31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു കല്ലൊടി, അജിത രവി കാലായിമുക്ക്, മനോജ് ഒറ്റമുണ്ട, സൗമ്യ നരിയമ്പാറA, വിപിൻ നരി യമ്പാറA, കുഞ്ഞിരാമൻ നരി യമ്പാറ A, ജോൺ വളവിൽ നരിയമ്പാറB, ബാബു കീച്ചറ നരി യമ്പാറB, വിനു വല മുറ്റം കാവി ൻകുടി, ബേബിച്ചൻ നെല്ലിക്കുന്നു, ഗിരീഷ് കാലായിമുക്ക്, സജീവൻ കല്ലൊടി തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. രാധാകൃഷ്ണൻ സി.കെ (നരിയമ്പാറ B), ബിജിത രാജീവൻ (കൂളാമ്പി), യശോദ കൃഷ്ണൻ (EMS) , ജോൺ വളവിൽ (നരിയമ്പാറ B ) തുടങ്ങിയവർ ലോക്കൽ തല സന്ദർശനത്തിന് നേതൃത്വം നൽകി. ഇന്നത്തെ പരിശോധനയെ തുടർന്ന് ചില വ്യക്തികളുടെ BP / Blood Glucose അളവിൽ വന്നിട്ടുള്ള വലിയ വ്യതിയാനങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഒറ്റമുണ്ട ഒരു വീട്ടിൽ നിന്ന് IRPC യിലേക്ക് ഒരു വീൽചെയർകൈമാറാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.Muscular Distrophy ഉള്ളതിനാൽ കിടപ്പിലാകേണ്ടി വന്ന് സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത ഒരു കുട്ടി വായിക്കാൻ പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.നരിയമ്പാറ A യിൽ ഒരു വീട്ടിൽ ഡെങ്കിപ്പനി ഉള്ളതായി ശ്രദ്ധയിൽ പെട്ടു. ഒറ്റമുണ്ടയിൽ ഒരു വീട്ടിൽ ഇന്നത്തെ പാലിയേറ്റീവ് കെയർ സന്ദർശനം മാറ്റിവെക്കാൻ അഭ്യർത്ഥിച്ചത് അനുസരിച്ച് അവിടേക്കുള്ള സന്ദർശനം തൽക്കാലം ഒഴിവാക്കി. നെല്ലിക്കുന്ന് (3), കാവിൻ കുടി(1), കോട്ടക്കടവ് (1) പ്രദേശത്തെ സന്ദർശനങ്ങൾ പ്രാദേശികമായ അസൗകര്യങ്ങൾ കാരണം അടുത്ത ആഴ്ചയിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. സന്ദർശിക്കപ്പെടേണ്ട വ്യക്തികൾ പതിവായുള്ള ഡയാലിസിസിനു പോയതു കാരണം 3 വീടുകളിൽ സന്ദർശനം നടന്നില്ല.70 വയസ് കഴിഞ്ഞവർക്കുള്ള ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ കിടപ്പു രോഗികളെ എങ്ങിനെ ചേർക്കും എന്നതിൽ ചില വീട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പൊതുവെ, നമ്മുടെ ലോക്കലിൽ കിടപ്പു രോഗികൾക്ക് നല്ല ശ്രദ്ധയും പരിചരണവും ലഭിക്കുന്നതായി വിലയിരുത്തുന്നു.-കൺവീനർ.
പാലും ചിത്ത തോയൻ കുമാരൻ
(59)അന്തരിച്ചു
നരിയംപാറയിലെ തിരുമ പള്ളത് നിര്യാതയായി
ആലക്കോട് ഹിൽടോപ്പിലെ പുതിയ വീട്ടിൽ കുഞ്ഞിരാമൻ (75) നിര്യാതനായി
Rs 1000 received from C K Binu as contribution and deposited in Bank account now.
പുനരധിവാസ രോഗീ വേദനാ പരിചരണ സംരംഭ സംഘം ( IRPC Kottayad Local Unit) കൊട്ടയാട് പ്രാദേശിക ഘടകം കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർടിയുടെ കോട്ടക്കടവ് ബ്രാഞ്ചിൻ്റെ സഹകരണത്തോടെ, ഇപ്പോൾ അംഗ പരിമിതി സംഭവിച്ച് വെല്ലുവിളികൾ നേരിടുന്ന കോട്ടക്കടവ് വിജയന് പുതിയൊരു വരുമാന മാർഗത്തോടെയുള്ള പുനരധിവാസത്തിന് ഉപകരിക്കുന്ന വിധത്തിൽ മൂന്നുരുൾ സ്കൂട്ടർ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുകയും വിൽപന നടത്തുന്നതിനായുള്ള ഒരു കെട്ടു ലോട്ടറി ടിക്കറ്റുകൾ വാങ്ങി നൽകുകയും ചെയ്തു. ഏരിയാ സെക്രട്ടറി സാജൻ ജോസഫ് ടിക്കറ്റു വിൽപന പ്രവർത്തനം ഉൽഘാടനം ചെയ്തു. IRPC ലോക്കൽ യൂനിറ്റ് ചെയർമാൻ വിക്രമൻ ടി.ജി ആദ്യത്തെ ടിക്കറ്റ് വാങ്ങി.ഗണേശൻ.പി, സി.കെ.രാധാകൃഷണൻ, സൗമ്യ മനോജ്, സിന്ധു മനോജ് തുടങ്ങിയ IRPC വളണ്ടിയർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കോട്ടക്കടവ് ന്യൂസ് :
കഴിഞ്ഞ സമ്മേളനകാലത്തു തുടങ്ങി ഈ സമ്മേളനം കാലം വരെ ഒരു മാസം പോലും മുടക്കവരുത്ത 3 വർഷം പൂർത്തിയാക്കി കൂടെ നിന്ന് സഹകരിച്ച ലോക്കൽ കാൺവീനർ സി. കെ രാധകൃഷ്ണൻ മാസ്റ്റർ ചെയർമാൻ ടി ജി വിക്രമൻ. വാ ളിയൻഡർ സിന്ധു മനോജ് സൗമ്യ മനോജ് എല്ലവർക്കു നന്ദി രേഖപെടുത്തുന്നു
കഴിഞ്ഞ വർഷം ക്യാമ്പിൽ പരിശോധന നടത്തിയവർ 330 ഹോം കെയർ 50തവണ വീടുകളിൽ
വരവ് /ചിലവ് ഈ വർഷം 870/ചിലവ് 3345
37 തവണ ക്യാമ്പ് കോട്ടക്കടവ്
സ്തനാർബുദം തിരിച്ചറിയാൻ https://www.facebook.com/share/v/BLMDynsyub3RHnfN/
ഇന്ന് സെപ്റ്റംബർ 21.ലോക അൽഷിമേഴ്സ് ദിനം.
അൽഷിമേഴ്സ് എന്ന രോഗാവസ്ഥയെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുവാനും ഈ ന്യൂറോളജിക്കൽ ഡിസോർഡർ ബാധിതരെ ശുശ്രൂഷിക്കാൻ കഴിയുന്ന ശാസ്ത്രീയ പരിചരണ രീതികൾ പ്രചരിപ്പിക്കുവാനും ഈ ദിവസം നമുക്ക് ഉപയോഗപ്പെടുത്താം.