NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Monday, June 20, 2022

18/6/2022 പ്രതിവാര വാർത്തകൾ

പ്രതിവാര വാർത്തകൾ 

ലോക്കൽ യൂനിറ്റിന്റെ ഒരു യോഗം 2022 ജൂൺ 23 ന് 

 പ്രിയ സുഹൃത്തുക്കളേ , IRPC കൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ ഒരു യോഗം 2022 ജൂൺ 23 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കരുവഞ്ചാൽ പാർടി ഓഫിസിൽ വെച്ച് ചേരുന്നതാണ്.ഗ്രൂപ്പംഗങ്ങൾ എല്ലാവരും നിർബന്ധമായും  പങ്കെടുക്കണമെന്ന് അറിയിക്കുന്നു - ചെയർമാൻ, കൺവീനർ

 

21 06 2022  വീൽ ചെയർ എത്തിച്ചു കൊടുത്തു

19/6/2022 പ്രതിമാസ ഷുഗർ,പ്രഷർപരിശോധന -കോട്ടക്കടവ് 

18/06/2022 : ആലക്കോട് സോണൽ മീറ്റിംഗ് 

18/06/2022  സജീവൻ കല്ലൊടി വിശ്രമത്തിൽ

********************************************************

പ്രതിമാസ ഷുഗർ,പ്രഷർപരിശോധന 19/6/22

19 /06/2022 :I. R. P. C. കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും സ്റ്റാർസ് ആർട്സ് &സ്പോട്സ് ക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ  ഏതാണ്ട് ഒരു വർഷമായി തുടർന്നു വരുന്ന  പ്രതിമാസ ഷുഗർ,പ്രഷർപരിശോധന 19/6/22 രാവിലെ 8. മണി മുതൽ 10.30.വരെ കോട്ടക്കടവ് ക്ലബ്‌ ഹാളിൽ വച്ച് നടന്നു. മുപ്പതോളം പേർ പരിശോധനക്ക്  വിധേയരായി. കോവിഡ്. മാനദണ്ഡം പാലിച്ചു കൊണ്ട് നടന്ന ക്യാമ്പിന് സൗമ്യ, സിന്ധു, ഗണേശൻ, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് വിജയിപ്പിച്ച എല്ലാ വളണ്ടിയർമാർക്കും അഭിനന്ദനങ്ങൾ.- കൺവീനർ


******

18/06/2022 : ആലക്കോട് സോണൽ മീറ്റിംഗ് 

ആലക്കോട് സോണൽ മീറ്റിംഗിൽ പങ്കെടുത്തു ( VTG ,CKR ).ചർച്ചയിൽ വന്ന കാര്യങ്ങൾ  :

 ആഴ്ചയിൽ ഒരു ഗൃഹസന്ദർശനം/  15 ദിവസത്തിൽ ഒരു തവണയെങ്കിലും

ഹുണ്ടിക കളക്ഷൻ /സംഭാവന  -ഒരു റസീറ്റും പറ്റില്ല.-ഉപകരണങ്ങളായി വാങ്ങാം-

 oxy സിലിണ്ടർ 200 രൂ / month ശ്രീകണ്ഠപുരത്തു നിന്നും ലഭിക്കും -

പെട്ടി തുറക്കാൻ ഓരോ മാസവും പതിവായി ആളു ചെല്ലണം - വലിയ പെട്ടി വില 350 രൂ-10 എണ്ണം ബുക്ക് ചെയ്തു - കിടപ്പു രോഗികൾക്ക് Home care കാര്യമായി ചെയ്യണം;ഏരിയ തലത്തിൽ വണ്ടി വരും  -ഡ്രൈവർ ,നേഴ്സ് ,വണ്ടിക്ക് എണ്ണപ്പൈസ യൂണിറ്റ് നൽകണം -  -കൊട്ടയാട് ജൂലൈ 24 നു വരും ;നഴ്‌സിനെ അതാതു ലോക്കലിൽ ഏര്പ്പാടാക്കാം ; അല്ലെങ്കിൽ ഏരിയ മുഖാന്തി രം ലഭിക്കും -ലോക്കൽ മീറ്റിംഗുകൾ കൂടണം;കൊട്ടയാട്  ജൂൺ 23 ;5pm ,പാർട്ടി ഓഫിസ് ,കരുവഞ്ചാൽ -പ്രവർത്തനങ്ങ ൾ സജീവമാക്കണം -ഉണർവ് (sc  st  വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പരിപാടി -സിലബസ് ജില്ലാതലത്തിൽ -ജൂൺ 26 നു പരിശീലനം കണ്ണൂരിൽ ,ckr പങ്കെടുക്കണം,കൊട്ടയാടു 2 മേഖലയിൽ - നരിയൻപാറ  ,കൂളാമ്പി , പഠിപ്പിക്കാൻ നേരത്തേയുള്ളവരെ ഉൾപ്പെടുത്താം , പുതിയ ആളുകളെ കണ്ടെത്തുകയുമാവാം  

