I R P C കൊട്ടയാട് ലോക്കൽ യൂണിറ്റിന്റെയും സിപിഐ (എം) കാലായിമുക്ക് (ടൌൺ) ബ്രാഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലീ രോഗ മുന്നറിയിപ്പു കേന്ദ്രവും സൗജന്യ BP / BG പ്രതിമാസ പരിശോധനയും 2023 ജൂലൈ 2 ഞായർ രാവിലെ 8 മണിക്ക് കാലായിമുക്കിൽ വെച്ച് * ശ്രീ. കെ. വി. രാഘവൻ ( കൺവീനർ ,IRPC ആലക്കോട് സോൺ )ഉദ്‌ഘാടനം ചെയ്തു . സി കെ രാധാകൃഷ്ണൻ ( കൺവീനർ ,IRPC കൊട്ടയാട് IRPC) അധ്യക്ഷത വഹിച്ചു .ഷഫീക് കാലായിമുക്ക് സ്വാഗതം പറഞ്ഞു .സൗമ്യ മനോജ്(പാലിയേറ്റീവ് നഴ്സ് ) , സിന്ധു മനോജ് ,മുബീന ഷഫീക് ,അജിത കാലായിമുക്ക് ,സജ്‌ന കാലായി മുക്ക് തുടങ്ങിയവർ ബിപി / ബിജി പരിശോധനക്ക് നേതൃത്വം നൽകി . വി ക്രമൻ ടി ജി( ചെയർമാൻ ,IRPC കൊട്ടയാട് യൂണിറ്റ് ) , പി ആർ നാരായണൻ നായർ , ഗിരീഷ് കാലായിമുക്ക് തുടങ്ങിയവർ ആശംസകൾ നേർന്നു .രവി പി കെ നന്ദി പ്രകാശിപ്പിച്ചു .
ക്യാമ്പിൽ നാല്പതോളം പേർ സൗജന്യ ബിപി / ബിജി പരിശോധനക്ക് വിധേയരായി .ബിപി / ബിജി അളവുകളിൽ കാര്യമായ വ്യതിയാനം കണ്ടെത്തിയ വ്യക്തികളോട് തുടർനിരീക്ഷണത്തിനും അടിയന്തിരമായി ഡോക്ടറെ കാണുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകി .കാലായിമുക്കിൽ അടുത്തമാസവും ആദ്യത്തെ ഞായറാഴ്ച സൗജന്യ BP / BG പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട് .
IRPC കൊട്ടയാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആറാമത്തെ സൗജന്യ ജീവിതശൈലീ രോഗ മുന്നറിയിപ്പു കേന്ദ്രമാണ് കാലായിമുക്കിൽ ഇന്ന് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് .നരിയൻപാറ A, നരിയൻപാറ B,കൂളാമ്പി , കോട്ടക്കടവ് ,കാവുങ്കുടി എന്നീ കേന്ദ്രങ്ങളിലും സൗജന്യ പ്രതിമാസ പരിശോധനകൾ നടന്നു വരുന്നു .ഓരോ മാസവും 300 ൽ അധികം പേർ ഞങ്ങളുടെ സൗജന്യ ജീവിതശൈലീ രോഗ മുന്നറിയിപ്പു പരിശോധനകൾ സ്വീകരിക്കുന്നു .ബിപി / ബിജി അളവുകളിൽ കാര്യമായ വ്യതിയാനം കണ്ടെത്തിയ വ്യക്തികളോട് തുടർനിരീക്ഷണത്തിനും അടിയന്തിരമായി ഡോക്ടറെ കാണുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു .അനുബന്ധമായി കോട്ടക്കടവ് മേഖലയിൽ ഇതിനകം മൂന്നു സൗജന്യ നേത്രാപരിശോധനാ ക്യാമ്പുകൾ കണ്ണൂർ ഗവ.ആശുപത്രിയുമായി സഹകരിച്ചു സംഘടിപ്പിക്കുകയും അവയിൽ പങ്കെടുത്ത 30 ലധികം പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയകൾക്കു സൗകര്യം നൽകുകയും ചെയ്തിട്ടുണ്ട് .