NEWS

സുഹൃത്തുക്കളെ, ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് .....നരിയമ്പാറ A- 9, നരിയമ്പാറ B - 11, EMS-18, കൂളാമ്പി - 5, ടൗൺ - 12, കോട്ടക്കടവ്- 6, കാവിൻകുടി-8, കല്ലൊടി - 5, നെല്ലിക്കുന്ന്- 5, മൊറാനി - അറിയില്ല, ഒറ്റമുണ്ട - 8 എന്നിങ്ങനെ നമ്മുടെ ലോക്കലിൽ 87വ്യക്തികളെ Aug 19- സഖാവ് കൃഷ്ണപിള്ള ദിനത്തിൽ സാന്ത്വന സന്ദർശനം നടത്താനുണ്ട് എന്ന് മനസിലാക്കുന്നു. ബ്രാഞ്ചുതലത്തിൽ ഈ ലിസ്റ്റ് വീണ്ടും പരിശോധിച്ച് ഈ എണ്ണത്തിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ കൺവീനറെ അറിയിക്കേണ്ടതാണ്. സാധ്യമായത്ര സ്പോൺസർമാരെ നേരത്തെ കണ്ടെത്തി അതത് ബ്രാഞ്ച്' തലത്തിൽ ഈ പ്രവർത്തനം ഭംഗിയാക്കേണ്ടതാണ്.

Thursday, October 26, 2023

പ്രതിമാസ പാലിയേറ്റിവ് കെയർ ഗൃഹസന്ദർശനം 24 / 10 / 2023

 




