NEWS

23/03/2025 Home care visit :ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ നരിയൻപാറ, സീതാ രവി നരിയൻപാറ, ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .We salute you - കൺവീനർ.

Tuesday, May 20, 2025

കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

 

2025  മെയ്  18   : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു ., യെശോദ കൃഷ്ണൻ , ബെന്നി കൂളാമ്പി , ഗണേശൻ കോട്ടക്കടവ് , സിന്ധു കോട്ടക്കടവ് , രാധാകൃഷ്ണൻ സി കെ ,അജിത രവി , സിജി റോയ്എ ന്നിവർ   വളണ്ടിയർ  സേവനത്തിൽ പങ്കെടുത്തു . കൊട്ടയാട്‌  ലോക്കലിലെ ജനങ്ങൾ തന്നയച്ച പച്ചക്കറി വിഭവങ്ങൾ  കൈമാറുകയും ചെയ്തു .







തയ്യിൽ സാന്ത്വന കേന്ദ്രത്തിലേക്ക് ഉൽപന്നങ്ങൾ വാങ്ങുന്നതിന് ധനസഹായം ചെയ്ത

സൂരജ് മെഡിക്കൽ സ്, ബിജോഷ് കരുവഞ്ചാൽ, എം ജെ മാത്യു മാസ്റ്റർ കാവിൻ കുടി, അശ്വതി രാജു മേക്കുഴയിൽ ആനപ്പാറ, അഗസ്റ്റിൻ മണ്ഡപത്തിൽ ആനപ്പാറ, മനോജ് ഒറ്റമുണ്ട, ഏഎസ് രാധാകൃഷ്ണൻ ഒറ്റമുണ്ട,പ്രദീപ് എ ആർആലക്കോട്, ബേബിച്ചൻ നെല്ലിപ്പാറ എന്നിവർക്ക് IRPC  കൊട്ടയാട് യൂനിറ്റിൻ്റെ നന്ദി അറിയിക്കുന്നു. -ചെയർമാൻ, കോഡിനേറ്റർ.
**************************************************************************

INFO POINT

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവർത്തിക്കും - ആരോഗ്യ മന്ത്രി

മട്ടന്നൂർ വാർത്ത✒️ 
   ♦️13.05.2025♦️
✯ ━━━━━ ✯ ━━━━━ ✯

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്.

എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15.5 ലക്ഷത്തോളം പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ആവശ്യമായവര്‍ക്ക് തുടര്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.

പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പുരുഷന്‍മാരില്‍ വായ്, മലാശയം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, കരള്‍ എന്നിവയെ ബാധിക്കുന്ന കാന്‍സറുകളാണ് കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങള്‍ പുരുഷന്മാരിലെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വായ, ശ്വാസകോശം, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സറിന് പ്രധാന കാരണമാണ്. അതുപോലെ മദ്യപാനം കരള്‍, അന്നനാളം, വായ എന്നിവിടങ്ങളിലെ കാന്‍സറിന് സാധ്യത കൂട്ടുന്നു. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, ശരീരഭാരം നിയന്ത്രിക്കുക എന്നിവയും പ്രധാനമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ അവഗണിക്കരുത്. അമിതമായി ഭാരം കുറയുക, വിട്ടുമാറാത്ത ചുമ അല്ലെങ്കില്‍ ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ചില കാന്‍സറുകള്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അതിനാല്‍, കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കും. അതിനാല്‍ എല്ലാവരും സ്‌ക്രീനിംഗ് സൗകര്യമുള്ള തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലെത്തി സ്‌ക്രീനിംഗില്‍ പങ്കെടുക്കേണ്ടതാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവരും സഹകരിക്കുന്നുണ്ട്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Friday, May 2, 2025

IRPC കൊട്ടയാട് ലോക്കൽ തല ഗൃഹസന്ദർശനം1/5/2025

 


 1/5/2025 വ്യാഴം :  IRPC കൊട്ടയാട്  ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9.30  മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA, B, ടൗൺ, കോട്ടക്കടവ്, കൂളാമ്പി, EMS, ഒറ്റമുണ്ട ,കല്ലൊടി, നെല്ലിക്കുന്ന് , പ്രദേശങ്ങളിലെ 19  ഓളം വീടുകളിലെ 22   വ്യക്തികളെ കണ്ടു സാന്ത്വന സംഭാഷണം  നടത്തി .

 21  വ്യക്തികളുടെ  ബി.പി / ബി .ജി   ഇവ സൗജന്യമായി പരിശോധിച്ചു കൊടുത്തു .

   ,സൗമ്യ മനോജ് മീമ്പറ്റി ,ശ്രുതി കൂളാമ്പി  ,രാധാകൃഷ്ണൻ സി കെ തുടങ്ങിയവർ ലോക്കൽ തലത്തിലും വിപിൻ നരിയൻപാറ, ബാബു കെ എ  ,അജിത രവി ,മനോജ് ഒറ്റമുണ്ട , ചന്ദ്രശേഖരൻ  കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന്,ബേബി നെല്ലിക്കുന്ന്  എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .ചെയർമാൻ വിക്രമൻ ടി ജി പ്രവർത്തന ങ്ങൾക്ക് നേതൃത്വം വഹിച്ചു . ലോക്കൽ തലത്തിൽ ഞങ്ങളെ അനുഗമിച്ച  കല്ലൊടി   ചന്ദ്രശേഖരനു അഭിവാദ്യങ്ങൾ .


