NEWS

അറിയിപ്പ്: Aug 19 ഗൃഹസന്ദർശനവുമായി ബന്ധപ്പെട്ട ചെലവുകൾ അതത് ബ്രാഞ്ച് തലത്തിൽ ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട സ്പോൺസർമാരുടെ പേരുവിവരം ചേർക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അതത് ബ്രാഞ്ച് തലത്തിൽ IRPC WHATSAPP GROUP ൽ ഇന്ന് തന്നെ രേഖപ്പെടുത്തേണ്ടതാണ്.സഹകരിച്ച എല്ലാവർക്കും നന്ദി- കൺവീനർ.

Sunday, November 7, 2021

ഒറ്റമുണ്ടയിൽ സാന്ത്വന പ്രവർത്തനം

 ഇന്ന് ഞായറാഴ്ച (07 11 2021) രാവിലെ 10.30 ന്  ഒറ്റമുണ്ടയിൽ പ്രായത്തിന്റേയും രോഗത്തിന്റെയും പ്രശ്നങ്ങളെ നേരിടുന്ന വ്യക്തിയെ(C/O MANOJ OTTAMUNDA)സന്ദർശിച്ചു സാന്ത്വന പ്രവർത്തനം നടത്തി. IRPCചെയർമൻ വിക്രമൻ ടി.ജി, ബ്രാഞ്ച് സെക്രട്ടറി എ എസ് രാധാകൃഷ്ണൻ , കൺവീനർ സി.കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പ്രായത്തിന്റെയും സ്ട്രോക്ക് വന്നതിന്റെയും ഫലമായുള്ള പ്രശ്നങ്ങളെ നേരിടുന്ന വ്യക്തിയെയാണ് ഞങ്ങൾ കണ്ടത്. നടക്കാൻ പ്രയാസമുണ്ട്. കുടുംബം നല്ല പരിചരണവും പിന്തുണയും നൽകുന്നുണ്ട്.ഒരു വീൽചെയർ  അദ്ദേഹ ത്തിനു് പ്രയോജനപ്പെട്ടേക്കുമെന്ന് വിലയിരുത്തി.

No comments:

Post a Comment

തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രത്തിൽ

 18/8/2026 :   IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ്  തയ്യിൽ ഐ ആർ പി സി സാന്ത്വന കേന്ദ്രം  സന്ദർശിച്ചു. OUR SPONSORS : വാസുദേവൻ കോട്ടക്കടവ്,   സരിത...