NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Wednesday, December 7, 2022

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 04 12 2022

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ 

04  12 2022 :ലഹരി വിരുദ്ധ  സദസ്സ്  : നെല്ലിക്കുന്ന് മേഖലയിൽ :  സി കെ രാധാകൃഷ്ണൻ മാസ്റ്റർ  ( കൺവീനർ ,IRPC കൊട്ടയാട്‌  യൂണിറ്റ് )




ലഹരി വിരുദ്ധ  സദസ്സ്  : നരിയംപാറ AB ,മോറാനി- അഡ്വ: ഡെന്നി ജോർജ്ജ് ( എക്സി കമ്മിറ്റി അംഗം  ,IRPC കൊട്ടയാട്‌  യൂണിറ്റ് )








ലഹരി വിരുദ്ധ പോരാട്ടം കൊട്ടയാട് മാതൃകാ കുടുംബ സഹായ സംഘത്തിൽ



കൊട്ടയാട് മാതൃകാ കുടുംബ സഹായ സംഘത്തിൽ IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് കൺവീനറുടെ നേതൃത്വത്തിൽ BP / Blood sugar പ്രതിമാസ പരിശോധന നാലാം തവണയും 21 പേരെ ഉൾപ്പെടുത്തി വിജയകരമായി സംഘടിപ്പിച്ചു. ഇത്തരം ഓരോ ക്യാമ്പും ആരോഗ്യ സംരക്ഷണ പ്രവർത്തനമെന്നതു പോലെ  ലഹരി വിരുദ്ധ പോരാട്ടം കൂടിയാണ്. പ്രസംഗങ്ങളല്ല, പ്രവൃത്തിയാണ് പ്രധാനം.

***********

ലഹരി മാഫിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 

കോഴിക്കോട്: കേരളത്തില്‍ ലഹരിമാഫിയ പിടിമുറുക്കുന്നത് സ്‌കൂള്‍ കുട്ടികളെയും ഉന്നമിട്ട്. ലഹരി മാഫിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. വടകരയിലെ അഴിയൂരിലെ പ്രമുഖ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലഹരി മാഫിയ കാരിയറാക്കി മാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. പരിചയമുള്ള ചേച്ചി ബിസ്‌ക്കറ്റ് നല്‍കിയാണ് പാട്ടിലാക്കിയതെന്നാണ് വെളിപ്പെടുത്തല്‍. പതിയെ ലഹരി മാഫിയയിലേക്ക് എത്തിച്ചതിന് പിന്നാലെ പെണ്‍കുട്ടിയെ ലഹരിയുടെ കാരിയറാക്കിയെന്നുമാണ് പുറത്തുവന്ന വാര്‍ത്ത.


തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ താന്‍ ലഹരി എത്തിച്ച്‌ നല്‍കിയതായി 12 കാരി വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. ശരീരത്തില്‍ പ്രത്യേക രീതിയിലുള്ള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി പറയുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ ചോമ്ബാല പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തെളിവുകള്‍ ഇല്ലെന്ന പേരില്‍ പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി.


പെണ്‍കുട്ടി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്നു. കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നല്‍കിയ ബിസ്‌കറ്റിലൂടെയായിരുന്നു ലഹരിയുടെ വഴിയിലേക്കെത്തിയത്. പിന്നീട് മറ്റുള്ളവരുമെത്തി. കൂടൂതല്‍ ഉന്മേഷം ലഭിക്കുമെന്ന് ധരിപ്പിച്ചായിരുന്നു തുടക്കം. തുടര്‍ന്ന്, ഓരോ സ്ഥലത്തുകൊണ്ടുപോയി മൂക്കില്‍ മണപ്പിക്കുകയോ, ഇന്‍ജക്ഷന്‍ എടുക്കുകയോ ചെയ്യും. അവര്‍ തന്നെ കൈപിടിച്ച്‌ കുത്തിവെക്കുകയാണ് പതിവ്. കുത്തിവച്ചാല്‍ പിന്നെ ഓര്‍മ കാണില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.


ഒടുവില്‍ എം.ഡി.എം.എ ലഹരിയുടെ കെണയിലായതോടെ താന്‍ ഉല്‍പ്പെടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയതായും പറയുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. അവിടെ ചെല്ലുമ്ബോള്‍ മുടിയൊക്കെ കെട്ടിവെച്ച ഒരാള്‍ വന്നു. ലഹരി കൊണ്ടുപോകുന്നവരാണെന്ന് തിരിച്ചറിയാന്‍ എക്‌സ് പോലൊരു അടയാളം കയ്യില്‍ വരച്ചിട്ടുണ്ടാവും. ചിലരുടെ കയ്യില്‍ സ്‌മൈല്‍ ഇമോജി വരച്ചതായും കുട്ടി പറയുന്നു. വിഷയം വീട്ടുകാര്‍ ചോമ്ബാല പൊലീസില്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി സംഘം സ്റ്റേഷന്‍ പരിസരത്തെത്തി. തനിക്ക് ലഹരി നല്‍കിയവര്‍ തന്നെ സ്റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ പതറിയെന്നും പെണ്‍കുട്ടി പറയുന്നു. 

