NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Wednesday, September 28, 2022

മനുഷ്യച്ചങ്ങല 2022 OCT 2; 5PM

 


ലഹരിക്കെതിരെ ,കൈകോർക്കാം .

അറിയിപ്പ് : കരുവഞ്ചാൽ പാൽ സൊസൈറ്റിയിൽ ചേർന്ന ഇന്നത്തെ ലോക്കൽ തല സംയുക്ത സംഘടനാ യോഗത്തിൽ,   2022 ഒക്ടോബർ 2  ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് .500 പേരെയെങ്കിലും കക്ഷി രാഷ്ട്രീയ  ഭേദമില്ലാതെ കരുവഞ്ചാൽ ന്യൂബസാറിൽ ലഹരിക്കെതിരെ രൂപപ്പെടുത്തുന്ന മനുഷ്യച്ചങ്ങലയിൽ അണിനിരത്താനും ഇന്ന് മുതൽ അതാതു ബ്രാഞ്ചുകളിലും AIDWA / DYFI  /  SFI / IRPC സംഘടനാ തലത്തിലും   ഇതിനു വേണ്ടുന്ന പ്രചാരണ പ്രവർത്തനം   നടത്തുന്നതിനും  തീരുമാനിച്ചു .

ഇതിനു മുന്നോടിയായി  പോസ്റ്റർ പ്രദർശനം നടത്തുന്നതാണ് .അതാതു ബ്രാഞ്ചിൽ പോസ്റ്റർ രചനയിൽ അഭിരുചിയുള്ളവരെ കണ്ടെത്തി ഇന്ന് തന്നെ പോസ്റ്റർ നിർമ്മിക്കേണ്ട കാര്യം ചുമതലപ്പെടുത്തേണ്ടതാണ് .ഇങ്ങിനെ നിർമിച്ച പോസ്റ്ററുകൾ അതാതു കലാകാരൻമാർ എല്ലാവരും  സെപ്റ്റംബർ 30  വെള്ളിയാഴ്ച്ച വൈകുന്നേരം 4 .30  നു കരുവഞ്ചാൽ ന്യൂ ബസാറിൽ എത്തി അതിനായി ഒരുക്കിയ സ്റ്റാളിൽ പ്രദർശിപ്പിക്കേണ്ടതാണ് .അതിനു വേണ്ട ക്രമീകരണം അതാതു ബ്രാഞ്ചിലെ വളണ്ടിയർമാർ ഏറ്റെടുക്കേണ്ടതാണ് .

പോസ്റ്ററിൽ വരച്ചുണ്ടാക്കുന്ന ചിത്രങ്ങളോടൊപ്പം  "ലഹരിക്കെതിരെ ,കൈകോർക്കാം .

മനുഷ്യച്ചങ്ങല , 

2022 ഒക്ടോബർ 2  ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് .

AIDWA / DYFI  /  SFI / IRPC   , KOTTAYAD LOCAL  "  എന്ന സന്ദേശം ഉണ്ടായിരിക്കേണ്ടതാണ് .

പോസ്റ്റർ വരയ്ക്കാൻ ആവശ്യമുള്ള സാമഗ്രികൾ (ചാർട്ടുകൾ , സ്കെച്ചു പേനകൾ തുടങ്ങിയവ ) എത്തിക്കണമെങ്കിൽ  അറിയിച്ചാൽ കൺവീനർ അതിനു വേണ്ട ക്രമീകരണം ചെയ്യുന്നതാണ് . 

-സംഘാടക സമിതി ,AIDWA / DYFI  /  SFI / IRPC   , KOTTAYAD LOCAL 


No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...