പ്രിയ സഖാക്കളേ,2023  ഒക്ടോബർ 24 നു ചൊവ്വാഴ്ച   വിജയ ദശമി ദിനത്തിൽ, IRPC യുടെ  വളണ്ടിയർമാർ കൊട്ടയാട് ലോക്കലിൽ എല്ലാ ബ്രാഞ്ചു യൂണിറ്റുകളിലും പ്രതിമാസ  പാലിയേറ്റിവ് കെയർ  ഗൃഹസന്ദർശനം നടത്തി . താന്താങ്ങളുടെ വീടിനു പുറത്തിറങ്ങാൻ കഴിയാത്തവരും പ്രായത്തോടും രോഗത്തോടും പോരാടി ജീവിക്കുന്നവരുമായ ധീര വ്യക്തികളെ സന്ദർശിക്കുകയും അവരുമായി സൗഹൃദ സംഭാഷണത്തിൽ മുഴുകുകയും അവരുടെ പോരാട്ട രീതികൾ പഠിക്കുകയും ചെയ്തു. കൂടാതെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനായി രക്തസമ്മർദ്ദവും രക്തത്തിലുള്ള ഗ്ലൂക്കോസിൻ്റെ അളവും അളന്നു കൊടുത്തു. ആവശ്യപ്പെട്ട രോഗിക്ക്  പഴകിയ പ്ലാസ്റ്റിക്  മൂത്രവാഹിനിക്കുഴലിനു പകരം പുതിയത് വെച്ചു കൊടുത്തു. ഒരേ കിടപ്പായതു കൊണ്ട് ദേഹത്തുണ്ടാകുന്ന വ്രണങ്ങൾ സുഖപ്പെടുത്താനുള്ള വഴികൾ ശ്രദ്ധയിൽപ്പെടുത്തി.വിക്രമൻ ടി.ജി, സൗമ്യ മനോജ് , സിന്ധു കോട്ടക്കടവ്, ആരോമൽ മനോജ് ,സി.കെ.രാധാകൃഷ്ണൻ എന്നിവർക്ക് ഈ  ഗൃഹസന്ദർശന ടീമിൻ്റെ ഭാഗമായി പ്രവർത്തിക്കാനുള്ള സൗഭാഗ്യം ലഭിച്ചു. വിപിൻ, സൗമ്യ (നരിയമ്പാറ A) ,ബാബു കീച്ചറ( നരിയ മ്പാറ B ) , ഗണേശൻ.പി ( കോട്ടക്കടവ്), ഷഫീഖ് (കാലായിമുക്ക് ), മനോജ്, രാജൻ (പാലുംചിത്ത) , യശോദ (EMS) , ബിജിത (കൂളാമ്പി) , ചന്ദ്രശേഖരൻ (കല്ലൊടി) , ബേബിച്ചൻ (നെല്ലിക്കുന്ന് )  എന്നിവർ മാനവ സേവനത്തിന്റെ  മഹത്തായ ഈ ദൗത്യത്തിന് അതത് ബ്രാഞ്ചുകളിൽ നേതൃത്വം നൽകി. യശോദ, പ്രിയ, ( EMS), ചന്ദ്രശേഖരൻ, സുലോചന ( കല്ലൊടി), ബേബിച്ചൻ നെല്ലിക്കുന്ന് എന്നിവർ സന്ദർശക ടീമിന് ദാഹജലവും അപ്പവും ചോറും കറികളും പിന്നീട് ചായയും പകർന്ന്  രക്ഷകരായി മാറി. കാവുങ്കുടി, മൊറാനി ബ്രാഞ്ചുകൾക്ക് മാത്രം ഈ വിശുദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കാൻ സമയം കണ്ടെത്താൻ ഇത്തവണ കഴിഞ്ഞില്ല.27 വീടുകൾ കയറാനും  നിരന്തര ഡയലാസിസ് നടത്തേണ്ടി വരുന്നവർ, കീമോതെറാപ്പി ചെയ്യുന്നവർ,  മസ്കുലാർ ഡിസ്ട്രോഫി യെ നേരിടുന്ന കൗമാരം  ഉൾപ്പെടെ  30 ധീര വ്യക്തികളുമായി സാന്ത്വന സംഭാഷണം നടത്താനും കഴിഞ്ഞത് ജീവിതത്തിലെ അപൂർവഭാഗ്യമായി കരുതുന്നു. സ്വന്തം ക്ഷീണത്തേയും രോഗത്തേയും അവഗണിച്ച് ഈ പ്രവർത്തനത്തിൽ കൂടെ നിന്ന പ്രിയ വളണ്ടിയർമാരെ സ്തുതിക്കുന്നു. ഇത് നിങ്ങളുടെ വിജയദശമി.മാനവ സേവ മാധവ സേവ. - കൺവീനർ.







click here for more pictures ......

irpc news sep - oct 2023

ആദരിച്ചു !



 കോട്ടക്കടവ് ( കൊട്ടയാട്‌ , ആലക്കോട് ഗ്രാമപഞ്ചായത്ത് ) മേഖലയിൽ   കോവിഡ് കാലം മുതൽ  തുടർച്ചയായി 24  മാസങ്ങളിൽ BP/BG പരിശോധനാ ക്യാമ്പ് സംഘാടനം, ഗൃഹ രോഗീശുശ്രൂഷ   ഉൾപ്പെടെ   മികവാർന്ന IRPC പ്രവർത്തനങ്ങൾ  കാഴ്ച വക്കുന്ന  IRPC കൊട്ടയാട്‌ യൂണിറ്റ് വളന്റിയർമാരായ     P ഗണേശൻ ,  സൗമ്യമനോജ് . സിന്ധു  മനോജ് സരിത ക്യഷ്ണൻ എന്നിവരെ 

CPI (M) കൊട്ടയാട് ലോക്കൽ കാവും കുടിയിൽ 03/10/23 ന് സ. ബേബിച്ചേട്ടൻ സ. CK കുമാരൻ . സ. തങ്കച്ചൻ മൈലാടുമ്പാറ എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ച്  സിപിഎം ജില്ലാ കമ്മിറ്റി അംഗം എം കരുണാകരൻ  ആദരിച്ചു !


