NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Saturday, April 15, 2023

HAPPY BIRTHDAY TO ASHWATHI MEKKUZHAYIL

 APRIL 15- ASWATHI RAJU , MEKKUZHAYIL,ANAPPARA,KOTTAYADA KAVALA


💐❤️🙏🏿 സ്വന്തം ജന്മദിന സമ്മാനമായി IRPC കണ്ണൂർ തയ്യിൽ സാന്ത്വന കേന്ദ്രത്തിലെ 40ഓളം രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള തുക യുടെ ഒരു ഭാഗം- ഇന്ന് സംഭാവന ചെയ്ത അശ്വതിക്ക് IRPC യുടെ സ്നേഹാഭിവാദ്യങ്ങൾ .ദീർഘായുസും ആരോഗ്യവും മന:സമാധാനവും നേരുന്നു._ CHAIRMAN, CONVENOR, Initiative for Rehabilitation and Palliative Care, Kottayad Local💐❤️🚩
***********************************************************************************
അറിയിപ്പ് : IR P C കൊ ട്ടയാട് ലോക്കൽ യൂണിറ്റും  സ്റ്റാർ ആർട് &സ്പോർട്സ് ക്ലബ്‌ കോട്ടക്കടവും  ചേർന്ന് നടത്തുന്ന ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനം ( പ്രതിമാസ സൗജന്യ  ഷുഗർ ,  പ്രഷർ പരിശോധന- 19ആം തവണ   ) 16/4/2023.ഞായർ രാവിലെ  8.മണിമുതൽ 10. മണിവരെ കോട്ടക്കടവ്ക്ല ബ് ഹാളിൽ വച്ചു നടത്തുന്നതാണ് .


What is IRPC ?

Initiative for Rehabilitation and Palliative Care -IRPC.രോഗം ബാധിച്ച്‌ ദീര്‍ഘകാലം കിടപ്പിലായ രോഗികളെ പരിചരിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട സാന്ത്വന പരിചരണ പ്രസ്ഥാനമാണ്‌ ഐ.ആര്‍.പി.സി. (ഇനീഷ്യേറ്റീവ്‌ ഫോര്‍ റിഹാബിലിറ്റേഷന്‍ & പാലിയേറ്റീവ്‌ കെയര്‍, കണ്ണൂര്‍)
 സാന്ത്വന പരിപാലനം ആവശ്യമായ രോഗിയുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാമൂഹ്യ ഇടപെടല്‍ അനിവാര്യമാണ്‌. രോഗിയുടെയും കുടുംബത്തിന്റെയും സാമൂഹ്യ, സാമ്പത്തിക, മാനസിക പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സമൂഹത്തിന്‌ കഴിയേണ്ടതുണ്ട്‌.
 പരിചരണം എന്നത്‌ കേവലം ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കല്‍ മാത്രമല്ല, രോഗിയുടെയും കുടുംബത്തിന്റെയും മറ്റു പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമുണ്ടാക്കാന്‍ സാധിക്കണം. 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെയാകെ ശ്രദ്ധയോടെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുക എന്നതാണ്‌ ഐ.ആര്‍.പി.സി. ലക്ഷ്യമിടുന്നത്‌


*****************************************************************************
NEWS THIS WEEK : 14/04/2023 :കൊട്ടയാട് ലോക്കലിൽ കോട്ടക്കടവ് ബ്രാഞ്ചിൽ IRPC വളണ്ടിയർ ഗണേശന്റെ നേതൃത്വത്തിൽ ഏപ്രിൽ മാസ ഗൃഹസന്ദർശനം നടന്നു.ഇതിനു വേണ്ട കിറ്റുകൾ സ്പോൺസർ ചെയ്ത  ഷൈജു ,ജംഷീർ എന്നിവർക്ക് IRPC യുടെ അഭിവാദ്യങ്ങൾ.

 IRPC ആലക്കോട് സോൺ കൺവീനർ കെ.വി രാഘവൻ, IRPCകൊട്ടയാട് ലോക്കൽ ചെയർമാൻ വിക്രമൻ ടി.ജി, IRPC ലോക്കൽ കൺവീനർ സി.കെ.രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. മറ്റു ബ്രാഞ്ചുകളിലും ഈ ആഴ്ച തന്നെ പ്രതിമാസ ഗൃഹ സന്ദർശനം പൂർത്തിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.








No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...