NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Monday, May 16, 2022

APRIL MAY DIARY 2022

 


ജീവിത ശൈലി രോഗ ക്യാമ്പ് ഏറെ പ്രസക്തമായി തുടരുന്നു 

ജീവിത ശൈലി രോഗ ക്യാമ്പ് കോട്ടക്കടവിൽ തുടങ്ങിയിട്ട് 8 മാസം പിന്നിട്ടിരിക്കുന്നു. ഒരു ഹോസ്പിറ്റലിൽ മാസം ചെക്കപ്പ് ചെയ്യാൻ എത്തുന്നത് പോലെ card ഉം എടുത്ത് മാസം കറക്ട് ചെക്കപ്പിന് എത്തുന്ന ജനങ്ങൾ . ഇതിലൂടെ നമ്മുടെ നാടിന്റെ ആരോഗ്യ സ്ഥിതിയാണ് മെച്ചപ്പെടുന്നത്. കഴിഞ്ഞ ക്യാമ്പിൽ പ്രായമായ ഒരു അമ്മയുടെ ഷുഗർ ടെസ്റ്റ് ചെയ്തപ്പോഴാണ്. 465 ഉണ്ട് .അത്രയും ഷുഗർ ഉണ്ട്എന്ന് ആ അമ്മ തന്നെ അപ്പോഴാണ് അറിയുന്നത്. തുടർന്ന് Doctor കണ്ട് മരുന്ന് എടുത്തു. നമ്മുടെ ക്യാമ്പ് ഉള്ളത് കൊണ്ട് അവർ അറിഞ്ഞ് മരുന്നെടുത്തു. ഇല്ലങ്കിൽ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത അവർ ഒരിക്കലും ഹോസ്പിറ്റലിൽ പോകില്ല. കാഴ്ചയൊക്കെ നഷ്ടപ്പെട്ട് അവയവങ്ങളെയൊക്കെ കർന്ന് തിന്ന് കഴിഞ്ഞേ അവർ അറിയുമായിരുന്നുള്ളൂ. നമ്മുടെ ക്യാമ്പ് അവരെ പോലെയുള്ള നിരവധി ആൾക്കാർക്ക് ഉപകാരപ്രദ മാകുന്നുണ്ട്. ഒരു പാട് ജനങ്ങൾക്ക് ജീവിത രീതി മെച്ചപ്പെടുത്തി കൊടുക്കാനും സാധിക്കുന്നുണ്ട്. ഇതിന് തുടക്കമാകാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി തന്നത്  ടീം അംഗങ്ങൾ വിക്രമേട്ടൻ, രാധാകൃഷ്ണൻ മാഷ് , ഗണേശേട്ടൻ , മുബീന, സിന്ധു, സരിത, മനോജ്, ബൈജു , ദിപിൻ മറ്റ് എല്ലാ ടീം മെമ്പേഴ്സിനും ബിഗ് സല്യൂട്ട്. ഇതിനോടകം കിടപ്പിലായി പോയേക്കാവുന്ന എത്രയോ പേരേ നമുക്ക് സാധാരണ ജീവിതം നൽകാനായി അതാണ് നമുക്ക് ഉള്ള ഏറ്റവും നല്ല പ്രതിഫലവും.കൂടെ ഒരു കണ്ണ് പരിശോധന ക്യാമ്പ് കുടി നമ്മൾ നടത്തി 8 പേർക്ക് ഓപ്പർഷൻ സൗജന്യ മായി നടത്തി കൊടുക്കാൻ കുടി നമ്മുക്ക് പറ്റി-SOUMYA MANOJ KOTTAKADAV,GANESAN P


സാന്ത്വന വാർത്തകൾ 

ഈസ്റ്റർ വിഷു ദിനങ്ങളോടനുബന്ധിച്ച് ഗൃഹസന്ദർശനം

ഈസ്റ്റർ വിഷു ദിനങ്ങളോടനുബന്ധിച്ച് കൊട്ടയാട് ലോക്കൽ യൂനിറ്റ് കോട്ടക്കടവ് മേഖലയിൽ  സാന്ത്വന ഗൃഹസന്ദർശനം നടത്തി. സ്പോൺസർഷിപ്പിലൂടെ സംഘടിപ്പിച്ച 3 പച്ചക്കറിക്കിറ്റുകൾ, മുണ്ടും ബ്ലൗസും, കൈലി എന്നിവ വിതരണം ചെയ്തു. സാന്ത്വനപ്രവർത്തനം തനതായ രീതിയിൽ നിർവഹിച്ച കോട്ടക്കടവ് ബ്രാഞ്ചിനു പ്രത്യേക അഭിനന്ദനങ്ങൾ.

ഭാർഗവി, പുഷ്കരൻ. അനിൽ.,വിജയൻ എന്നിവരുടെ വീടുകളാണ് സന്ദർശിക്കപ്പെട്ടത്.

ജോഷി കരുവഞ്ചാൽ, പി.ഗണേശൻ, സി.കെ രാധാകൃഷ്ണൻ എന്നിവർ  പ്രവർത്തനത്തിൽ പങ്കെടുത്തു.



15 05 2022 :അസുഖബാധിതനായി പാലിയേറ്റീവ് ഘട്ടത്തിലെത്തി ചെമ്പേരി സാന്ത്വനം കേന്ദ്രത്തിൽ  കഴിയുന്ന പാർട്ടി സഖാവിന്റെ ( സാബു, തേർത്തല്ലി) വന്ദ്യ മാതാവിനെ കോട്ടക്കടവിലെ വസതിയിൽ സന്ദർശിച്ചു .

കൂടാതെ കോട്ടക്കടവിൽ തന്നെ കാൽവയ്യാതെയുള്ള ഗോവിന്ദേട്ടന് IRPC കൊട്ടയാട് യൂനിറ്റ് സ്പോൺസർ ചെയ്ത ഒരു വാക്കർ കൈമാറി. അദ്ദേഹത്തിന്റെ BP പരിശോധിച്ചു കൊടുത്തു. വിക്രമൻ ടി ജീ, ഗണേശൻ പി, സിന്ധു മനോജ്, സി.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ ഇന്നു നടന്ന ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

-കൂടാതെ ഇന്ന് സാബു തേർത്തല്ലി എന്ന വ്യക്തിക്ക് ഉപയോഗത്തിന് നൽകിയ വീൽ ചെയർ തിരിച്ചെടുത്ത്  കരുവഞ്ചാൽ ഓഫിസിൽ സൂക്ഷിച്ചു.-

15 / 05 / 2022 : ജീവിത ശൈലി രോഗ പരിശോധനാ ക്യാമ്പ് , കോട്ടക്കടവ്.






ഇത്തരം കട്ടിൽ ആവശ്യമുള്ള അർഹരായ കുടുംബങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക.



www.seniority.in





No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...