സെക്ര_ നഴ്സ് മാരെ ഉൾപ്പെടുത്തന്നത് പുതിയ രീതിയാണ്. വീടുകളിൽ ചെറിയ പെട്ടി മതി.പ്രതിമാസ ശേഖരണം വേണം.ജോസ് ഹോസ്പിറ്റലിൽ Collection എടുക്കണം

ഉണർവ് ക്ലാസ് - ജില്ലാതല യോഗം നടന്നു. ജൂലൈ 1 മുതൽ ക്ലാസുകൾ  ആരംഭിക്കും

 ഉണർവ് ക്ലാസ് -കൂളാമ്പി, നരി യമ്പാറ - I RPC നേതൃത്വം വഹിക്കണം

**************************************

18 6 2022 8 പിഎം -എല്ലാ ബ്രാഞ്ച് സെക്രട്ടറിമാരേയും വിളിച്ചു -കാലായിമുക്കിൽ നിന്നും പ്രതികരണമില്ല .

അറിയിപ്പ് :സജീവൻ കല്ലൊടി വിശ്രമത്തിൽ

നമ്മുടെ വളണ്ടിയർ ആയ സജീവൻ കല്ലൊടി ഈയടുത്ത ദിവസം സംഭവിച്ച ഒരു വീഴ്ചയിൽ കാലിന് പരിക്ക് പറ്റി തുടർചികിത്സയുടെ ഭാഗമായി സ്വഭവനത്തിൽ പൂർണ വിശ്രമത്തിൽ കഴിയാൻ നിർബന്ധിതനാ യ  വിവരം അറിയിക്കുന്നു.

20/6/2022 സജീവനെ ഞങ്ങൾ ( VTG, CKR) ഇന്നു വീട്ടിൽ ചെന്നു കണ്ടു.

>>>>>>>>>>>>

21/6/2022 വീൽ ചെയർ എത്തിച്ചു കൊടുത്തു

21/6/2022 വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിചികിത്സക്കു ശേഷം വീട്ടിൽ തിരിച്ചെത്തുന്ന ആലക്കോട് പ്ലാസ ഹോട്ടൽ ഉടമ ജിജോക്ക്  (ജിജോ ആറ്റു ചിറയിൽ, കല്ലൊടി ) ഉപയോഗിക്കാനായി IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് മുഖേന  വീൽ ചെയർ എത്തിച്ചു കൊടുത്തു. പ്രവർത്തനത്തിൽ സജീവൻ, ടോമി തറപ്പേൽ, വിക്രമൻ ടി ജി  , മനോജ് കോട്ടക്കടവ് ,സി.കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പ്രവർത്തനത്തിന് വേണ്ട വാഹനവും പെട്രോൾ ചിലവും സി.കെ രാധാകൃഷ്ണൻ സ്പോൺസർ ചെയ്തു .ആലക്കോട്  കല്ലൊടിയിലെ  ശ്രീ ദീപു പുത്തൻപുരയിൽ (c/o  സജീവൻ കല്ലൊടി ) IRPC കൊട്ടയാട് യൂനിറ്റിനു സംഭാവന ചെയ്ത  ഒരു വീൽചെയറാണ്  ഈ പ്രവർത്തനത്തിന് ഉപയോഗിച്ചത് .





പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം കുടുംബ സംഘങ്ങളിലേക്കു....https://mathrukasahayasamgham.blogspot.com/2022/05/blog-post.html

No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...