NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Wednesday, March 26, 2025

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്  2025 , കൊട്ടയാട്‌ :

 ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA, B, ടൗൺ, കോട്ടക്കടവ്, കൂളാമ്പി, EMS, ഒറ്റമുണ്ട ,കല്ലൊടി, നെല്ലിക്കുന്ന് , പ്രദേശങ്ങളിലെ 20  ഓളം വീടുകളിലെ 25 ലധികം വ്യക്തികളെ കണ്ടു സംസാരിച്ചു.

 20 വ്യക്തികളുടെ  ബി.പി / ബി .ജി   ഇവ സൗജന്യമായി പരിശോധിച്ചു കൊടുത്തു .പ്രായമായ ഒരു വ്യക്തിയുടെ നഖം മുറിച്ചു കൊടുത്തു .ഒരു വീൽ ചെയർ ഒഴിഞ്ഞത്(ടൌൺ ) ശ്രദ്ധയിൽ പെട്ടു .

  ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് ,രാധാകൃഷ്ണൻ സി കെ തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ   നരിയൻപാറ, സീതാ രവി  നരിയൻപാറ,  ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .

പ്രവർത്തന ഡയറി :മാർച്ച് മാസം 


മാർച്ച് 3 - സംഭാവന പെട്ടികൾ തുറന്നു .

മാർച്ച് 10 - 2 മടക്കു കട്ടിലുകൾ വാങ്ങി ,നെല്ലിക്കുന്നിലേയും നരിയൻപാറയിലെയും വ്യക്ത്തികൾക്ക് കൈമാറി .

മാർച്ച് 14 : കോട്ടക്കടവ് BP /BG  സൗജന്യ പരിശോധനാ ക്യാമ്പ് നടന്നു .

സോണൽ മീറ്റിങ്ങിൽ (ഓൺലൈൻ )പങ്കെടുത്തു 

മാർച്ച് 23 -IRPC ലോക്കൽ തല ഗൃഹസന്ദർശനം 

മാർച്ച് 25 -ഒരു വാക്കർ നെല്ലിക്കുന്നിലേക്കു കൈമാറി (c/o Dineshan ,Alakod) 

MARCH 26 - 5500 രൂപാ സംഭാവന പെട്ടികളിൽ നിന്നുള്ള മേൽകമ്മിറ്റി  വിഹിതം ബാങ്കിൽ നിന്നും പിൻവലിച്ചു .


















No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...