NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Tuesday, June 28, 2022

പ്രതിവാര IRPC വാർത്തകൾ

പ്രതിവാര     IRPC വാർത്തകൾ 

28 06  2022   അറിയിപ്പ്:

ഉണർവ് പ്രോഗ്രാം 2022:

 ആലക്കോട് ഏരിയാ തല ഉദ്ഘാടനം: കൂളാമ്പിയിൽ വെച്ച്: * സംഘാടക സമിതി രൂപീകരണ യോഗം ..... നാളെ ( 29 06 22 ബുധൻ ) വൈകു: 5 മണി കൂളാമ്പിയിൽ വെച്ച് ചേരുന്നതാണ് * AKS, IRPC സംയുക്ത നേതൃത്വത്തിൽ നടക്കുന്ന പരിപാടിയെന്ന നിലക്ക് പരമാവധി IRPC വളണ്ടിയർമാർ നാളെത്തെ സംഘാടക സമിതിയിലും മൂന്നാം തീയതി നടക്കുന്ന ഉദ്ഘാടന പരിപാടിയിലും  പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. _ എന്ന് ചെയർമാൻ, കൺവീനർ IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ്.

24 06 2022 കോട്ടക്കടവ് ഒരു രോഗിക്ക് ആവശ്യമായി വന്ന " കമോഡ്  ചെയർ " സിന്ധു മനോജ് , ഗണേശൻ പി , വിക്രമൻ ടി ജി എന്നിവർ മുൻകൈ എടുത്തു എത്തിച്ചു കൊടുത്തു .

**23 06 2022 ക ൺവീനറുടെയും ചെയർമാന്റേയും ആരോഗ്യ പ്രശ്നങ്ങൾ കാരണം യൂണിറ്റ് മീറ്റിംഗ്  മാറ്റിവെച്ചു 


*** Bereavement companionship programme completed by RADHAKRISHNAN C K

ഈ കോഴ്സിന്റെ സാധ്യതകൾ സൂചിപ്പിച്ചു തന്നത് സൗമ്യയാണ്. നന്ദി, സൗമ്യ മനോജ് ,കോട്ടക്കടവ് .( മെമ്പർ ,IRPC KOTTAYAD LOCAL UNIT )

 ആതുര സേവന രംഗത്തും പാലിയേറ്റീവ് രംഗത്തും കേരളത്തിലെ പല ജില്ലകളിൽ നിന്നുമുള്ള  വ്യക്തി കളുടെ അനുഭവങ്ങൾ പങ്കുവെക്കപ്പെട്ടു. Zoom meeting ഉപയോഗിച്ച് ഏറ്റവും ഫലപ്രദമായി ഗ്രൂപ്പു തിരിച്ച് ചർച്ചകൾ നടത്തുന്ന വിധം പഠിച്ചു. എല്ലാത്തിലുമുപരി , ഗൃഹസന്ദർശനവേളകളിൽ, പ്രത്യേകിച്ചും വിലാപ സന്ദർഭങ്ങളിൽ ഔചിത്യബോധത്തോടെ  ഇടപെടുന്ന വിധം ചർച്ച ചെയ്യപ്പെട്ടു.

CLICK HERE FOR MORE DETAILS

No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...