2025 ജനുവരി 12 നു ഞായറാഴ്ച IRPC യുടെ വളണ്ടിയർമാർ കൊട്ടയാട് ലോക്കലിൽ പ്രതിമാസ പാലിയേറ്റിവ് കെയർ ഗൃഹസന്ദർശനം നടത്തി . താന്താങ്ങളുടെ വീടിനു പുറത്തിറങ്ങാൻ കഴിയാത്തവരും പ്രായത്തോടും രോഗത്തോടും പോരാടി ജീവിക്കുന്നവരുമായ ധീര വ്യക്തികളെ സന്ദർശിക്കുകയും അവരുമായി സൗഹൃദ സംഭാഷണത്തിൽ മുഴുകുകയും ചെയ്തു. കൂടാതെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനായി രക്തസമ്മർദ്ദവും രക്തത്തിലുള്ള ഗ്ലൂക്കോസിൻ്റെ അളവും അളന്നു കൊടുത്തു.2 വ്യക്തികളിൽ bp / bg അളവുകളിൽ കാര്യമായ വ്യതിയാനം കണ്ടെത്തിയതിനാൽ അടിയന്തിരമായി ഡോക്ടറെ കാണാൻ നിർദ്ദേശം നൽകി . വേണ്ടത്ര ശുചിത്വം പാലിക്കപ്പെടാത്ത ഒരു കേസ് ശ്രദ്ധയിൽപ്പെട്ടു . വേണ്ട നിർദ്ദേശങ്ങൾ നൽകി . ഒരേ കിടപ്പായതു കൊണ്ട് ദേഹത്തുണ്ടാകുന്ന വ്രണങ്ങൾ സുഖപ്പെടുത്താനുള്ള വഴികൾ ശ്രദ്ധയിൽപ്പെടുത്തി.വിക്രമൻ ടി.ജി, സൗമ്യ മനോജ് കൊട്ടക്കടവ് , സിന്ധു കോട്ടക്കടവ്, ,സി.കെ.രാധാകൃഷ്ണൻ എന്നിവർക്ക് ഈ ഗൃഹസന്ദർശന ടീമിൻ്റെ ഭാഗമായി പ്രവർത്തിക്കാനുള്ള സൗഭാഗ്യം ലഭിച്ചു. വിപിൻ, രാമകൃഷ്ണൻ ഏ ജി ,ദാസൻ (നരിയമ്പാറ A) ,ജോൺ വളവിൽ ( നരിയ മ്പാറ B ) , ഗണേശൻ.പി ( കോട്ടക്കടവ്), ഗിരീഷ് ,അജിത രവി (കാലായിമുക്ക് ), മനോജ് (പാലുംചിത്ത) ,) , ചന്ദ്രശേഖരൻ (കല്ലൊടി) , എന്നിവർ മാനവ സേവനത്തിന്റെ മഹത്തായ ഈ ദൗത്യത്തിന് അതത് ബ്രാഞ്ചുകളിൽ നേതൃത്വം നൽകി. 22 വീടുകൾ സന്ദർ ശിക്കാനും നിരന്തര ഡയലാസിസ് നടത്തേണ്ടി വരുന്നവർ, കീമോതെറാപ്പി ചെയ്യുന്നവർ, മസ്കുലാർ ഡിസ്ട്രോഫി യെ നേരിടുന്ന കൗമാരം ഉൾപ്പെടെ 32 ധീര വ്യക്തികളുമായി സാന്ത്വന സംഭാഷണം നടത്താനും കഴിഞ്ഞത് ജീവിതത്തിലെ അപൂർവഭാഗ്യമായി കരുതുന്നു. സ്വന്തം ക്ഷീണത്തേയും രോഗത്തേയും അവഗണിച്ച് ഈ പ്രവർത്തനത്തിൽ കൂടെ നിന്ന പ്രിയ വളണ്ടിയർമാരെ അനുമോദിക്കുന്നു . -കൺവീനർ .
****************************************************************************
5/1/25 നു നടന്ന IRPC കൊട്ടയാട് ലോക്കൽ യൂണിറ്റ് യോഗത്തിൻ്റെ തീരുമാനങ്ങൾ:
(1 ) 2025 ജനുവരി മുതൽ എല്ലാമാസവും രണ്ടാമത്തെ ആഴ്ച ലോക്കൽ തല Home care സന്ദർശനം നടത്തുന്നതാണ്. ഇതു പ്രകാരം ജനുവരി 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ ലോക്കൽ തല Home care നടത്തേണ്ടതാണ്. ഓരോ ബ്രാഞ്ചിൽ നിന്നും 2 വളണ്ടിയർമാർ സന്ദർശക ടീമിനെ അനുഗമിക്കേണ്ടതാണ് .
