളിലെ 35 ലധികം വ്യക്തികളെ കണ്ടു സംസാരിച്ചു.


















35 ലധികം വ്യക്തികളുടെ BP, BG അളവുകൾ എടുത്തു. 

സന്ദർശന ടീമിൽ സൗമ്യ മോഹനൻ, രാധാകൃഷ്ണൻ സി.കെ , വിപിൻ ഭാസ്ക്കർ, മനോജ് ഒറ്റമുണ്ട,രാജൻ ഒറ്റമുണ്ട ,രവി പി കെ, ചന്ദ്രശേഖരൻ കല്ലൊടി, ബേബിച്ചൻ  നെല്ലിക്കുന്ന് തുടങ്ങിയവർ ഉണ്ടായിരുന്നു.ചെയർമാൻ വിക്രമൻ ടി.ജി, സിജു നെല്ലിക്കുന്ന്, ഗിരീഷ് കാലായിമുക്ക്, ഗണേശൻ കോട്ടക്കടവ്, സിന്ധു കോട്ടക്കടവ് എന്നിവർ മാനസിക പിന്തുണ തന്നു.

പ്രവർത്തനവുമായി സഹകരിച്ച എല്ലാ സഖാക്കൾക്കും സുഹൃത്തുക്കൾക്കും IRPC യുടെ നന്ദി രേഖപ്പെടുത്തുന്നു. 

ഒരു വീട്ടമ്മ എന്ന നിലയിൽ സ്വന്തം കുടുംബത്തോടുള്ള ബാധ്യതകളും സ്വന്തമായി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടും മുഴുവൻ സമയവും ഇന്നത്തെ പ്രവർത്തനത്തിന് മാറ്റി വെച്ച് ടീമിന് നേതൃത്വം വഹിച്ച  മയ്യിൽ ഗവ.ആശുപത്രിയിൽ പാലിയേറ്റീവ് കെയർ നഴ്സ് ആയി സേവനം നിർവഹിച്ചു വരുന്ന നമ്മുടെ ടീം ലീഡർ സൗമ്യ മോഹനനെ പ്രത്യേകം അഭി നന്ദിക്കുന്നു.- കൺവീനർ


അറിയിപ്പ്: എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10മണി മുതൽ 1മണി വരെ 'ആരോഗ്യം ആനന്ദം -അകറ്റാം അർബുദം' പദ്ധതിയുടെ  ഭാഗമായി 30നും 65നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള ഗർഭാശയ ഗള -സ്തനാർബുദ നിർണയ ക്യാമ്പ് തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചു നടക്കുന്നതാണ് - മെഡിക്കൽ ഓഫീസർ. ....... IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് അനുബന്ധ അറിയിപ്പ്: വനിതകളുടെ ആരോഗ്യ ക്ഷേമത്തിനായുള്ള കേരള സർക്കാരിൻ്റെ ഈ  പരിപാടി സമ്പൂർണ വിജയമാക്കാനും നമ്മുടെ വനിതകളുടെ ആരോഗ്യം ഉറപ്പുവരുത്താനുമായി  തങ്ങളുടെ പ്രദേശത്തെ 30- 65 പ്രായപരിധിയിലുള്ള എല്ലാ വനിതകളേയും ഈ പരിശോധനക്കു വിധേയമാക്കാൻ നേതൃത്വം വഹിക്കണമെന്നു എല്ലാ  വളണ്ടിയർമാരോടും അഭ്യർത്ഥിക്കുന്നു - കൺവീനർ, IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.




No comments:

Post a Comment

കൊട്ടയാട്‌ IRPC ലോക്കൽ തല ഗൃഹസന്ദർശനം ഫിബ്രവരി 2025

 കൂളാമ്പി ബ്രാഞ്ചംഗം സ. ബിജോഷിൻ്റെ ഭാര്യാമാതാവ്‌  അച്ചാമ്മ മാനുവലിന് IRPC യുടെ ആദരാഞ്ജലികൾ . 16 ഫിബ്രവരി 2025 , കൊട്ടയാട്‌ :  ഇന്നത്തെ IRPC ...