കോട്ടക്കടവ് മേഖലയിലെ കഴിഞ്ഞ 2 വർഷങ്ങളിലെ  പ്രവർത്തനങ്ങളുടെ ലഘു റിപ്പോർട്ട് :


കാവുങ്കുടിയിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ IRPC കൊട്ടയാട് ലോക്കലിൽ കോട്ടക്കടവ് മേഖലയിലെ വളണ്ടിയർമാർ: ഗണേശൻ. പി, സൗമ്യ മനോജ്, സിന്ധു മനോജ്, സരിത കൃഷ്ണൻ എന്നിവർ ജീവിതശൈലീ രോഗ പ്രതിരോധരംഗത്തെ 2 വർഷത്തെ മികച്ച സേവനത്തിന് ആദരിക്കപ്പെടുന്നു.  അഭിനന്ദനങ്ങൾ.

കോട്ടക്കടവ് മേഖലയിൽ  കഴിഞ്ഞ 2 വർഷമായി       പ്ര തിമാസ സൗജന്യ ബിപി / ബി ജി  പരിശോധനകൾ മുടക്കം കൂടാതെ നടത്തി വരുന്നു -ശരാശരി 30 -40 പേർ ക്യാമ്പുകളിൽ പങ്കെടുത്തു വരുന്നു . ക്യാമ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന  ഓരോ വ്യക്തിക്കും BP/BG അളവുകൾ ഓരോമാസവും രേഖപ്പെടുത്തി വ്യതിയാനങ്ങൾ നിരീക്ഷിക്കാവുന്ന വിധത്തിൽ കാർഡുകൾ നൽകിയിട്ടുണ്ട് .4 വളണ്ടിയർമാരിൽ ഒരാൾ പാലിയേറ്റിവ്  നഴ്‌സ് ആണ് .മറ്റു മൂന്നു പേരും ഇവരുടെ സഹായത്തോടെ    BP/BG ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം നേടിയവരാണ്.ലോക്കലിലെ വിവിധ ബ്രാഞ്ചുകളിലെ 2 വീതം വളന്റിയർമാർക്കും ഇവർ പരിശീലനം നൽകിയിട്ടുണ്ട്    .ലോക്കൽ യൂണിറ്റിന്റെ എല്ലാ ബ്രാഞ്ചുകളിലുമായി മാസത്തിൽ ഒരു ദിവസം എന്ന ക്രമത്തിൽ നടത്തുന്ന   പ്രതിമാസ ഹോം കെയർ സന്ദർശന ങ്ങളിലും ഈ വളണ്ടിയർമാർ സേവനം നടത്തി വരുന്നു .


2021 AUG  -22 SEP:  ഈ വർഷം ക്യാമ്പിൽ സൗജന്യ പരിശോധനക്കു  വിധേയരാവർ ആകെ  830  പേർ  ; ഹോം  കെയർ 109


2022AUG    -23 SEP ഈ   വർഷം ക്യാമ്പിൽ സൗജന്യ പരിശോധനക്കു  വിധേയരാവർ ആകെ  497 പേർ ; 24പേരെ വീടുകളിൽ പോയി നോക്കിയിട്ടുമുണ്ട് .


 കണ്ണൂർ  ഗവ  ആശുപത്രിയുമായി  സഹകരിച്ചു സൗജന്യ കണ്ണ് പരിശോധന ക്യാമ്പ്  നടത്തി .75 പേർ പങ്കെടുത്തു . 11  പേർ  സൗജന്യ തിമിര ഓപ്പറേഷനു വിധേയമായി .


വിശേഷ ദിവസങ്ങളിൽ  കിടപ്പു രോഗികൾക്കു സൗജന്യ പച്ചക്കറി  കിറ്റുകൾ വിതരണം ചെയ്തു പോരുന്നു.


