NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Monday, November 15, 2021

LOCAL MEETING REPORT

 REPORT :ഡ്രാഫ്റ്റ് 


സാമ്പത്തിക റിപ്പോർട് :

31.10.2021 വരെ  വരവ് -  39073 ; ചെലവ് -28660 ; ബാക്കി 10 413 - ബാങ്കിൽ ഡെപ്പോസിറ് 14095 . കൺവീന ർക്കു ബാങ്കിൽ നിന്നും പിൻവലിച്ചു കിട്ടാനുള്ളത് -4495 

ധന്യ വിനോയ് കുടുംബത്തിന്  IRPC ഗ്രൂപ്പിൽ നിന്നും പിരിഞ്ഞുകിട്ടിയതു -3700 +1300 =5000 .5000 രൂപ ഇന്നലെ രാത്രി തന്നെ ധന്യ വിനോയ് യുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തു.ഇവരു ടെ തുടർ ചികിത്സക്കുള്ള പണം കണ്ടെത്താൻ ഇനി പാർട്ടി തലത്തിൽ ആലോചിക്കേണ്ടിവരുമെന്നു സൂചി പ്പിക്കുന്നു .

ശ്രദ്ധയിൽ വന്ന മറ്റു പ്രശ്നങ്ങൾ 

നരിയാൻപാറ - പ്രതിമാസം 1000 രൂപ മരുന്നിനു ആവശ്യമുള്ള കുടുംബം .

കൂളാമ്പി -പ്രതിദിനം 100 രൂപ മരുന്നിനു ആവശ്യമുള്ള കുടുംബം .

നിർദ്ദേശം 

സാമ്പത്തിക പ്രതിസന്ധി ഉണ്ട് .പ്രതിമാസം 4000 രൂപയോളം  വേണ്ടിവരുന്ന കേസുകൾ റിപ്പോർട് ചെയ്തിട്ടുണ്ട് . മിനിമം 100 രൂപ വെച്ച് പ്രതിമാസം എല്ലാ അംഗങ്ങളും എടുക്കുന്ന ഒരു തീരുമാനം ഉണ്ടാകണം .ആ തുക നേരിട്ട് ബാങ്കിൽ നിക്ഷേപിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം കിടപ്പുരോഗികൾക്കു ആവശ്യമെങ്കിൽ സഹായം നൽകാനും മാത്രം ഉപയോഗിക്കണം .മറ്റു  ബ്രാഞ്ചുതല തനതു പരിപാടികൾക്ക് അതാതു ബ്രാഞ്ചിൽ തന്നെ തുക കണ്ടെത്തണം .കൂടുതൽ സ്പോൺസർമാരെ കണ്ടെത്തണം .


കൃത്രിമക്കാൽ ആവശ്യമുള്ള കോട്ടക്കടവിലെ വ്യക്തിയുടെ കുടുംബത്തിനുള്ള തുടർപിന്തുണ യിൽ IRPC യുടെ റോൾ തീരുമാനിക്കണം .

മറ്റു വിഷയങ്ങൾ പൊതുവിൽ 

ആകെ 29ധനശേഖരണ പെട്ടികൾ  വിതരണം ചെയ്തു . 2 എണ്ണം ബാക്കി ഉണ്ട് .( ലിസ്റ്റ് പൂര്ണമാക്കാനുണ്ട് )കലക്ഷൻ കോട്ടക്കടവ് ,ഒറ്റമുണ്ട , കാവിൻകൂടി , നെല്ലിക്കുന്ന് മേഖലകളിൽ അടുത്താഴ്ച തുടങ്ങണം .ബ്രാഞ്ച് സെക്രട്ടറിമാർ സ്വന്തം വീടുകളിൽ  ഓരോ പെട്ടി വെച്ച് തുടങ്ങിയിട്ടുണ്ട് .പെട്ടികളിൽ നിന്നുള്ള കളക്ഷൻ പകുതി DC കൊടുക്കണം എന്ന് ഇന്നലെ സോൺ കൺവീനർ പ്രത്യേകം പറഞ്ഞിട്ടുണ്ട് . 

കൂളാമ്പിയിൽ ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ പരിശോധനക്കുള്ള  സ്ഥിരം സംവിധാനം തുടങ്ങാനുള്ള പ്ലാനുണ്ട് .ചെലവ് അതാതിടത്തു തന്നെ വഹിക്കപ്പെടണം .മറ്റു മേഖലകളി ലേക്കും  ഇത് തുടങ്ങണം .

