NEWS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.....

Sunday, May 29, 2022

പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം കുടുംബ സംഘങ്ങളിലേക്കു

 



പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം  കുടുംബ സംഘങ്ങളിലേക്കു (പൊതു സമൂഹത്തിലേക്ക് )വ്യാപിക്കുന്നു 

ആലക്കോട്   നരിയൻപാറ വാർഡിൽ പ്രവർത്തിക്കുന്ന  മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ പ്രതിമാസജീവിത ശൈലി രോഗ നിർണയക്യാമ്പുകളുടെ ഭാഗമായി     Blood Glucose Level (രക്തത്തിലെ പഞ്ചസാരയുടെ അളവ് ) പരിശോധന നടന്നു. ഏതു സമയത്തും നടത്തുന്ന പരിശോധനക്ക് 140 അല്ലെങ്കിൽ അതിനു താഴെ എന്ന റീഡിംഗ് സുരക്ഷിതം (Normal) ആയി പരിഗണിക്കും. 18 പേർ പരിശോധനയിൽ പങ്കെടുത്തു. അതിൽ 2 പേരുടെ BGL 140 ൽ കൂടുതലായി കണ്ടെത്തി. അതിൽ ഒരാൾ ഇതിനകം മരുന്ന് കഴിക്കുന്നവരാണ്. ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. തോമസ്, സോമി എന്നീ അംഗങ്ങൾ ഇന്നത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനു വേണ്ട ഉപകരണങ്ങളും ലാൻ സെറ്റ് , ടെസ്റ്റ് സ്ട്രിപ്പുകൾ എന്നിവയും രാധാകൃഷ്ണൻ മാസ്റ്റർ (IRPC വളണ്ടിയർ )എത്തിച്ചു. ആവശ്യ പ്പെട്ടവർക്കു സൗജന്യ BP പരിശോധനയും നടന്നു.അംഗങ്ങൾ എല്ലാവർക്കും ഉള്ള  BP പ്രതിമാസ പരിശോധന കഴിഞ്ഞ ഞായറാഴ്ച യോഗത്തിൽ നടത്തപ്പെട്ടു .ആലക്കോട് ഗ്രാമപഞ്ചായത്തിൽ തന്നെ ആദ്യമായാണ് ഒരു കുടുംബ സഹായ സംഘം പ്രതിമാസജീവിത ശൈലി രോഗ നിർണയവും പരിശീലനവും ഏറ്റെടുക്കുന്നത്.ഇതിനു വേണ്ട പ്രാഥമിക പരിശീല നം P H C നേഴ്സ് ആയി പ്രവർത്തിച്ചിരുന്ന ഫാത്തിമ സത്യൻ  ഏപ്രിൽമാസം നടന്ന ക്യാമ്പിൽ മാതൃകാ സ്വയം സഹായ സംഘത്തിന്റെ  അംഗങ്ങൾക്കു നൽകിയിരുന്നു .മലയാളികളിൽ ജീവിത ശൈ ലീ രോഗങ്ങൾ വർധിച്ച തോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അതിപ്രധാനമായ ഒരു ചുവടുവെപ്പായി ഈ പ്രവർത്തനം തിരിച്ചറിയപ്പെടേണ്ടതാണ് .പരിശോധനയിൽ പങ്കെടുക്കുന്ന ഓരോരുത്തരും താന്താങ്ങളുടെ ഭക്ഷണ ക്രമത്തിലും വ്യായാമ രീതികളിലും മാറ്റം വരുത്തി തുടങ്ങുന്നു എന്നത് ശ്രദ്ധയർഹിക്കുന്ന വസ്തുതയാണ് . ക്ളീൻ കൊട്ടയാട്  കവല ,ഒരു വീട്ടിൽ ഒരു ഔഷധതോട്ടം , ഊർജ ഓഡിറ്റിങ് , കിണർ റീചാർജിങ് എല്ലാ വീട്ടിലും  , അവയവദാന ബോധവൽകരണം , കൃഷിക്കൂട്ടം  മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽചിലതാണ് .സംഘത്തിന്റെ ഭാരവാഹികളായി  ജോർജ് ജോസഫ് (പ്രസിഡണ്ട്)  , സുരേഷ് പി എൻ (സെക്രട്ടറി) എന്നിവർ പ്രവർത്തിക്കുന്നു .

മാതൃകാ സ്വയം സഹായ സംഘത്തിന്റെ മുന്കാലപ്രവർത്തനങ്ങൾ 

No comments:

Post a Comment

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

2024  ജനുവരി 18 : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു .ജോബി കരുവഞ്ചാൽ, വിക്രമൻ  ടി ജി ,...