- കൺവീനർ








***************************************************************************

IRPC Help Desk 08 10 2023: 

8.10.2023 ഞായറാഴ്ച നടന്ന KSKTU ആലക്കോട്  ഏരിയാ സമ്മേളനത്തിന് കൊട്ടയാട് ലോക്കൽ യൂനിറ്റ് ആതിഥ്യമരുളി. സമ്മേളനത്തിനു  സൗകര്യങ്ങളൊരുക്കുന്നതിലും പ്രതിനിധികൾക്ക് സൗജന്യ BP / BG പരിശോധന നടത്തുന്നതിനും IRPC വളണ്ടിയർമാർ നേതൃത്വം വഹിച്ചു. ഗണേശൻ.പി, സിന്ധു മനോജ്, സരിത മനോജ് (കോട്ടക്കടവ്) , സിന്ധു കല്ലൊടി തുടങ്ങിയവർ BP / BG/ കൊളസ്ട്രോൾ  പരിശോധനക്ക് നേതൃത്വം നൽകി. സമ്മേളന പ്രതിനിധികളായ 41 പേർ പരിശോധനയ്ക്ക് വിധേയരായി. 3 പേരിൽ BP / BG അളവുകളിൽ വലിയ വ്യതിയാനം കണ്ടെത്തി. അവർക്ക് തുടർ പരിശോധനകൾക്കുള്ള നിർദ്ദേശങ്ങൾ നൽകി - കൺവീനർ, IRPC കൊട്ടയാട്  ലോക്കൽ യൂനിറ്റ്. ( Next work:  നേത്രദാനത്തിന് മനസുള്ള വളണ്ടിയർമാർ ഇവിടെ ഇന്നു തന്നെ Yes എന്നു രേഖപ്പെടുത്തുക )
















*****************************************************************************

നേത്രദാന സമ്മതം -പ്രചാരണ പ്രവർത്തനം 

https://youtu.be/SfNWR6JK-_g?si=0tKkPlnrh0DxFPkX


നേത്രദാനത്തിന് മനസുള്ളവരുടെ ലിസ്റ്റ് തയ്യാറാകുന്നു........... :1. വിക്രമൻ ടി ജി.2. ഗണേശൻ പി 3.രാധാകൃഷ്ണൻ സി. കെ . 4. സജീവൻ കല്ലൊടി 5. ആരോമൽ മനോജ്  6. സൗമ്യ മനോജ്  7. വാസുദേവൻ നായർ  കോട്ടക്കടവ്  8. സുരജ വാസുദേവൻ നായർ 9. മനോജ് കെ കെ . 10 . രാമകൃഷ്ണൻ  എ ജി ,11 .ബെന്നി കൂളാമ്പി ,12 .വിപിൻ നരിയൻപാറ ,13 .ചന്ദ്രശേഖരൻ കല്ലൊടി .. ..................... ലിസ്റ്റ് പൂർണമാക്കാൻ വളണ്ടിയർമാർ സഹായിക്കുക   .....................

***************************************************************************

 കാൻസർ രോഗികൾക്കായി മുടി ദാനം

messages forwarded 

പതിനെട്ടു പെൺകുട്ടികളും,+1 nss volunteer ജോസ് ബിജുവിന്റെ അമ്മയും +1 ഗൈഡ് ചന്ദനയുടെ ബന്ധുവും ഹൈസ്കൂളിലെ കുട്ടിയുടെ അമ്മയും hair donate ചെയ്യാൻ തയ്യാറായിട്ടുണ്ട്. നല്ല മനസ്സുകൾക്ക് b

Hair cutting ചെയ്യാൻ സന്നദ്ധത ഉള്ളവർ അറിയിക്കണേ

നമ്മുടെ ഗ്രൂപ്പ്   വളണ്ടിയർ  ബിജിത രാജീവൻ   മുഖേന  2 പേർ ( സിനി ,അനിൽ ) കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യാൻ തയ്യാറായി .

*******************************************************************************

വീട്ടു മുറ്റത്തു വീണു പരിക്കേറ്റു വിശ്രമം എടുക്കേണ്ടിവന്ന  P R നാരായണൻ നായരെ സന്ദർശിച്ചു .