( 2 ). ബ്രാഞ്ച് തലത്തിൽ ഒരു IRPC വളണ്ടിയറുടെയും കൺവീനറുടേയും സാന്നിധ്യത്തിൽ Boxകൾ തുറന്ന് ലഭിക്കുന്ന തുകകൾ ഈ ആഴ്ച തന്നെ (Jan 12നുള്ളിൽ) കൺവീനറെ ഏൽപ്പിക്കേണ്ടതാണ്. ആവശ്യമായിടത്ത് പുതിയ പെട്ടികൾ വെക്കുന്ന പ്രവർത്തനവും ഈ ആഴ്ച പൂർത്തീകരിക്കേണ്ടതാണ്
(3).2025 ജനവരി 14 ന് വൈകു. 4 മണിക്ക് കണ്ണൂർ സ്റ്റേഡിയത്തിൽ നടക്കുന്ന IRPC വളണ്ടിയർ സംഗമ ആദരവ് ചടങ്ങിൽ പങ്കെടുക്കാനായി യൂനിറ്റിൽ നിന്നും നൽകിയ പട്ടിക യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. ഇവരെ എല്ലാവരേയും മുൻകൂട്ടി വിവരമറിയിച്ച് പരിപാടിയിൽ പങ്കെടുക്കാനുള്ള സൗകര്യം ഉറപ്പുവരുത്തുന്നതാണ്.ഇതിലേക്കള്ള വാഹന സൗകര്യത്തിൻ്റെ ചിലവിലേക്കായി പങ്കെടുക്കുന്ന വളണ്ടിയർമാർ 100 രൂ വിഹിതം തരേണ്ടതാണ്.ഇതിൽ വേണ്ടുന്ന അധികച്ചിലവ് യൂനിറ്റ് പൊതു ഫണ്ടിൽ നിന്നും എടുത്ത് നികത്തുന്നതാണ്.
(4) ജനവരി 15ന് കേരളാ പാലിയേറ്റീവ് കെയർ ദിന ആചരണവുമായി ബന്ധപ്പെട്ട് കിടപ്പു രോഗികളെയും പ്രായം ചെന്നവരേയും സന്ദർശിക്കുകയും ഉപഹാരങ്ങൾ നൽകേണ്ടതുമാണ്. ഇതിനു വേണ്ട സ്പോൺസർഷിപ്പു ബ്രാഞ്ചുതലത്തിൽ കണ്ടെത്തി പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടതാണ്
(5) lRPC ജില്ലാതല സാന്ത്വന പ്രവർത്തനത്തെ സഹായിക്കുന്നതിനുള്ള ധനശേഖരണത്തിനുള്ള സാധ്യതകൾ തേടുന്നതിനു് ഓരോ ബ്രാഞ്ചിലും ശ്രമിക്കേണ്ടതാണ്.വ്യക്തികൾ നടത്തുന്ന ചടങ്ങുകൾ, ആഘോഷങ്ങൾ ,ആചരണങ്ങൾ എന്നിവയുടെ ഭാഗമായി സന്മനസുള്ളവരുടെ കൈയിൽ നിന്നും സംഭാവനകൾ ലഭിക്കാൻ വേണ്ട ഇടപെടലുകൾമുൻകൂട്ടി നടത്തി ഈ ഇനത്തിൽ നമ്മുടെ ലോക്കലിനുള്ള പ്രതിമാസ ക്വാട്ട പൂർത്തീകരിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു.
List of homecare volunteers RECEIVED FROM BRANCHES and APPROVED BY CHAIRMAN :
അജിത രവി,രവി പി കെ,ഗിരീഷ് N G,വിക്രമൻ ടി.ജി, സി.കെ.രാധാകൃഷ്ണൻ, ബാബു കീച്ചറ,ബിജിത രാജീവൻ , യശോദ കൃഷ്ണൻ,സൗമ്യ മനോജ്, ശോഭ കെ കെ, സിനി രാജേഷ്, യശോദ ദാസൻ,സൗമ്യ മനോജ് , കോട്ടക്കടവ്;സിന്ധു മനോജ് ,കോട്ടക്കടവ്;ഗണേശൻ.പി, വിപിൻ ഭാസ്കർ ,മനോജ് P A ഒറ്റമുണ്ട,
ബെന്നി എം എം ., SAJEEV K K, രാഹുൽ K M, MOHANAN P K., ചന്ദ്രശേഖരൻ P R, സിജു മോഹനൻ നെല്ലിക്കുന്ന്, BABY THOTTIKKAL നെല്ലിക്കുന്ന്, RAMAKRISHNAN A.G,P. K.Balan, Sunil O.V, Sruthi Sunil.
-ചെയർമാൻ, കൺവീനർ.
***************************************************************************
IRPC വളണ്ടിയർ M M ബെന്നിയുടെ മാതാവ് മേരി മുക്കത്ത് നിര്യാതയായി .
ആദരാഞ്ജലികൾ
*****************************************************************************