ഇന്നത്തെ തീരുമാനങ്ങൾ ( 1 ) കോട്ടക്കടവ് മേഖലയിൽ IRPC ലോക്കൽ കമ്മിറ്റിയുടെ സഹകരണത്തോടെ സ്റ്റാർസ് ആർട്സ് & സ്പോട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ ജീവിത ശൈലി രോഗ മുന്നറിയിപ്പു ക്യാമ്പുകളുടെ വാർഷികവും അനുമോദനവും ജൂൺ 25 ന് നടത്തുന്നതിന് തീരുമാനിച്ചു.(2) ഇതോടനുബന്ധിച്ച് വളണ്ടിയർമാർക്കായി CPR ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷാ പരിശീലന ക്യാമ്പ്, ലോക്കലിലെ SSLC, +2 ക്ലാസുകളിലെ Full A+ നേടിയവർക്കുള്ള അനുമോദനം, നേത്രദാന സമ്മതപത്ര സമർപ്പണം ഇവയും നടത്തുന്നതാണ് (3) കൂളാമ്പി മേഖലയിൽ ഇടക്ക് നിർത്തിവെച്ച പ്രതിമാസ BP / BG ക്യാമ്പ് Fasting check നടത്താൻ പാകത്തിൽ അതിരാവിലെ തുടങ്ങുന്ന വിധത്തിൽ ഈ മാസം മുതൽ തന്നെ തുടരാൻ തീരുമാനിച്ചു. മറ്റു ബ്രാഞ്ചുകളിലും ക്യാമ്പ് നടത്തേണ്ടതാണ്(4) ഓരോ ബ്രാഞ്ചിലും ഗൃഹസന്ദർശന രജിസ്റ്ററ്റുകൾ സൂക്ഷിക്കുകയും മാസത്തിൽ ഒരു തവണയെങ്കിലും ഹോം കെയർ സന്ദർശനം നടത്തുന്നതുമാണ്.( 5 ) എല്ലാ ബ്രാഞ്ചിലും മാസത്തിൽ ഒരു തവണയെങ്കിലും സംഭാവന പെട്ടികൾ തുറക്കേണ്ടതാണ്. ഈ രണ്ടു പ്രവർത്തനങ്ങളുടേയും തീയതി അതത് ബ്രാഞ്ച് സെക്രട്ടറിമാർ കൺവീനറെ അറിയിക്കേണ്ടതാണ് (6) എഴുത്ത്, വായന, ഗണിതം എന്നിവയിൽ പ്രശ്നങ്ങളുള്ള കുട്ടികൾക്കായി പOന പ്രശ്ന മാനേജ്മെൻ്റ് പ്രൊജക്ട് തുടങ്ങുവാൻ തീരുമാനിച്ചു.ഇതിൻ്റെ ചുമതല CKR നെ ഏൽപ്പിച്ചു (7) നാടുകാണിയിൽ രാത്രി വൈകിയ നേരത്തും പോയി പാലിയേറ്റീവ് / ഹോം കെയർ നടത്തിയ സൗമ്യ മനോജിനേയും അവരുടെ ഭർത്താവ് മനോജിനെയും യോഗം അഭിനന്ദിച്ചു.
(8) IRPCജില്ലാതലത്തിലേക്ക് ധന സഹായത്തിനായി അഭ്യർത്ഥന ലോക്കൽ തലത്തിൽ തയ്യാറാക്കുന്നതാണ്. (9) സാമ്പത്തിക റിപ്പോർട് : 16.2 .2023 നു ശേഷം കൂളാമ്പി മേഖലയിൽ നിന്നും 1062 രൂപയും കോട്ടക്കടവിൽ നിന്നും 1394 .50 രൂപയും ആയി സംഭാവനപ്പെട്ടിയിൽ നിന്നു കിട്ടിയ തുകകൾ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. 31/5/2023 തീയതിയിൽ ബാങ്ക് നിക്ഷേപം 22 642 രൂ .ഈ കാലയളവിൽ മറ്റു ചെലവുകൾ ഇല്ല.
No comments:
Post a Comment