കുട്ടികളുടെ ജോലി  അഭിലാഷങ്ങൾ ( CAREER THOUGHTS ) വിലയിരുത്തി ആരോഗ്യരംഗത്തേക്കു  വിദഗ്ദ്ധന്മാരായി  വരാനുള്ള വിധത്തിൽ  ചർച്ചകൾ/ ഗൈഡൻസ് ക്ലാസുകൾ  നടത്തണം .

ബ്ലഡ് ഡൊനേഷൻ ക്യാംപ് ,നേതൃ പരിശോധന ക്യാമ്പ് ഇതൊക്കെ സാദ്ധ്യതകൾ ഉണ്ട് .

ഈ വര്ഷം പുതിയ കൺവീനറെ കണ്ടെത്തി ചുമതല ഏൽപ്പിക്കണം .

എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു ഓഫ് ലൈൻ മീറ്റിംഗുകൾ നടത്തണം .


ഇനം തിരിച്ചു റിപ്പോർട്ട് 

1.ഏരിയ സമ്മേളനത്തിൽ IRPC  ആവശ്യമായ പങ്കാളിത്തം നൽകി വിജയിപ്പിക്കണം -4  വളണ്ടിയർമാർ കോട്ടക്കടവ്/ നരിയൻപാറ / കൂളാമ്പി / കാവുങ്കുടി മേഖലകളിൽ നിന്നുമായി നവംബർ 22    തീയതി ഒരു ദിവസം ബിപി തുടങ്ങിയ ....പരിശോധനക്കായി  ഉണ്ടാകണം .

2 .കരുവഞ്ചാൽ  കോട്ടക്കടവിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും  നേതൃത്വത്തിലുള്ള  ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ പരിശോധനക്കുള്ള  സ്ഥിരം സംവിധാനത്തിന്റെ ഭാഗമായി  പരിശോധനകാർഡ് വിതരണം നടന്നു .

3 .പരിശോധനാ കാർഡുകൾ സ്പോൺസർ ചെയ്ത മനോജ് കോട്ടക്കടവിനെ   പ്രത്യേകം അഭിനന്ദിക്കുന്നു .

4 .സാന്ത്വന പ്രവർത്തനം -07 11 2021  രാവിലെ 10.30 ന്  ഒറ്റമുണ്ടയിൽ കിടപ്പു രോഗിയെ സന്ദർശിച്ചു .

5 .കൃത്രിമക്കാൽ ആവശ്യമുള്ള കോട്ടക്കടവിലെ വ്യക്തിയുടെ കുടുംബത്തിനുള്ള തുടർപിന്തുണ  ചർച്ച ചെയ്യണം .


6 .IRPC വളണ്ടിയർമാർ -പി.കെ.രാജീവൻ, ആസാദ് കുമാർ സി .എൻ , ബെന്നി എം എം  ,ഗിരീഷ് സി എൻ ,വിപിൻ ഭാസ്കർ , സൗമ്യ മോഹനൻ-ആദരിക്കപ്പെട്ടു .30/10/2021

സി പി എം സംസ്ഥാന കമ്മിറ്റി അംഗം  ജെയിംസ് മാത്യു ക്യാമ്പ് സന്ദർശിച്ചു .

7 .മൈക്രോപാലിയേറ്റീവ് കെയർ ക്യാമ്പ്  -കോട്ടക്കടവ്/  / കൂളാമ്പി / -കാവിൻകുടി 10102021- നടന്നു 

മറ്റു മേഖലകളിൽ (ഒറ്റമുണ്ട / നെല്ലിപ്പാറ /...) ഏറ്റെടുക്കണം .

8 വളണ്ടിയർമാർ -

നീതു കാവിൻകുടി  , നയന കാവുങ്കുടി,ശോഭ , സൗമ്യ , ബിജിത ,സിന്ധു ,മുബീന ,

9. ഓക്സിജൻ സിലിണ്ടർ കാൻസറിനെ നേരിടുന്ന വ്യക്തിയുടെ വീട്ടിലെത്തിച്ചു.സാബു  മാസ്റ്റർ, സജീവൻ കാവുങ്കുടി  ,രാമകൃഷ്ണൻ എ.ജി ,  സഹകരിച്ച ആലക്കോട് കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ അധികൃതർ എന്നിവരെ  അനുമോദിക്കുന്നു .