വീട്ടു ജോലികൾക്കിടയിലെ തിരക്കുകൾക്കിടയിലും  രാവിലെ 8 .30 മുതൽ വൈകുന്നേരം 4 .30 വരെ ഈ പ്രവർത്തനത്തിൽസജീവമായി നേതൃത്വം വഹിച്ച സൗമ്യ മീൻപറ്റി (Palliative care nurse ,CHC MAYYIL)


ശ്രുതി കൂളാമ്പി( IRPC Volunteer,Kottayad)


 എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു 

-ചെയർമാൻ ,കൺവീനർ  ;IRPC കൊട്ടയാട് ലോക്കൽ
























































മഴ... മഴ.... കുട.... കുട .........

കുട വാങ്ങുന്നതിന് മുൻപ് ഒരു നിമിഷം !!!

ഈ സീസണിൽ കുടകൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർ IRPC യുമായി  സഹകരിച്ചു ഭിന്നശേഷിയുള്ള സുഹൃത്തു ക്കൾ  നിർമ്മിച്ച  കുട വാങ്ങണമെന്നു അഭ്യർത്ഥിക്കുന്നു .

(    with replacement guarantee

 3 fold ladies,colour / black ,Rs .450  

Contact no .9656241914,9447739033 )


***************************************************************






Wednesday, March 26, 2025

IRPC ലോക്കൽ തല ഗൃഹസന്ദർശനം ,23 മാർച്ച് 2025 , കൊട്ടയാട്‌

23 മാർച്ച്  2025 , കൊട്ടയാട്‌ :

 ഇന്നത്തെ IRPC ലോക്കൽ തല ഗൃഹസന്ദർശനം രാവിലെ 9 മണിക്ക് തുടങ്ങി വൈകുന്നേരം 4  മണിക്ക് അവസാനിച്ചു. നരിയമ്പാറA, B, ടൗൺ, കോട്ടക്കടവ്, കൂളാമ്പി, EMS, ഒറ്റമുണ്ട ,കല്ലൊടി, നെല്ലിക്കുന്ന് , പ്രദേശങ്ങളിലെ 20  ഓളം വീടുകളിലെ 25 ലധികം വ്യക്തികളെ കണ്ടു സംസാരിച്ചു.

 20 വ്യക്തികളുടെ  ബി.പി / ബി .ജി   ഇവ സൗജന്യമായി പരിശോധിച്ചു കൊടുത്തു .പ്രായമായ ഒരു വ്യക്തിയുടെ നഖം മുറിച്ചു കൊടുത്തു .ഒരു വീൽ ചെയർ ഒഴിഞ്ഞത്(ടൌൺ ) ശ്രദ്ധയിൽ പെട്ടു .

  ഗണേശൻ പി ,സൗമ്യ മനോജ് മീമ്പറ്റി ,സിന്ധു കോട്ടക്കടവ് ,രാധാകൃഷ്ണൻ സി കെ തുടങ്ങിയവർ ലോക്കൽ തലത്തിലും യെശോദ പി കെ   നരിയൻപാറ, സീതാ രവി  നരിയൻപാറ,  ജോൺ വളവിൽ ,അജിത രവി ,മനോജ് ഒറ്റമുണ്ട , മനു കല്ലൊടി , പ്രസാദ് നെല്ലിക്കുന്ന് എന്നിവർ അതതു ബ്രാഞ്ച് തലത്തിലും സന്ദർശന ടീമിന്റെ ഭാഗമായി .

പ്രവർത്തന ഡയറി :മാർച്ച് മാസം 


മാർച്ച് 3 - സംഭാവന പെട്ടികൾ തുറന്നു .

മാർച്ച് 10 - 2 മടക്കു കട്ടിലുകൾ വാങ്ങി ,നെല്ലിക്കുന്നിലേയും നരിയൻപാറയിലെയും വ്യക്ത്തികൾക്ക് കൈമാറി .

മാർച്ച് 14 : കോട്ടക്കടവ് BP /BG  സൗജന്യ പരിശോധനാ ക്യാമ്പ് നടന്നു .

സോണൽ മീറ്റിങ്ങിൽ (ഓൺലൈൻ )പങ്കെടുത്തു 

മാർച്ച് 23 -IRPC ലോക്കൽ തല ഗൃഹസന്ദർശനം 

മാർച്ച് 25 -ഒരു വാക്കർ നെല്ലിക്കുന്നിലേക്കു കൈമാറി (c/o Dineshan ,Alakod) 

MARCH 26 - 5500 രൂപാ സംഭാവന പെട്ടികളിൽ നിന്നുള്ള മേൽകമ്മിറ്റി  വിഹിതം ബാങ്കിൽ നിന്നും പിൻവലിച്ചു .


















കണ്ണൂർ IRPC തയ്യിൽ സേവന കേന്ദ്രം സന്ദർശിച്ചു

  2025  മെയ്  18   : കൊട്ടയാട്‌  ലോക്കലിലെ  IRPC  വളണ്ടിയർമാർ കണ്ണൂർ  IRPC തയ്യിൽ സേവ ന  കേന്ദ്രം സന്ദർശിച്ചു ., യെശോദ കൃഷ്ണൻ , ബെന്നി കൂളാമ...