NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Monday, September 12, 2022

സൗജന്യ നേത്ര പരിശോധന ക്യാമ്പ് കൂളാമ്പി 12 09 2022

കൂളാമ്പി 12 09 2022 : 

കണ്ണൂർ ജില്ലാ ഗവൺമെൻറ് ഹോസ്പിറ്റലിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിന്റേയും  ഐആർപിസി കൊട്ടയാട്‌  ലോക്കൽ യൂണിറ്റിന്റേയും  നേതൃത്വത്തിൽ ആലക്കോട്  ഗ്രാമപഞ്ചായത്തിൽപെട്ട   കൂ ളാമ്പി യിലെ  വയോജന മന്ദിരത്തിൽ  വച്ച് 2022 സെപ്റ്റംബർ 12 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 1 മണി  വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ്  സംഘടിപ്പിക്കപ്പെട്ടു . 



107  പേർ പങ്കെടുത്ത ക്യാമ്പിൽ വച്ച് 15  പേർക്ക് തിമിരശസ്ത്രക്രിയ ആവശ്യമുള്ളതായി  കണ്ടെത്തി .ജില്ലാ ആശുപത്രിയിൽ പിന്നീട്  സൗജന്യമായി ശസ്ത്രക്രിയ നടത്തപ്പെടുന്നതാണ്  . 

 10 പേർക്ക്  പ്രമേഹവുമായി ബന്ധപ്പെട്ട റെറ്റിന തകരാറുകൾ ഉള്ളതായി ശ്രദ്ധയിൽപെട്ടു . 

 ഐആർപിസി കോട്ടക്കടവ് ലോക്കൽ  യൂണിറ്റ് ചെയർമാൻ , ശ്രീ വിക്രമൻ. റ്റി. ജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽവെച്ച്  ആലക്കോട് ഗ്രാമപഞ്ചായത്തു മെമ്പർ രജിത സി എം  പ്രവർത്തനം ഉത്ഘാടനം ചെയ്തു . 



ഡോക്ടർ സന്ധ്യ റാം ( സർജൻ ,കണ്ണൂർ ജില്ലാ ആശുപത്രി )നേത്ര സംരക്ഷണ ക്ലാസ് എടുത്തു .ശ്രീമതി ശ്രീ ബിന്യ ( ഒഫ്താൽമോളജിസ്‌റ്റ് )ആശംസ നേർന്നു .

ഐആർപിസി ലോക്കൽ കമ്മിറ്റി കൺവീനർ സി കെ രാധാകൃഷ്ണൻ സ്വാഗതവും സംഘാടക സമിതി  പ്രതിനിധി  ശ്രീ രാഹുൽ കെ എം നന്ദി യും പറഞ്ഞു .തുടർന്നു രാവിലെ 10 .30 ന്നേത്രപരിശോധനാ ക്യാമ്പും മരുന്നുവിതരണവും നടന്നു .അന്നേദിവസം,  ഡയബറ്റിക് റെറ്റിനോപ്പതി ഉള്ളവർക്ക് ഷുഗർ പരിശോധനയുംനടന്നു .

അതോടൊപ്പം IRPC വളണ്ടിയർമാരുടെ നേതൃത്വത്തിൽ 46 പേർക്ക് BP/ BLOOD SUGAR രക്ത സമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിർണയിച്ചു നൽകി  .നിരവധി പേർക്ക് ഉയർന്ന രക്ത സമ്മർദ്ദവും അമിതമായ പഞ്ചസാരയുടെ അളവും ഉള്ളതായി കണ്ടെത്തി .ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനത്തിന്റ്റെ ആവശ്യമുള്ള മേഖലയായി ഇവിടം വിലയിരുത്തപ്പെട്ടു .

WHAT IS IRPC ?      IRPC E BOOK 2021 22

പ്രതിമാസ ജീവിത ശൈലീരോഗ ക്ലിനിക്






































No comments:

Post a Comment

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...