10.മദ്യപാനവും മകന്റെ രോഗാവസ്ഥയും കാരണം മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരു രോഗിക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കി. തനിച്ചായ അയാളുടെ പ്രായമായ അമ്മക്ക്  താൽക്കാലിക അഭയം സൗകര്യപ്പെടുത്തി. പ്രവർത്തനങ്ങളിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സാലി ജയിംസ്, രാമകൃഷ്ണൻ എ ജി, ബാബു കീച്ചറ, വിപിൻ ഭാസ്കരൻ, അഖിൽ രാജേന്ദ്രപ്രസാദ് ,ഷാജി, രാധാകൃഷ്ണൻ സി.കെ തുടങ്ങിയവർ  പങ്കെടുത്തു.

10 .ആശുപത്രി സേവനം ഉൾപ്പെടുന്ന വളണ്ടിയർ പ്രവർത്തനത്തിൽ മേഖലയിലെ   ചെറുപ്പക്കാർ കാണിച്ച വിമുഖത ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്.

11 .വിതരണം ചെയ്യാതെ  വെച്ച പെട്ടികൾ ബ്രാഞ്ചുകളിൽ വിതരണം ചെയ്തിട്ടുണ്ട് . 2 പെട്ടികൾ ബാക്കിയുണ്ട് .

12 ബാഡ്ജുകൾ ഏരിയ സമ്മേളനത്തിൽ നല്കാൻ പറ്റുമോ ?


Sunday, November 14, 2021

ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്രം ആലക്കോട് കോട്ടക്കടവിൽ

 നവംബർ  14  ഞായർ 10 AM :കോട്ടക്കടവ് (കരുവഞ്ചാൽ )




കരുവഞ്ചാൽ  കോട്ടക്കടവിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിന്റേയും കോട്ടക്കടവ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും  നേതൃത്വത്തിലുള്ള  ജീവിത ശൈലി രോഗ മുന്നറിയിപ്പു കേന്ദ്ര ത്തിൽ പ്രതിമാസ സൗജന്യ പരിശോധനക്കുള്ള  സ്ഥിരം സംവിധാനവും  പരിശോധനകാർഡ് വിതരണവും  IRPC ആലക്കോട് സോൺ കൺവീനർ കെ വി രാഘവൻ  ഉദ്‌ഘാടനം ചെയ്തു .IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  ചെയർമാൻ   ടി ജി വിക്രമൻ അദ്ധ്യക്ഷത  വഹിച്ചു .സിന്ധു മനോജ് , ദിപിൻ , ആൽബിൻ ,വൈഷ്‌ണവ് പി ആർ ,മിലൻ തുടങ്ങിയവർ ക്യാമ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി .പരിശോധനാ കാർഡുകൾ സ്പോൺസർ ചെയ്ത മനോജ് കോട്ട ക്കടവിനെ  യോഗം പ്രത്യേകം അഭിനന്ദിച്ചു  .

IRPC വളണ്ടിയര്മാരായ ഗണേശൻ പി(സ്വാഗതം ).സി കെ രാധാകൃഷ്ണൻ ,സൗമ്യ കോട്ടക്കടവ് (കൃതജ്ഞത )  എന്നിവർ സംസാരിച്ചു .62 പേർ ക്യാമ്പിൽ സൗജന്യ ജീവിത ശൈലീ രോഗ നിർണയ പരിശോധനക്ക് വിധേയരായി .കേരളം ഒന്നാകെയുള്ള ജീവിത ശൈലീ രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്ത ലത്തിൽ IRPC കൊട്ടയാട് ലോക്കൽ യൂണിറ്റിൻറെ നേതൃത്വത്തിൽ 2021 മെയ് മാസം മുതൽ നടന്നു വരുന്ന പാലിയേറ്ററിവ്  കെയർ മൈക്രോ പരിശീലന ക്യാമ്പുകളും ജീവിത ശൈലീ രോഗ നിർണയ ക്യാമ്പുകളും അവയെ തുടർന്ന് തയ്യാറാക്കിയ പഠന റിപ്പോർട്ടുകളും സാർത്ഥകമാവുകയാണ് . ഈ പഠനറിപ്പോർട്ടുകളെ അടിസ്ഥാനമാക്കി IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ് 2021 സെപ്റ്റംബർ 1 ന് കേരള  ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക് പേജിൽ  സമർപ്പിച്ച  നിവേദനത്തിൽ കേരളമൊട്ടാകെ വാർഡ് തലത്തിൽ ജീവിത ശൈലീ രോഗ പരിശോധന ക്യാമ്പുകൾ അടിയന്തിരമായി ആരംഭിക്കേണ്ടുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു എന്നതും ശ്രദ്ധേയമാണ് .കോട്ടക്കടവിൽ അടുത്ത  പ്രതിമാസ ജീവിത ശൈലീ പരിശോധന 2021 ഡിസംബർ 19 നു നടക്കുന്നതാണ് .