*****************************************************************

RPC ലോക്കൽ തല പ്രതിമാസ യോഗം 21.10.2023 ശനിയാഴ്ച വൈകുന്നേരം 5.30ന് കൊട്ടയാട് പാർടി ഓഫിസിൽ വെച്ചു ചേർന്നു .സഖാവ്ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി .



ആനത്തലവട്ടം  ആനന്ദനെ  കുറിച്ച്  കൂടുതൽ  വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക 


*********************************************************************************

22 / 10 /  2023 :  IRPC ക്കു ധനസഹായം 

IRPC  കൊട്ടയാട് യൂനിറ്റ് മുഖേന സാന്ത്വന പ്രവർത്തനങ്ങൾക്കായി 3000 രൂപ വീതം ധനസഹായം ചെയ്ത അരുൺ കൊല്ലറേത്ത് ( സ്വന്തം അനുജൻ്റെ കല്യാണവുമായി ബന്ധപ്പെട്ട്  ) , ബിപിൻ പറവട്ടിയേൽ ( യൂനിറ്റിൽ കാരുണ്യ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ വാങ്ങാനായി ) എന്നീ സുഹൃത്തുക്കളെ IRPC ക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നു. ഇതിനു മുൻകൈ എടുത്ത വളണ്ടിയർമാരായ ഷഫീക്ക്, വിക്രമൻ ടി.ജി എന്നിവരെ അഭിനന്ദിക്കുന്നു.- കൺവീനർ, IRPC കൊട്ടയാട് ലോക്കൽ യൂനിറ്റ് 22/10/2023

********************************************************************************

സംഭാവന പെട്ടി തുറക്കൽ 

നരിയൻപാറ  A ലെ 2 പെട്ടികൾ 21 / 10 / 23 നു തുറന്നു .

*****************************************************************************************************

IRPC തലവിൽ  യൂണിറ്റ് നമുക്ക്  കടമായി തന്ന ഓക്സിജൻ  കോൺസെൻട്രേറ്റർ  റിപ്പയറിംഗിനായി തലവിൽ പാർട്ടി ഓഫിസിൽ   തിരികെ ഏൽപ്പിച്ചു.കല്ലൊടിയിലെ യുവ സുഹൃത്തുക്കൾ അനുരാഗ്,അഭിഷേക് എന്നിവർ സഹായിച്ചു.ഇവർക്കും  IRPC തലവിൽ യൂണിറ്റിനും  കൊട്ടയാട് യൂനിറ്റിൻ്റെ നന്ദി .

****************************************************************************************************

കല്ലൊടി ബ്രാഞ്ചിലെ  oxygen സിലിണ്ടർ ഉപയോഗിക്കുന്ന  വ്യക്തിയെ (കുഞ്ഞിരാമൻ പുതിയ പുരയിൽ, വാർഡ് 11, ആലക്കോട് ഗ്രാമപഞ്ചായത്ത്‌  )ആശുപത്രിയിൽ സന്ദർശിച്ചു. സൗമ്യ മനോജ് മുൻകൈ എടുത്ത് ഒരു oxygen concentrator ജില്ലാ ഗവ.ആശുപത്രി മുഖേന ലഭിക്കാൻ ഏർപ്പാടു ചെയ്തു. . അതിനായുള്ള അപേക്ഷ തയ്യാറാക്കി തേർത്തല്ലിയിൽ എത്തിച്ചു. സജീവൻ, സൗമ്യ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

*************************************************************************************************










31/10/2024: IRPC KOTTAYAD ലോക്കൽ തല ഹോം കെയർ

  31/10/2024: ഇന്നത്തെ IRPC ലോക്കൽ തല ഹോം കെയർ പ്രവർത്തനത്തിൽ വളണ്ടിയർമാർ 15 വീടുകൾ സന്ദർശിച്ചു.25 വ്യക്തികളുടെ BP / BG പരിശോധന നടത്തി. മനു ...