പരിചയമുള്ള ചേച്ചി തന്നതുകൊണ്ട് ബിസ്‌ക്കറ്റ് തിന്നു.മറ്റൊരു ചേച്ചിയും വന്നു. അതിനുശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും.കയ്യിഷ അടിച്ചുതരും.മൂക്കില്‍ മണപ്പിച്ച്‌ തരും. ഇന്‍ജക്ഷന്‍ എടുക്കും. അവര്‍ തന്നെ കൈപിടിച്ച്‌ കുത്തിവയ്ക്കും. ബിസ്‌ക്കറ്റ് കഴിച്ച്‌ കഴിയുമ്ബോള്‍ വീണ്ടും കഴിക്കണമെന്ന് തോന്നും. കുത്തിവച്ചാല്‍ പിന്നെ ഒന്നും തോന്നില്ല. ഓര്‍മ ഉണ്ടാകില്ല'. ബിസ്‌കറ്റില്‍ തുടങ്ങി, പിന്നീട് പൊടിരൂപത്തില്‍ മൂക്കില്‍ വലിപ്പിച്ചു, കൂടുതല്‍ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച്‌ കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തില്‍ എത്തിച്ചു. ഒടുവില്‍ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താന്‍ ഉല്‍പ്പെടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയി.


'അവര്‍ പറഞ്ഞതനുസരിച്ച്‌ ബാഗില്‍ സാധനങ്ങളുമായി തലശേരിയില്‍ പോയി. ഡൗണ്‍ ടൗണ്‍ മാളിലാണ് പോയത്. കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. അവിടെ ചെല്ലുമ്ബോള്‍ മുടിയൊക്കെ ഇങ്ങനെ ഇട്ട ഒരാള്‍ വന്നു. ലഹരി കൊണ്ടുപോകുന്നവരാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞത്. എക്‌സ് പോലെ ഒരു അടയാളം തന്റെ കയ്യില്‍ വരയ്ക്കും. അത് കണ്ടാല്‍ അവര്‍ക്ക് അറിയാനാകും. ചില ചേച്ചിമാരുടെ കയ്യില്‍ സ്‌മൈല്‍ ഇമോജി വരച്ചിട്ടുണ്ട് ''ലഹരിയുടെ കെണിയിലേക്ക് വീണ കുട്ടിയുടെ പെരുമാറ്റത്തില്‍ അസാധാരണമായ ചില മാറ്റങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചത്.

Monday, December 5, 2022

നെല്ലിക്കുന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്

 നെല്ലിക്കുന്ന്   29  10  2022 : 

കണ്ണൂർ ജില്ലാ ഗവൺമെൻറ് ഹോസ്പിറ്റലിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗം യൂണിറ്റിന്റേയും  ഐആർപിസി കൊട്ടയാട്‌  ലോക്കൽ യൂണിറ്റിന്റേയും  നേതൃത്വത്തിൽ ആലക്കോട്  ഗ്രാമപഞ്ചായത്തിൽപെട്ട   നെല്ലിക്കുന്നിൽ   വച്ച് 2022 ഒക്ടോബർ  29 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി  വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ്  സംഘടിപ്പിക്കപ്പെട്ടു . 






ഇന്ന് രാവിലെ നെല്ലിക്കുന്ന് മേഖലയിൽ നടന്ന നേത്ര പരിശോധനാ ക്യാമ്പിൽ 80 ലധികം പേർ പങ്കെടുത്തതായി അറിയുന്നു. അതിൽ 3 പേർക്ക് തിമിര ശസ്ത്രക്രിയ വേണ്ടി വരുമെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. തുടർ പ്രവർത്തനങ്ങളും പ്രധാനമാണ്. നെല്ലിക്കുന്ന് മേഖലയിൽ ജീവിത ശൈലി രോഗ പരിശോധന മുന്നറിയിപ്പു കേന്ദ്രവും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇത്രയും ഭംഗിയായി ക്യാമ്പ് ഏറ്റെടുത്തു വിജയിപ്പിച്ച നെല്ലിക്കുന്നു മേഖലയിലെ IRPC വളണ്ടിയർ സുഹൃത്തുക്കളേയും അതിനു നേതൃത്വം നൽകിയ സ.സിജു, സ.ബേബി തുടങ്ങിയവരേയും പ്രത്യേകം അഭിനന്ദിക്കുന്നു. _ കൺവീനർ.

 REPORT FROM Siju IRPC Nellikunnu: 29 - ന് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പിൽ സിജുമോഹനൻ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷൻ ബേബി തൊട്ടിക്കൽ , ഉദ്ഘാടനം കെ.പി സാബു മാഷ് , ഹെൽത്ത് ഇൻസ്പെക്റ്റർ മാത്യു ആശംസ പറഞ്ഞു | DYFI യൂണിറ്റ് പ്രസിഡണ്ട് അജിത്ത് നന്ദി പറയുകയും ചെയ്തു. 80 ഓളം പേർ പങ്കെടുക്കുകയും അതിൽ 3 പേർക്ക് സർജറി നിർദേശിക്കുകയും ഉണ്ടായി. 1 മണിക്ക് ക്യാമ്പ് അവസാനിച്ചു 

സർജറി നിർദ്ദേശിക്കപ്പെട്ടവർ  : കുഞ്ഞമ്മ എടത്തനാട്ട് - 8547936662, ദേവസ്യ മൂലേക്കാട്ട് - 9605970658, ചെറിയാൻ കരിങ്ങോഴക്കൽ - 9544713109.

***********************

TIPS : ചെവിക്കുള്ളിൽ പ്രാണി പോയാൽ...

https://www.facebook.com/reel/1428863494271162?s=chYV2B&fs=e

CONTRIBUTED BY GANESAN P 

31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...