പഠന റിപോർട്ടുകൾ 

ഫേസ്ബുക്കിൽ സമർപ്പിച്ച നിവേദനം 


ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന 


ക്യാമ്പ് ചിത്രങ്ങൾ  വീഡിയോ 






Saturday, November 13, 2021

ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 സംസ്ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദര്‍ശിച്ച് 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെ കുറിച്ചും ഒരു ഡേറ്റ ശേഖരിക്കുന്നതാണ്. ഈ ഡേറ്റ സമാഹരണത്തിനുള്ള ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ ഹെല്‍ത്തിന്റെ സഹായത്തോടുകൂടി വികസിപ്പിച്ച് വരികയാണ്. ഇങ്ങനെ ഓരോ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഡേറ്റ പഞ്ചായത്ത് തലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ക്രോഡീകരിച്ച് കേരളത്തിന്റേതായ ഒരു ജീവിതശൈലി രോഗ രജിസ്ട്രി തയ്യാറാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

IRPC KOTTAYAD  NEWS :

IRPC കൊട്ടയാട് ലോക്കൽ യൂനിറ്റിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗ പ്രതിമാസ പരിശോധന ക്ലിനിക്കും വളണ്ടിയർ പരിശീലനവും  കോട്ടക്കടവ് സ്റ്റാർ ക്ലബിൽ വെച്ച് നവമ്പർ 14 ന്  IRPC ആലക്കോട് സോൺ കൺവീനർ ശ്രീ കെ.വി രാഘവൻ ഉദ്ഘാടനം ചെയ്യുന്നു. പരിശോധന രജിസ്റ്റർ ചെയ്ത 100 പേർക്ക് സൗജന്യമായി. സഹകരിക്കുക വിജയിപ്പിക്കുക .

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

.......കേരളത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര സര്‍വേയായിരിക്കുമിത്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിതശൈലി രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ഈ രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും രോഗം കണ്ടെത്തിയവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ഒരു സമഗ്രമായ ജീവിതശൈലി രോഗ ക്യാമ്പയിന്റെ ഭാഗമായാണ് ഈ സര്‍വേ നടത്തുന്നത്. പ്രമേഹം, രക്താതിമര്‍ദ്ദം, സി.ഒ.പി.ഡി. തുടങ്ങിയ രോഗങ്ങളും ഓറല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, സര്‍വൈക്കല്‍ കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടേയും നിര്‍ണയമാണ് ഈ ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.


ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളായ അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി, മദ്യം, ലഹരി തുടങ്ങിയവയോടുള്ള ആസക്തി, മാനസിക പിരിമുറുക്കം ഇവയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനും അവരില്‍ ഒരു പുതിയ ജീവിതചര്യ സൃഷ്ടിക്കുന്നതിനും ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നു. ഈ സര്‍വേയിലൂടെ കണ്ടെത്തുന്ന എല്ലാ രോഗികള്‍ക്കും മതിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനും ഇതുവരെ രോഗനിര്‍ണയം നടത്തിയിട്ടില്ലാത്ത ജനങ്ങള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിനും അതിലൂടെ പുതിയ രോഗികളെ നേരത്തെ കണ്ടെത്തുന്നതിനും ഈ ക്യാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നു.

'പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും കണ്ടെത്തിക്കഴിഞ്ഞാല്‍ ചികിത്സിക്കുന്നതിനും ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആരോഗ്യരംഗം സജ്ജമാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ ഇതിന് മുമ്പ് നടന്ന പഠനങ്ങളില്‍ പ്രമേഹ രോഗം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐ.സി.എം.ആറും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കേരളത്തിലെ 35 ശതമാനത്തോളം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ സ്ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടുന്നതിനും ചികിത്സിക്കുന്നതിനും സംസ്ഥാന ആരോഗ്യവകുപ്പ് അമൃതം ആരോഗ്യം, നയനാമൃതം, പാദസ്പര്‍ശം തുടങ്ങിയ നിരവധി പദ്ധികളാണ് നടപ്പിലാക്കി വരുന്നത്. അമൃതം ആരോഗ്യം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആശുപത്രികളിലും ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളെയും ജീവിതശൈലി രോഗങ്ങള്‍ക്കായി സ്‌ക്രീനിങ് നടത്തുക, രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുക, ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ഏകദേശം 1.27 കോടിയോളം ജനങ്ങളെ ഈ പദ്ധതിയുടെ കീഴില്‍ സ്‌ക്രീനിങ് നടത്തുകയും ഒമ്പത് ലക്ഷത്തോളം പ്രമേഹ രോഗികളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ രോഗികള്‍ക്കെല്ലാം മതിയായ ചികിത്സ നല്‍കുന്നതിനും അമൃതം ആരോഗ്യം പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമ്പയിന്റെ ഭാഗമായി ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി നവംബര്‍ 16ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.


OUR BLOGPOST ON SEPTEMBER 1 , 2021 DEMANDING THIS PROJECT


നമ്മൾ സപ്റ്റംബറിൽ ആവശ്യപ്പെട്ട കാര്യം നടപ്പിലാക്കുന്ന ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ⬆️🚩







Sunday, November 7, 2021

ഒറ്റമുണ്ടയിൽ സാന്ത്വന പ്രവർത്തനം

 ഇന്ന് ഞായറാഴ്ച (07 11 2021) രാവിലെ 10.30 ന്  ഒറ്റമുണ്ടയിൽ പ്രായത്തിന്റേയും രോഗത്തിന്റെയും പ്രശ്നങ്ങളെ നേരിടുന്ന വ്യക്തിയെ(C/O MANOJ OTTAMUNDA)സന്ദർശിച്ചു സാന്ത്വന പ്രവർത്തനം നടത്തി. IRPCചെയർമൻ വിക്രമൻ ടി.ജി, ബ്രാഞ്ച് സെക്രട്ടറി എ എസ് രാധാകൃഷ്ണൻ , കൺവീനർ സി.കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പ്രായത്തിന്റെയും സ്ട്രോക്ക് വന്നതിന്റെയും ഫലമായുള്ള പ്രശ്നങ്ങളെ നേരിടുന്ന വ്യക്തിയെയാണ് ഞങ്ങൾ കണ്ടത്. നടക്കാൻ പ്രയാസമുണ്ട്. കുടുംബം നല്ല പരിചരണവും പിന്തുണയും നൽകുന്നുണ്ട്.ഒരു വീൽചെയർ  അദ്ദേഹ ത്തിനു് പ്രയോജനപ്പെട്ടേക്കുമെന്ന് വിലയിരുത്തി.

Wednesday, November 3, 2021

സൗജന്യമായി കൃത്രിമക്കാൽ

3 11 2021 : പ്രമേഹത്തിനുള്ള ചി കിത്സക്ക് ശേഷം കാൽ മുറിച്ചു മാറ്റേണ്ടി വന്ന കോട്ടക്കടവിലെ വ്യക്തിക്ക് സൗജന്യമായി കൃത്രിമക്കാൽ വെച്ച്  നൽകാനുള്ള പ്രവത്തനങ്ങൾക്കു തുടക്കമിട്ടു .




ഈ പ്രവർത്തനത്തിന്റെ സാധ്യതകൾ കൃത്രിമക്കാൽ ആവശ്യമുള്ള കോട്ടക്കടവിലെ വ്യക്തിയുടെ കുടുംബത്തെ അറിയിച്ചു. കൂടാതെ , വാർത്തയിൽ കൊടുത്ത നമ്പറിൽ വിളിച്ചു ആവശ്യം സൂചിപ്പിച്ചിട്ടുണ്ട്. അവർ കോട്ടക്കടവിലെ  വ്യക്തിയുടെ പേരുംപ്രായവും മറ്റു വിശദാംശങ്ങളും എഴുതിയെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ സമ്മതം ലഭിച്ചാൽ പേര് രജിസ്റ്റർ ചെയ്യും. സൗജന്യമായി കിട്ടാനുള്ള സാധ്യത ഉണ്ട് എന്നാണ് കണ്ണൂര് നിന്നുള്ള വിവരം. ഒരു മാസത്തിനുള്ളിൽ തിരുവനന്തപുരത്തിൽ നിന്നുള്ള ഡോക്ടർമാരുടെ ടീം കണ്ണൂർ വന്ന് അളവെടുക്കും. അവിടെ എത്തിക്കേണ്ട കാര്യം രോഗിയുടെ കുടുംബം  മുൻകൈ എടുക്കണം എന്നാണ് പറഞ്ഞത്. മറ്റെല്ലാ ചെലവുകളൂം സൗജന്യമായിരിക്കും എന്നു പറഞ്ഞു.

************

4 11 2021 : കോട്ടക്കടവിലെ  വ്യക്‌തിയുടെ പേര്  കൃഷ്ണ മേനോൻ കോളേജിലെ നാഷണൽ സർവീസ്  സ്‌കീം പ്രോഗ്രാം ഓഫിസറെ ഫോൺ വിളിച്ചു രജിസ്റ്റർ ചെയ്‌തു .വിശദാംശങ്ങൾ അന്വേഷിച്ചു കോട്ടക്കടവിലെ കുടുംബത്തെ അറിയിച്ചു .അവർ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പറഞ്ഞു. .തൃശ്ശൂരിലാണ് കൃത്രിമക്കാലിന്റെ നിർമ്മാണം .സൗജന്യമായ പ്രവർത്തനം .

********

11 .11 .2021 : കോട്ടക്കടവിലെ  വ്യക്‌തിയുടെ കുടുംബം ഈസൗജന്യ  പ്രൊജക്ടിൽ താല്പര്യമില്ല എന്നറിയിച്ചു.അത്ര നല്ലതല്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം എന്നാണ് അവർ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം  .കാരണങ്ങൾ (1 ) ക്വാളിറ്റി ഉള്ള സാധനം അല്ല (2 ) ഇടുമ്പോൾ വേദന എടുക്കും (3 )(3)smooth കുറവായിരിക്കും , ഭാരം കൂടുതലും  (4 ) ഫിറ്റിങ്‌ ഒറ്റഘട്ടം ആയിട്ടാണ് .

(5 ) ഇപ്പോൾ ഏർപ്പാടാക്കിയവർ പല ഘട്ടം ആയി അളവെടുത്താണ് ചെയ്യുക.  അ തിലാണ് വ്യക്തിക്കും കുടുംബ ത്തിനും താല്പര്യം .ചിലപ്പോൾ ലയൺസ്‌ ക്ലബ്ബ്കാർ സഹായിച്ചേക്കും എന്നും അവർക്കു പ്രതീക്ഷ യുണ്ട്  .

**********

ഇക്കാരണങ്ങളാൽ മേൽസൂചിപ്പിച്ച സൗജന്യ കൃത്രിമക്കാൽപദ്ധതിയിലേക്കുള്ള    നമ്മുടെ അപേക്ഷ ഒഴിവാക്കാൻ  അതിൻ്റെ നടത്തിപ്പുകാരോട് അഭ്യർത്ഥിക്കുകയാണ് .ഒറ്റഘട്ടമായി അളവെടുത്താണ് കൃത്രിമക്കാൽ  നിർമിക്കുക എന്നത് അവർ നേരത്തെ പറഞ്ഞതാണ് . -കൺവീനർ 






nb: ആൽക്കഹോളിസത്തിന്റെ( അമിത മദ്യപാനം ) അനന്തര ഫലമായാണ്  പ്രമേഹം കൂടി കാൽ പഴുത്ത അവസ്ഥയിൽ ഈ വ്യക്തിയുടെ  കാൽ മുട്ടിനു താഴെ മുറിച്ചു നീക്കേണ്ടി വന്നത് .

മദ്യപാനശീലം അപകടകരം .പുകവലിയും മാരകമാണ് .-IRPC




31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...